Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സര്‍ക്കാര്‍ ജോലി വേണോ തലശ്ശേരിയിലേയ്ക്ക് പോന്നോളൂ. ഇനിയും മെച്ചപ്പെടണോ പോലീസ്.

02 JANUARY 2023 02:11 PM IST
മലയാളി വാര്‍ത്ത

കേരള പോലീസിന് വിമര്‍ശനങ്ങള്‍ കേള്‍ക്കാത്ത ഒരു ദിനം പോലും ഉണ്ടായിട്ടില്ല. ഏത് വിഷയത്തിലും പോലീസ് എടുക്കുന്ന തീരുമാനങ്ങളിലും നപടികളിലും അസ്വസ്ഥരാണ് ജനങ്ങള്‍. അമിതമായ രാഷ്ട്രീയ ആവേശം പോലീസ് കൃത്യനിര്‍വ്വഹണത്തിന് എന്നും തടസ്സമായി നിന്നിട്ടേയുള്ളൂ. ഏത് കക്ഷിയുടെ സര്‍ക്കാര്‍ വന്നാലും ആഭ്യന്തര വകുപ്പ് തലവേദനയും ഒപ്പം സഹായവുമാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാനും  നിലനിറുത്താനും പോലീസിനെ സമഗ്രമായി ഉപയോഗിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളം കാണുന്നത്.

എന്നാല്‍ എല്ലാറ്റില്‍ നിന്നും വ്യത്യസ്തമായി സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന നല്ല പോലീസുകാരും ഉണ്ടെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളും നിലവിലുണ്ട്. പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്കുക, വയോജന സംര്കഷണം ഏറ്റെടുക്കുക, നിരാലംബരായ അമ്മമാര്‍ക്ക് സഹായമാവുക, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പാരിതോഷികങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുക തുടങ്ങി അനേകം ഘടകങ്ങളില്‍ പോലീസ് പൊതുപ്രവര്‍ത്തരുടെ മേലങ്കി അണിയുന്നുണ്ട്. എല്ലാറ്റില്‍ നിന്നും വ്യത്യസ്തമായാണ് തലശ്ശേരി പോലീസിന്റെ പ്രവര്‍ത്തനം എന്നറിയുമ്പോഴാണ് എല്ലാവര്‍ക്കും അതിശയം തോന്നുന്നത്.

വീണ്ടും ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ തലശ്ശേരി പൊലീസിന് ഇത് അഭിമാന നിമിഷം. സാധാരണ പൊലീസ് ജോലികള്‍ക്കപ്പുറത്ത് തൊഴില്‍തേടുന്ന യുവാക്കളെ സഹായിക്കാനായി എഎസ്പി ഓഫിസിനോടനുബന്ധിച്ച ജനമൈത്രി ഹാളില്‍ ആരംഭിച്ച സൗജന്യ പിഎസ്‌സി പരിശീലന ക്ലാസിലൂടെ 10 വര്‍ഷം കൊണ്ട് 85 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കി. 2013 ജനുവരി 1ന് ആരംഭിച്ച ക്ലാസിലൂടെ ആദ്യം ജോലി നേടിയ യുവതി എത്തിപ്പെട്ടതും പൊലീസില്‍ എന്നത് യാദൃച്ഛികത. അന്നത്തെ പൊലീസ് ഉദ്യോഗസ്ഥരായ ബിജു ജോണും വ്രജനാഥും മുന്‍കൈ എടുത്താണ് പിഎസ്‌സി പരിശീലന ക്ലാസ് ആരംഭിച്ചത്.

പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ആദ്യ ഘട്ടത്തില്‍ ക്ലാസ് എടുത്തതെങ്കിലും പിന്നീട് പുറത്ത് നിന്നുള്ള അധ്യാപകരെ എത്തിച്ച് പരിശീലനം നല്‍കി. അതിനിടയില്‍ തലശ്ശേരിയില്‍ എഎസ്പിയായി എത്തിയ പ്രതീഷ്‌കുമാര്‍ പുതിയ ഒരാശയം മുന്നോട്ടു വച്ചു. കണ്ണവം കോളനിയിലെ ആദിവാസി സമൂഹത്തിലെ യുവാക്കളെ തലശ്ശേരിയില്‍ എത്തിച്ച് പിഎസ്‌സി പരിശീലനം നല്‍കണമെന്ന്.

