വി.എസ് കാലുപൊള്ളിയ കുരങ്ങനെ പോലെ പ്രതികരിക്കുന്നു,തനിക്ക് ആര്‍എസ്എസുകാരനാവാന്‍ കഴിയില്ല-വെള്ളാപ്പള്ളി നടേശന്‍

വി.എസ്.അച്യുതാനന്ദന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. വി.എസ് കാലുപൊള്ളിയ കുരങ്ങനെ പോലെയാണ് പ്രതികരിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടിയില്‍ ശവമായി കിടന്ന വി.എസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് താനാണെന്നും. സമത്വ മുന്നേറ്റ യാത്ര ആറ്റിങ്ങല്‍ എത്തുമ്പോള്‍ തന്റെ വേഷം നിക്കറും ബനിയനും ആയിരിക്കുമെന്ന വി.എസിന്റെ പ്രസ്താവനയ്ക്ക് തനിക്ക് ഒരിക്കലും ആര്‍എസ്എസുകാരനാവാന്‍ കഴിയില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. എസ്എന്‍ഡിപി യോഗത്തിന്റെ യാത്ര വന്‍ വിജയമാകുമെന്നതിനുള്ള തെളിവാണ് എല്ലാവരുടെയും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സമത്വ മുന്നേറ്റ യാത്രയെ എന്തിനാണ് എല്ലാവരും ഭയപ്പെടുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha