Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

നായൻമാരെ ചാക്കിലാക്കി... ശശി തരൂരിന്റെ വെടിക്കെട്ട്... പിണറായിക്ക് പിന്നാലെ ലീ​ഗ് കൈവിട്ടു... പെരുന്നയിലിട്ടു, പൊട്ടിയത് AKGയിലും KPCCയിലും

02 JANUARY 2023 10:10 PM IST
മലയാളി വാര്‍ത്ത

ശശി തരൂരിന്റെ പെരുന്ന സന്ദർശനവും എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ഉദ്ഘാനം നിർവ്വഹിച്ചുള്ള പ്രസം​ഗവും ഇപ്പോൾ സമൂഹത്തിൽ ഒരു ഓളം സൃഷ്ടിച്ചിരിക്കുകയാണ്. അതിനൊപ്പം വിമർശിക്കപ്പെടുന്ന ഒന്ന് പുതുവ​ത്സര ദിനത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ​ഗുരു നിന്ദയുമാണ്.

ആദ്യം കഴിഞ്ഞ ദിവസത്തെ സംഭവത്തെ കുറിച്ച് പറയുകയാണെങ്കിൽ, എസ്എന്‍ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിച്ച സംഭവമാണ്. അതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിൽ വളരെ വ്യക്തമായി മുഖ്യമന്ത്രി ശ്ലോകം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേൽക്കുന്നതിനൊപ്പം എണീറ്റ് പകുതിയായപ്പോൾ വേണ്ടെന്ന് തീരുമാനിച്ചു.

അത് മാത്രമല്ല എഴുന്നേൽക്കാൻ ശ്രമിച്ച് കടന്നപ്പള്ളിയേയും ഇരിക്കാനായി ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയെ വിമർശിച്ച് കൊണ്ട് നിരവധിയാളുകൾ രം​ഗത്ത് വന്നിരുന്നു. ഈ വിഷയത്തെ ​ഗുരുതരമായി ​ഗുരുനിന്ദയായി തന്നെയാണ് കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്ന് ചോദിച്ച് കൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്ത് വന്നതും ശ്രദ്ധേയമാണ്.

ശ്രീനാരായണ വേദികളില്‍ പതിവായി ഉപോഗിക്കുന്ന ഗുരു സ്തുതി ശ്ലോകം എല്ലാവരും ഭക്തിയോടെ എഴുന്നേറ്റ് നിന്ന് ആദരിക്കുന്ന ഒന്നാണ്. ആ കീഴ്വഴക്കം പരസ്യമായി തെറ്റിക്കാന്‍ മുഖ്യമന്ത്രിക്കുണ്ടായ ചേതോവികാരം എന്താണെന്ന് വ്യക്തമാക്കണം. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്ന് കെ സുധാകരന്‍ എംപി ചോദിച്ചു.

ഇനി അടുത്ത വിഷയത്തിലേക്ക് വരികയാണെങ്കിൽ നിലവിൽ നല്ല രീതിയിൽ കോൺ​ഗ്രസിനകത്തും പുറത്തുമായി ജനങ്ങൾക്കിടയിൽ നല്ല ഇമേജും മൈലേജുമുള്ള ജനപ്രതിനിധിയാണ് ശശി തരൂർ. അദ്ദേഹമായിരുന്നു ഇന്ന് എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത് എല്ലാവരുടേയും ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടായിരുന്നു. കൂടുതൽ ആളുകളിലേക്ക് ഇറങ്ങി ചെല്ലുവാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് എന്ന് വേണം ഈ സംഭവങ്ങളിലൂടെ ഒക്കെ മനസ്സിലാക്കാൻ.

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടു കൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ട് എന്നുള്ള ഒളിയമ്പ് ഉയർത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോ​ഗികളേയും അതുപോലെ സ്വന്തം പാർട്ടിക്കകത്തുള്ള കുറച്ച് പേരേയും മനസ്സിൽ കണ്ട് കൊണ്ടാണ് ഈ പരാമർശം നടത്തിയത്.

അദ്ദേഹത്തിന്റെ പരാമര്‍ശം കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി സതീശനും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള ഒളിയമ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുന്നയിൽ മന്നം ജയന്തിക്ക് പങ്കെടുത്തു എന്നത് മാത്രമല്ല, അതിലൂടെ അദ്ദേഹം ഒരു രാഷ്ട്രീയ ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട് എന്നതാണ് സാരാംശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ലായിരുന്നു. അവിടേയും തരൂരിനാണ് പ്രധാന്യം കല്പിച്ചത്. ഈ സാഹചര്യത്തില്‍ തരൂരിന്‍റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മുമ്പ് താൻ തരൂരിനെ ഡൽഹി നായർ എന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. തരൂർ കേരളത്തിൻ്റെ വിശ്വപൗരനാണ്. മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ എൻഎസ്എസ്സുമായി തരൂരിനെ ചേർത്ത് നിർത്തുകയാണ് സുകുമാരൻ നായരും.

