ആര്‍ത്തവ വിവാദത്തില്‍ ശബരിമല ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഇരുപതുകാരിയുടെ തുറന്ന കത്ത്

സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ കുറിച്ച് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഇരുപതുകാരിയുടെ കത്ത് വൈറലാകുന്നു. സ്ത്രീകളുടെ അശുദ്ധി പരിശോധിക്കാന്‍ മെഷീന്‍ സ്ഥാപിക്കുന്ന കാലത്ത് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്ന കാര്യം ആലോചിക്കാം എന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്റെ വിവാദപ്രസ്താവന.
യുവതി യുവാക്കളുടെ ഓണ്‍ലൈന്‍ പ്രതികരണ വേദികളില്‍ ഒന്നായ യൂത്ത് കി ആവാസിലാണ് നികിതയുടെ തുറന്ന കത്ത് ആദ്യം പ്രസിദ്ധീകരിച്ചത്. ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ഫെയ്‌സ്ബുക്കിലെ ഫെമിനിസ്റ്റുകള്‍ ഇത് ചര്‍ച്ചയ്ക്ക് വിഷയമാക്കിയിരുന്നു.
ഭൂമിയിലുള്ള മറ്റ് ഏതൊരു മനുഷ്യനെയും പോലെ എനിക്കും കണ്ണും, മൂക്കും, കാതുകളും, ചുണ്ടുകളും, കാലുകളുമൊക്കെയുണ്ട്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ മുലകളും, ഇടുപ്പും, ആര്‍ത്തവരക്തം വരുന്ന യോനിയും എനിക്കുണ്ടായി പോയി.അത് തന്റെ തെറ്റാണോ എന്നാണ് കത്തിലൂടെ നികിത ചോദിക്കുന്നത്.
ഒരു സ്ത്രീയും പുരുഷനും തമ്മില്‍ നടത്തുന്ന ലൈംഗിക വേഴ്ച്ചയുടെ ഫലമായിട്ടുണ്ടാകുന്ന ഉത്പന്നമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന എല്ലാ പുരുഷന്മാരും. ഒമ്പതു മാസം കുട്ടിയെ അവളുടെ ഗര്‍ഭപാത്രത്തില്‍ സൂക്ഷിച്ച്, ഗര്‍ഭാശയത്തിലൂടെ ആവശ്യമായ പോഷകങ്ങള്‍ നല്‍കി പിന്നീട് യോനിയിലൂടെ പ്രസവിക്കുന്നു.
അമ്മയുടെ ഗര്‍ഭാശയത്തില്‍ ഉണ്ടായ രക്തത്തിന്റെ ഉത്പന്നമല്ലേ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന എല്ലാ പുരുഷന്മാരും? ആര്‍ത്തവത്തെ അശുദ്ധം എന്ന് ടാഗ് ചെയ്ത് നിങ്ങള്‍ ആകമാന സ്ത്രീ സമൂഹത്തെ അപമാനിച്ചിരിക്കുകയാണ്. അതേസമയം, എന്റെ സഹോദരങ്ങളും, സഹോദരിമാരും നിര്‍മ്മിച്ച ഒരു ക്ഷേത്രം നിങ്ങളുടെ പൂര്‍വീകരുടെ സ്വത്തെന്ന തരത്തില്‍ നിങ്ങള്‍ വാദിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ നികിത ഉന്നയിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















