കൊല്ലത്ത് പുതുവർഷാഘോഷത്തിനിടെ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് പുതുവർഷാഘോഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം ബീച്ചിൽ നിന്നും യുവാവിനെ കഴിഞ്ഞ ദിവസം കാണാതായത്.
അതേസമയം അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) തിരയിൽപ്പെട്ട് മരിച്ചത്. തുടർന്ന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം നടന്നത്. അഖിൽ തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. പിന്നാലെ കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