10 വര്‍ഷം മുമ്പ് എകെ ആന്‍റണി മന്നം ജയന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എന്‍ എസ് എസ് ക്ഷണിച്ചിരിക്കുന്നത്.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ താല്പര്യമില്ല എന്ന നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ലഭിച്ചിരിക്കുന്ന ഒരു തിരിച്ചടിയായി തന്നെയാണ് ഈ സംഭവത്തേയും നോക്കി കാണുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.

രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശൻ മുന്നറിയിപ്പും നല്‍കിയിരുന്നു. മന്നം ജീവിതത്തില്‍ ചെയ്തത് ഇപ്പോഴും സ്വാധീനിക്കുന്ന കാര്യങ്ങളാണ്.

നായര്‍ സമുദായം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. ഒരു കാലത്ത് നായര്‍ കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍ ആയിരുന്നപ്പോള്‍ സ്‌കൂള്‍ ഫീസ് അടക്കാന്‍ പൈസ ഇല്ലാതെ രണ്ട് വര്‍ഷം മന്നത്തു പത്മനാഭന് വീട്ടില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു. മാനവ സേവ മാധവ സേവ എന്നതായിരുന്നു മന്നത്തിന്റെ മുദ്രാവാക്യം. അയിത്തത്തിനെതിരെ പോരാടിയ നേതാവായിരുന്ന അദ്ദേഹം കുടുംബ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തുവെന്നും തരൂര്‍ അനുസ്മരിച്ചു.

കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാനിറങ്ങിയിരിക്കുന്ന ശശിതരൂരിന് കെ.സി ഒരു ഭീഷണിയായി മാറുന്നുവെന്ന വിവരങ്ങളാണ് കഴിഞ്ഞ നാളുകളില്‍ പുറത്തു വന്നു കൊണ്ടിരുന്നത്. ശശി തരൂര്‍ കേരളത്തില്‍ യുഡിഎഫിന്റൈ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരണമെന്നുള്ള ആഗ്രഹത്തോടെയാണ് മലബാര്‍ പര്യടനവും മതനേതാക്കളുമായുള്ള കൂടി കാഴ്ചകളും നടത്തിയത്.

മലബാറില്‍ ശശി തരൂരിനെ സ്വകരിച്ചാനയിക്കുന്നതില്‍ മുസ്ലീം ലിഗ് പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ ആദരവും അനുഗ്രഹവും ശശി തരൂരിന് ആവോളം ലഭിക്കുകയും ചെയ്തുകൊണ്ടിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ മുസ്ലീം ലിഗിനുണ്ടായ വല്ലാത്ത തിരിച്ചടി ചെറിയ ആഘാതമല്ല പാര്‍ട്ടിയ്ക്കുണ്ടാക്കിയത്. പാര്‍ട്ടിയുടെ ശക്തമായ തട്ടകമായി മലപ്പുറത്തുപോലും നാല് സീറ്റുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കിയതും ലീഗിന് അപ്രതീക്ഷിതമായ ആഘാതമുണ്ടാക്കിയിരുന്നു.

കോണ്‍ഗ്രസില്‍ സതീശന്റെയും രമേശന്റെയും സുധാകരന്റെയും തരൂര്‍ വിരുദ്ധ നിലപാടുകളെ ക്രൈസ്തവ നേതൃത്വവും വിമര്‍ശിക്കുകയാണ്. മാത്രമവുമല്ല പാണക്കാട് തങ്ങള്‍ക്കു പിന്നാലെ ശശി തരൂരിന് മധ്യകേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാര്‍ ഒന്നടങ്കം പരസ്യമായ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.മുസ്ലീം ലീഗിന് അധികാരമെന്നാല്‍ അതിജീവനമാണ്. സമുദായത്തിന്റെ വളര്‍ച്ചയും മലബാറിന്റെ വളര്‍ച്ചയും ലക്ഷ്യമാക്കിയാണ് എക്കാലവും മുസ്ലീം ലീഗ് നീങ്ങുന്നത്.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് രാഷ്ട്രീയത്തിലും ഭരണത്തിലും നേരിയ ചലനം പോലും സൃഷ്ടിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ മുസ്ലീം ലീഗ് നേതാക്കള്‍ നിയമസഭയിലും നിഷ്പക്ഷമായ നിലപാടാണ് കുറെക്കാലമായി പുലര്‍ത്തിപ്പോരുന്നത്.കേരളത്തിന്റെ ഉപമുഖ്യമന്ത്രിപദം ഏറെക്കാലമായി ആഗ്രഹിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിയും ഏറെക്കാലമായി യുഡിഎഫ് നേതൃത്വമായി സ്വരച്ചേര്‍ച്ചയിലല്ല.

