Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

തരൂര്‍ പാലം പണിതു നായര്‍ മുസ്ലീം ഐക്യം. ബിജെപി തേഞ്ഞൊട്ടി : നിലവിളിയുമായി ഇടത്,വലത് കക്ഷികള്‍

02 JANUARY 2023 04:08 PM IST
മലയാളി വാര്‍ത്ത

തരാതരം കാല് മാറി നില്ക്കുന്ന ഈഴവ സമുദായത്തെ നമ്പാന്‍ കൊള്ളില്ലെന്ന് സുകുമാരന്‍നായര്‍ നേരത്തെ മനസിലാക്കിയിരുന്നു. എന്നാല്‍ പുതിയൊരു സഖ്യം രൂപപ്പെടുത്തുന്നതിനായി അവസരം കാത്തിരിക്കുമ്പോഴാണ് രാഷ്ട്രീയ ചാണക്യ സൂത്രങ്ങളുമായി ശശി തരൂര്‍ കളത്തിലിറങ്ങിയത്. തരൂരിന്റെ രംഗപ്രവേശത്തിന് മുസ്ലീം ലീഗിന്റെ കൊഴുപ്പും കൂടിയായപ്പോള്‍ ഡെല്‍ഹി നായരെ അങ്ങനെ മറ്റുള്ളവര്‍ക്ക് വിട്ടു കൊടുക്കണ്ടെന്ന് സുകുമാരന്‍നായര്‍ക്ക് തോന്നിയതില്‍ അതിശയമൊന്നുമില്ല.

പിണറായി സര്‍ക്കാരിന്റെ ഏഴയലത്ത് പോലും എത്തി നോക്കാന്‍ കഴിയാത്ത അവസ്ഥയാണ് എന്‍ എസ് എസിനുള്ളത്. മന്ത്രിമാരും നേതാക്കളും സുകുമാരന്‍നായരെ കാണാന്‍ ക്യൂ നില്ക്കുന്നില്ല. പഴകാല പ്രതാപം വീണ്ടെടുക്കാന്‍ കൂട്ടത്തില്‍ നിന്നൊരാള്‍ എന്തായാലും നല്ലതു തന്നെയെന്ന് തീരുമാനിച്ചതിന്റെ ഭാഗമാണ്. തരൂരിന് കേരള നായര്‍ പട്ടം ചാര്‍ത്തി കിട്ടിയത.ഒപ്പം തരൂര്‍ ആരാധകരായ ലീഗിനെയും കൂടെ കൂട്ടിയാല്‍ എല്ലാം കൊണ്ടും ശക്തമായൊരു മുന്നണി സാധ്യതകള്‍ എന്‍ എസ് എസ് കാണുന്നുണ്ട്.

പത്ത് വര്‍ഷത്തിന് ശേഷമാണ് മന്നം ജയന്തിക്ക് ഒരു കോണ്‍ഗ്രസ് നേതാവിനെ എന്‍ എസ് എസ് ക്ഷണിച്ചു വരുത്തുന്നത്. തരൂരിന്റെ രാഷ്ട്രീയ ലൈന്‍ ശരിക്കും അറിഞ്ഞു കൊണ്ടാണ് പെരുന്നയിലെ നേതാക്കള്‍ തരൂരിനെ കൂടെ കൂട്ടിയത്. എന്‍ എസ് എസിനൊപ്പം നില്ക്കുമെന്ന ധാരണയുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശനും ഈഴവ സമുദായവും സിപിഎം, ബിജെപി പാളയത്തില്‍ ചേക്കേറിയിരുന്നു. കാലാകാലങ്ങളില്‍ മാറിയും മറിഞ്ഞും അവര്‍ നിന്നു കളിക്കുമ്പോഴും എന്‍ എസ് എസ് സമദൂര സിദ്ധാന്തത്തില്‍ നിന്നു മാറിയിട്ടില്ല.

