Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സത്യം ഒരുനാള്‍ പുറത്തുവരും... പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് കഴുത്ത് ഞെരിഞ്ഞും ആന്തരികാവയവങ്ങള്‍ തകര്‍ന്നുമാണ് നയനയുടെ മരണം എന്നാണ്; അപ്പോള്‍ നയനയുടെ മരണം എങ്ങനെ ആത്മഹത്യയാകും

02 JANUARY 2023 07:57 PM IST
മലയാളി വാര്‍ത്ത

സത്യം ഒരു നാള്‍ പുറത്തുവരും എന്ന് എന്ത് സംഭവം നടന്ന് കഴിഞ്ഞാലും ദൂരഹതയേറുമ്പോള്‍ സാധാരണ പറയുന്ന ഒരു വാചകമാണ്. എന്നാല്‍ ഇവിടെ നാല് വര്‍ഷത്തിന് മുമ്പ് നടന്ന യുവ സംവിധായിക നയന സൂര്യയുടെ കാര്യത്തില്‍ സത്യമാണ്. അതിനുള്ള കാരണം നയനയുടെ മരണം നടന്ന് നാല് വര്‍ഷം പിന്നിട്ടപ്പോള്‍ പുറത്തുവന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെയാണ്.

2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് നയനയുടെ മരണം ആത്മഹത്യയെന്ന് എഴുതിയെങ്കിലും ഇപ്പോള്‍ കഥ പാടെ മാറുകയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് കഴുത്ത് ഞെരിഞ്ഞും ആന്തരികാവയവങ്ങള്‍ തകര്‍ന്നുമാണ് നയനയുടെ മരണം എന്നാണ്.

അപ്പോള്‍ നയനയുടെ മരണം എങ്ങനെ ആത്മഹത്യയാകും എന്നാണ് ഇപ്പോള്‍ നയനയുടെ സുഹൃത്തുകളും ബന്ധുക്കളും ചോദിക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാത്രമല്ല ഈ വാര്‍ത്തയറിഞ്ഞ എല്ലാവരുടെയും ചോദ്യം ഇതുതന്നെയാണ്.

ഇപ്പോള്‍ യുവസംവിധായക നയന സൂര്യയുടെ മരണത്തില്‍ രേഖകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം ഡിസിപി വി. അജിത്ത് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ദിനിലിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

തുടര്‍ന്ന് പുനരന്വേഷണത്തില്‍ തീരുമാനമെടുക്കും. കേസ് ഡയറിയടക്കം മ്യൂസിയം പൊലീസില്‍ നിന്ന് ഡി.സി.പി വിളിച്ചുവരുത്തിയിരുന്നു. നയന സൂര്യയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ കൊലപാതക സാധ്യത സംശയിക്കാവുന്നവയാണ്. അസ്വഭാവിക മരണത്തിനു കേസെടുത്തെങ്കിലും അന്വേഷണം വഴി മുട്ടി നിലയിലാണ് ഇപ്പോള്‍. നയനയുടെ മരണത്തിന് പിന്നിലെ ദുരൂഹതയില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് നയനയുടെ സുഹൃത്തുക്കളുടെ ആവശ്യം.

സംവിധായിക നയന സൂര്യയുടെ മരണ റിപ്പോര്‍ട്ടില്‍ മുന്‍ എസ്പി ജോര്‍ജ് ജോസഫും പ്രതികരിച്ചിരുന്നു. ഒരു ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊലീസ് ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'കഴുത്ത് ഞെരിച്ചായിരുന്നു മരണം എന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്ത് ഞെരിച്ചു എന്നതാണ് പ്രധാനം.

ഒരാള്‍ക്ക് സ്വയം കഴുത്ത് ഞെരിച്ച് ജീവനൊടുക്കാനാവില്ല എന്നതാണ് എന്റെ നിഗമനം. അങ്ങനെ ഇതുവരെ കണ്ടിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അത് ബ്ലണ്ടറാണ്. ഒപ്പമുണ്ടായിരുന്ന കുട്ടി അന്ന് ഉണ്ടായിരുന്നില്ല. അവര്‍ എവിടെപ്പോയി? അടിവയറ്റിലെ ചതവും ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതവും എങ്ങനെയുണ്ടായി? വായുടെ അടുത്ത്, കവിളില്‍ കണ്ട വെളുത്ത പദാര്‍ത്ഥം എന്താണ്? ഗുഹ്യ സ്ഥാനത്തും ഇതുപോലെ ഒട്ടുന്ന പദാര്‍ത്ഥം കണ്ടു.

ഇതും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതെങ്ങനെ സംഭവിച്ചു? സ്വന്തമായി സിനിമ ചെയ്യാന്‍ നയന ആരില്‍ നിന്നെങ്കിലും പണം വാങ്ങിയിരുന്നോ എന്ന് പൊലീസ് അന്വേഷിക്കണമായിരുന്നു. കൊലപാതകം തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. അകത്തുനിന്ന് വാതില്‍ പൂട്ടിയ നിലയിലുള്ള രണ്ട് കൊലപാതകങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. കേസിലെ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലയെന്നും അദ്ദേഹം പ്രതികരിച്ചു.

ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരില്‍ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേതെന്ന് സംവിധായിക വിധു വിന്‍സെന്റ്. അടിയന്തിരമായി ഈ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായേ തീരൂവെന്നും വിധു വിന്‍സെന്റ് ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിപ്പ് ഇങ്ങനെ...

അന്തരിച്ച സംവിധായിക നയന സൂര്യന്റെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. നയനയുടെ ചില സുഹൃത്തുക്കളുടെ പക്കല്‍ നേരത്തേ തന്നെ ഈ റിപ്പോര്‍ട്ട് എത്തിയിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാവുന്നത്. കഴുത്ത് ഞെരിഞ്ഞും ആന്തരികാവയവങ്ങള്‍ തകര്‍ന്നുമാണ് നയന മരണപ്പെട്ടതെങ്കില്‍ ഉറപ്പായും അവരുടെ മരണം അന്വേഷണ വിധേയമാക്കണം. അതിനുള്ള ബാധ്യത ഇവിടുത്തെ നിയമ സംവിധാനങ്ങള്‍ക്കുണ്ട്.

ഷുഗര്‍ ലെവല്‍ താഴ്ന്ന് കുഴഞ്ഞ് വീണ് മരിച്ചതെന്നാണ് ഞാനടക്കമുള്ള പലരും അന്നറിഞ്ഞത്, പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞ് ബോഡി കൊണ്ടുവരുമ്പോഴും ആ നറേറ്റീവാണ് എല്ലാവരും കേട്ടത്.. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ ആരാണ് ഇതിന് പിന്നില്‍ ? ഇതൊക്കെ അറിയാനുള്ള അവകാശം ഞങളെല്ലാമടക്കമുള്ള അവളുടെ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കുമുണ്ട്. ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരില്‍ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേത്. അടിയന്തിരമായി ഈ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായേ തീരൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (19 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (31 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (37 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (46 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (10 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (12 hours ago)

Malayali Vartha Recommends