യുഡിഎഫ് എന്ന സംവിധാനം തന്നെ സംസ്ഥാനത്ത് ഏറെക്കാലമായി നിശ്ചലമായിരിക്കുന്നു. യുഡിഎഫ് സംസ്ഥാന നേതൃയോഗം പോലും വിളിച്ചുകൂട്ടാന്‍ സാധിക്കാത്ത വിധം ആ മുന്നണി ഓരോ ദിവസവും ദുര്‍ബലമായിവരികയുമാണ്. നിലവിലെ രാഷ്ട്രീയ നീക്കത്തില്‍ ലോക് സഭാ തെരഞ്ഞെടുപ്പുപോലും മുസ്ലീം ലിഗ് ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. അപ്പോഴാണ് ഒരു തരി പ്രതീക്ഷയുമായി തരൂർ ലീ​ഗിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ തരൂർ നടത്തുന്ന നീക്കങ്ങളുടെ യഥാർഥ ലക്ഷ്യം എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തരൂരിൻ്റെ പദ്ധതി എന്നാണ് അഭ്യൂഹങ്ങൾ. കോൺഗ്രസിൽ തന്നെ വലിയൊരു വിഭാഗം നേതാക്കലുടെ ആശീർവാദവും വലിയ ജനസ്വീകാര്യതയുമുള്ള ശശി തരൂരിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ അവസരം അസാധ്യമായേക്കില്ല.

എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള നീക്കത്തിന് കെപിസിസിയുടെ പൂർണസമ്മതം ആവശ്യമാണ്. തരൂരുമായി പ്രശ്നങ്ങളില്ലെന്ന് ആവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെയും നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്. എന്തായാലും അതൊക്കെ എന്താകുമെന്നുള്ളത് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും,

തിരികെ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് വരികയാണെങ്കിൽ സുധാകരന്റെ കടുത്ത വിമർശനങ്ങൾക്ക് തന്നെയാണ് അദ്ദേഹം ഉത്തരം പറയേണ്ടി വരുന്നത്. താത്കാലിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയത്തിന്‍റെ പേരില്‍ മാത്രം മതവിഭാഗങ്ങളോട് മമത പ്രകടിപ്പിക്കുകയെന്നത് സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും ശൈലിയാണ്.

വര്‍ഗീയ ശക്തികളോട് സമരസപ്പെടുന്ന മുഖ്യമന്ത്രി, ആചാരങ്ങളെയും അനുഷ്ഠാനങ്ങളേയുംപരിഹസിക്കുകയും അധിക്ഷേപിക്കുകയും മതമേലധ്യക്ഷന്‍മാരെ അവഹേളിക്കുകയും ചെയ്യുന്നത് പതിവാക്കിയ വ്യക്തിയാണ്. ബിഷപ്പിനെതിരായ നികൃഷ്ടജീവി പ്രയോഗം, പ്രവാചകന്‍റെ തിരുകേശ വിവാദം, ശബരിമലയിലെ ആചാര ലംഘനം എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണെന്ന് കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്ന യാഥാര്‍ത്ഥ്യം മറന്ന് കപട വൈരുദ്ധ്യാത്മിക ഭൗതിക വാദം പ്രസംഗിക്കുന്ന സിപിഎം നേതാവിനെപ്പോലെയാണ് പിണറായി വിജയന്‍ പെരുമാറുന്നത്. വൈവിധ്യമുള്ള സംസ്‌കാരത്തേയും ആചാരങ്ങളേയും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി തന്നെ അതിനെ നിഷേധിക്കുന്നതും അവഹേളിക്കുന്നതും പ്രതിഷേധാര്‍ഹമാണ്.

എല്ലാവരെയും സ്നേഹിക്കാനും ഒരുപോലെ കാണാനും ബഹുമാനിക്കാനും പഠിപ്പിച്ച നവോത്ഥാന നായകനാണ് ഗുരുദേവന്‍. ലോകം ആരാധിക്കുന്ന ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായാണ് സിപിഎമ്മും ഇടതുസര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. മതത്തിന് എതിരല്ല സിപിഎമ്മെന്ന് പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍, മതാചാരങ്ങളെ പരസ്യമായി പൊതുവേദിയില്‍ അപമാനിക്കുകയാണ് അവരുടെ മുഖ്യമന്ത്രി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (18 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (30 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (36 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (45 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (10 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (12 hours ago)

Malayali Vartha Recommends