തെറ്റ് തിരുത്തുന്നതിനാണ് ശശി തരൂര്‍ എംപിയെ മന്നം ജയന്തി ഉദ്ഘാടകനായി ക്ഷണിച്ചതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മന്നം ജയന്തി ദിന സമ്മേളനത്തിന് സ്വാഗതം ആശംസിക്കവേയാണ് സുകുമാരന്‍ നായര്‍ ഇക്കാര്യം പറഞ്ഞത്. ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ ഡല്‍ഹി നായര്‍ എന്ന് വിളിച്ചു. അദ്ദേഹം ഡല്‍ഹി നായരല്ല, കേരള പുത്രനാണ്. വിശ്വ പൗരനാണ്. അദ്ദേഹത്തെപ്പോലെ യോഗ്യതയുള്ള മറ്റൊരാളെയും മന്നം ജയന്തി ഉദ്ഘാടകനായി താന്‍ കാണുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശശി തരൂരിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നില്ല. പത്ത് വര്‍ഷം മുമ്പ് എ കെ ആന്റണി മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്തി സമ്മേളനത്തിലേക്ക് എന്‍എസ്എസ് ക്ഷണിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശന് മുന്നറിയിപ്പും നല്‍കിയിരുന്നു.

മലബാര്‍ മേഖലയില്‍ ലീഗിന് നേതാക്കളെയും മതപുരോഹിതന്‍മാരെയും കണ്ട് സംസാരിച്ചു. പാണക്കാട് കുടുംബത്തിലും എത്തി . മുസ്ലീംഗൃലീഗ് ശശി തരൂരിന് പൂര്‍ണ്ണ പിന്‍തുണയാണ് നല്കിയത്. കൊച്ചിയിലും മലബാറിലും കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിന്റൈ പരപാടികള്‍ ബഹിഷ്‌കരിച്ചത് ഏറ് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.കോട്ടയത്ത് തരുരിന്റെ പൊതുപരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അക്രമം നടത്തിയിരുന്നു.

എന്‍ എസ് എസുമായി ചങ്ങാത്തതിലായെങ്കിലും ശബരിമല വിഷയം, സാമ്പത്തിക സംവരണം എന്നിവയില്‍ തരൂരിന്റെ അഭിപ്രായം വളരെ പ്രധാനപ്പെട്ടതായിരിക്കും. മുസ്ലീംലീഗും. യൂത്ത് കോണ്‍ഗ്രസും, എന്‍ എസ് എസും പിന്‍തുണ നല്കിയതോടെ തരൂരിനെ തള്ളകൊണ്ടൊരു തീരുമാനമെടുക്കന്‍ കോണ്‍ഗ്രസിന് കഴിയാത്ത അവസ്ഥയായി.

കേരള രാഷ്ട്രീയത്തില്‍ എന്‍ എസ എസിന്റെ നിലപാടുകള്‍ നിര്‍ണ്ണായകമാകാന്‍ പോകുന്നതിന്റൈ ലക്ഷണങ്ങളാണ് കാണുന്നത്. മുസ്ലീംലീഗിനെ ഒപ്പം നിറുത്തി നിര്‍ണ്ണായകമായ കളികള്‍ക്കാണ് അവര്‍ ഒരുങ്ങുന്നത്. അതിന് നേതൃനിരയില്‍ നിറുത്താന്‍ പറ്റിയ നേതാക്കളൊന്നും ഇല്ലായിരുന്നു. ഉള്ളവരാകട്ടെ സമുദായ നേതാക്കളുടെ തിട്ടൂരങ്ങള്‍ക്ക് കാത്ത് നില്ക്കാറുമില്ല. ഇതിന്റെയെല്ലാം പരിഹാരമായാണ് ലീഗിന്റെ സഹായത്താല്‍ തരൂര്‍ പടിയേറ്റം നടത്തിയത്. കോണ്‍ഗ്രസ് ചേരിയില്‍ വന്‍ പൊട്ടിത്തെറികളുണ്ടാകാന്‍ സാധ്യതയുള്ള ചനലങ്ങളാവും വരും ദിവസങ്ങളില്‍ നടക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (20 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (32 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (38 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (47 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (10 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (12 hours ago)

Malayali Vartha Recommends