തൃശൂരില്‍ പന്തല്‍ കമാനം തകര്‍ന്ന് ഓട്ടോറിക്ഷയ്ക്കു മുകളില്‍ വീണു അപകടം; രണ്ടു പേര്‍ക്കു പരിക്ക്

തൃശ്ശൂരിൽ പന്തല്‍ കമാനം തകര്‍ന്ന് ഓട്ടോറിക്ഷയ്ക്കു മുകളില്‍ വീണു അപകടം. തൃശ്ശൂർ നഗരത്തില്‍ പന്തല്‍ കമാനം തകര്‍ന്ന് വീണതിനെ തുടർന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ അവിണിശേരി സ്വദേശി ജോണി, കാവീട് സ്വദേശിനി മേഴ്‌സി എന്നിവരെയാണ് പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നിര്‍മിച്ചിരുന്ന ഇരുമ്പ്കാലുകള്‍ കൊണ്ടുള്ള പന്തല്‍ കമാനങ്ങളാണ് തകര്‍ന്നു വീണത്. ഇവിടെ ദീപാലംകാരങ്ങള്‍ സ്ഥാപിക്കുന്നതിനായി നിര്‍മിച്ചതായിരുന്നു പന്തലുകള്‍.
എന്നാൽ കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പില്‍ നിറുത്തിയിരുന്ന കാലുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു വീഴുകയായിരുന്നു. നിലവിൽ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരമാകെ ദീപാലാംകൃതമാക്കിയിരിക്കുകയാണ്. മാത്രമല്ല നിലം കുഴിക്കാതെയുള്ള നിര്‍മാണങ്ങളാണ് നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