എല്ലാ ഞായറാഴ്ചകളിലും ഒഴിവു ദിവസങ്ങളിലും കണ്ണൂര്‍ എആര്‍ ക്യാംപിലെ വാഹനം കണ്ണവം കോളനിയില്‍ ചെന്ന് ഉദ്യോഗാര്‍ഥികളെ എടുത്ത് തലശ്ശേരിയില്‍ എത്തിച്ച് ക്ലാസ് കഴിഞ്ഞു തിരിച്ചെത്തിക്കുന്ന സംവിധാനം ഒരുക്കി. പരീക്ഷ എഴുതിയ ഒട്ടേറെ ആദിവാസി യുവാക്കളും സ്വപ്നം കണ്ടിരുന്ന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. സിറ്റി പൊലീസ് കമ്മിഷനര്‍ അജിത്ത് കുമാറിന്റെയും എഎസ്പി: നിധിന്‍രാജിന്റെയും മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അനിലും ജനമൈത്രി സിആര്‍ഒ: സി. നജീബുമാണ് പിഎസ്‌സി പരിശീലന കേന്ദ്രത്തിന് നിലവില്‍ നേതൃത്വം നല്‍കുന്നത്.

മാങ്ങാ കള്ളന്‍ മുതല്‍ മാലമോഷ്ടവ് വരെ പോലീസില്‍ ജോലി ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചു വെയ്ക്കാനാവുന്നില്ല. പോലീസില്‍ എഴുന്നറിലധികം ക്രമിനലുകള്‍ കടന്നു കൂടിയിട്ടുണ്ടെന്ന തിരിച്ചറിവും ചെറുതല്ല. പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ സത്രീപീഡന, ബലാല്‍സംഗ കേസുകളില്‍ പ്രതികളാകുന്ന സംഭവങ്ങളും വര്‍ദ്ധിച്ചു വരികയാണ്. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതും നടപടികള്‍ നിയമപരമായി നിലനില്ക്കുന്നില്ലെന്നുള്ളതും ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കുന്നുണ്ട്.

തലശ്ശേരിയിലെ പോലീസുകാര്‍ നടത്തുന്ന പരീക്ഷാ പരിശീലന കേന്ദ്രം കേരളത്തില്‍ തന്നെ ആദ്യത്തേതാണ്. എന്നാല്‍ വിതുര ,തൊളിക്കോട് മേഖലകളില്‍ പോലീസ് നിരവധി വിദ്യാര്‍്തഥികള്‍ക്ക് ട്യൂഷന്‍ നല്കി പരീക്ഷകളില്‍ വിജയിപ്പിച്ചിട്ടുണ്ട്. ജനമൈത്രയുടെ പേരില്‍ നടക്കുന്ന കൃഷി അറിവ്. ട്രാഫ്ക് ബോധവല്ക്കരണം, സ്റ്റൂഡന്‍സ് പോലീസ്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാം കേരള പോലീസിന് മാത്രം അവകാശപ്പെട്ടതാണ്.

പോലീസിന്റെ മൊറാലിറ്റി സംര്കഷിക്കാന്‍ സര്‍ക്കാര്‍ ബഹുമുഖ പദ്ധതികള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും പോലീസിലെ ക്രമിനലുകളെയും തീവ്രവാദ ബന്ധമുള്ളവരേയും ഒഴിവാക്കി സേനയെ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. തലശ്ശേരി മാതൃകപിന്‍തടര്‍ന്ന് കേരളത്തിലെ ഒരോ പോലീസ് സ്‌റ്റേഷനും ഒരോ പ്രവര്‍ത്തനങ്ങളില്‍ സഡീവമായാല്‍ ക്രമിനല്‍ പ്രവര്‍ത്തനങ്ങളും, ലഹരി ഇടപാടുകളും പൊളിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ലഹരിയുടെ പ്രധാമ ഹബ്ബായി കേരളം മാറിയെന്നത് ഏവരേയും ഞെട്ടിപ്പിക്കുന്ന വിവരമാണ്. പൊതുജനത്തെ ശത്രുവായി കാണാതെ പോലീസ് പൊതുജന സേവകരായി മാറിയാല്‍ കേരളത്തില്‍ അക്രമവും ലഹരി ഉപയോഗവും നിയന്ത്രണ വിധേയമായി മാറുമെന്നതാണ് വാസ്തവം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (9 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (21 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (27 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (36 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (53 minutes ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (10 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (12 hours ago)

Malayali Vartha Recommends