നിസാമിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി തള്ളി; ഭാര്യ അമലിനെ പ്രതിസ്ഥാനത്ത് നിന്ന് രക്ഷിക്കാനുള്ള നീക്കം പൊളിഞ്ഞു; നിസ്സാമിനുള്ള കുരുക്ക് മുറുകുന്നു

നിസ്സാമിന്റെ കള്ളക്കളി പൊളിച്ചടുക്കി കോടതി. അമലിനും തിരിച്ചടി കേസ് തൃശ്ശൂരില്‍ത്തന്നെ നടക്കും. ചന്ദ്രബോസ് വധക്കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന പ്രതി മുഹമ്മദ് നിസാമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ നിസാമിനും പ്രതിഭാഗം സാക്ഷികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. പൊലീസാകണം സാക്ഷികളേയും മറ്റും കോടതിയില്‍ കൊണ്ടു വരേണ്ടതും തിരികെ കൊണ്ടു പോകേണ്ടതും. ഡിജിപിയും ജില്ലാ പൊലീസ് മേധാവിയും ഇത് ഉറപ്പുവരുത്തണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ സുരക്ഷ വേണ്ട സാക്ഷികളുടെ പട്ടിക നേരത്തെ നല്‍കണമെന്ന് ആവശ്യം കേരളാ പൊലീസും ഉന്നയിച്ചു.
ചന്ദ്രബോസ് വധക്കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസ് എടുത്തിരുന്നു. പ്രോസിക്യൂഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമലിന് വിചാരണകോടതി കാരണം കാണിക്കല്‍ നോട്ടീസയച്ചു. ഇതോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കവുമായി സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണക്കോടതി മാറ്റിയാല്‍ അമലിനെതിരായ നടപടി ഒഴിവാക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു അത്. സുപ്രീംകോടതി ഹര്‍ജി തള്ളിയതോടെ തൃശൂരില്‍ തന്നെ വിചാരണ നടക്കും. അമലിനെതിരെ പ്രോസിക്യൂഷന് നടപടിയെടുക്കാനും കഴിയും. ചന്ദ്രബോസ് വധക്കേസില്‍ 11ആം സാക്ഷിയായിരുന്നു നിസാമിന്റെ ഭാര്യ അമല്‍. പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെയാണ് രഹസ്യമൊഴിക്ക് വിരുദ്ധമായ സമീപനം അമല്‍ സ്വീകരിച്ചത്. ചന്ദ്രബോസിന്റേത് അപകടമരണമെന്ന രീതിയിലായിരുന്നു അമലിന്റെ മൊഴി. കൂറുമാറിയതിനും കള്ള സാക്ഷി പറഞ്ഞതിനും കേസെടുക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കണക്കിലെടുത്താണ് അമലിനെതിരെ കേസെടുത്തത്.
കേരളത്തില്‍ വിചാരണ നടത്തുന്നത് ഏകപക്ഷീയമാണെന്ന് കാണിച്ച് നിസാം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പൊലീസ് തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ കേസ് സംസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍ സുരക്ഷാ വിഷയങ്ങള്‍ ഗൗരവത്തോടെ എടുക്കുകയും ചെയ്തു. ഫലത്തില്‍ വിചാരണ നീട്ടിയെടുക്കാനും കേസില്‍ നിന്ന് രക്ഷപ്പെടാനുമുള്ള നീക്കമാണ് പൊളിഞ്ഞത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സുപ്രീംകോടതി കേരളത്തിന് നോട്ടീസ് അയച്ചിരുന്നു. നിസാം നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനു സ്വാധീനത്തിന് വിധേയനാകാത്തതാണ് നിസാം പക്ഷത്തെ സുപ്രീംകോടതിയില്‍ എത്തിച്ചത്. കേസിലെ സാക്ഷികളെ മൊത്തം കൂറുമാറ്റാനുള്ള ശ്രമം പരാജയപ്പെടുത്തിയത് ഉദയഭാനുവായിരുന്നു. വിചാരണകോടതിയും പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം തെളിവുകണ്ട് ബോധ്യപ്പെട്ട് ശരിവയ്ക്കുകയും ചെയ്തു.
വെള്ളിയാഴ്ചയാണ് നിസാം സുപ്രീംകോടതിയില്‍ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കേരളത്തില്‍ മാദ്ധ്യമ വിചാരണ നടക്കുന്നുവെന്നും, പ്രോസിക്യൂഷന്‍ കേസ് വൈകിപ്പിക്കുന്നുവെന്നും ആക്ഷേപമുന്നയിച്ചുള്ളതായിരുന്നു ഹര്‍ജി. വിചാരണ മാറ്റണമെന്ന നിസാമിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ വിചാരണ മാറ്റരുതെന്ന് ആവശ്യപ്പെട്ടുള്ളതാണ് ജമന്തിയുടെ അപേക്ഷാ ഹര്‍ജി. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് നിസാമിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവന് വിലകല്‍പ്പിക്കാത്തയാളാണെന്നും, അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് നിസാമിനെന്നും പറഞ്ഞായിരുന്നു ഹര്‍ജി സുപ്രീം കോടതി തള്ളിയത്.
ചന്ദ്രബോസ് വധക്കേസില്‍ കേസില്‍ സാക്ഷി വിസ്താരം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. നവംബര്‍ 30ന് അകം വിധി പറയാനാകുന്ന വിധത്തിലാണ് വിചാരണ നടപടികളുടെ ക്രമീകരണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha