ശബരിമലയിൽ മാളികപ്പുറത്തിന് സമീപം കതിനപൊട്ടി അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു

ശബരിമലയിൽ മാളികപ്പുറത്തിന് സമീപം കതിനപൊട്ടി അപകടം നടന്നതായി റിപ്പോർട്ട്. കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. മാളികപ്പുറം ക്ഷേത്രത്തിന് പുറകിലാണ് സംഭവം. മൂന്ന് പേർക്ക് പരിക്കേൽക്കുകയുണ്ടായി. ജയകുമാർ, അമൽ, രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. മൂവരേയും സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അതേസമയം അപകടകാരണം സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha























