ഒരു സന്തോഷത്തിന് ഇരിക്കട്ടെ... ഒരു രൂപയുടെ കറണ്ട് വാങ്ങാതെ റിലയന്‍സിന് സര്‍ക്കാരിന്റെ 228 കോടി

പാവപ്പെട്ട റിലയന്‍സിനെ കോടികളുടെ സമ്പത്തുള്ള കേരള സര്‍ക്കാരിന് ഒന്ന് അറിഞ്ഞു സഹായിക്കാമെന്നുവെച്ചാല്‍ അതിനും സമ്മതിക്കില്ലേ. എങ്കിലും ഒരു രൂപയുടെ കറണ്ട് കിട്ടിയില്ലെങ്കിലെന്താ നമ്മള്‍ സഹായിച്ചേ അടങ്ങൂ. ഇതു പോലത്തെ ഉദാരമനസ്‌ക്കതയുള്ള മറ്റൊരു സര്‍ക്കാരിനെ എവിടെ കിട്ടും. ഒരു ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി പോലും വാങ്ങിയില്ല. എന്നിട്ടും റിലയന്‍സിനു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നല്‍കി കേരള സര്‍ക്കാര്‍ നല്‍കിയത് 228 കോടി രൂപയാണ്. കരാര്‍ നിലവിലുണ്ടെങ്കില്‍ വൈദ്യുതി വാങ്ങിയില്ലെങ്കില്‍പ്പോലും ഫിക്‌സഡ് ചെലവായി റിലയന്‍സിനു കോടികള്‍ നല്‍കണമെന്നിരിക്കേ വീണ്ടും റിലയന്‍സിന്റെ വൈദ്യുതിനിലയവുമായുള്ള കരാര്‍ പുതുക്കുന്നതിനു പിന്നില്‍ സര്‍ക്കാരിന്റെ സമ്മര്‍ദമേറുകയാണ്.
കഴിഞ്ഞ കാലങ്ങളില്‍ വൈദ്യുതി നിയന്ത്രണമുള്‍പ്പെടെ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമായ ദിവസങ്ങളില്‍പ്പോലും ബി.എസ്.ഇ.എസില്‍നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയിട്ടില്ല. വൈദ്യുതിക്കു വില കൂടുതലായതിനാല്‍ കരാര്‍ പുതുക്കാനില്ലെന്ന് കഴിഞ്ഞ വര്‍ഷം വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, റിലയന്‍സുമായി കരാര്‍ പുതുക്കണമെന്നു സര്‍ക്കാര്‍ നിലപാടെടുത്തതോട കരാര്‍ രണ്ടു വര്‍ഷത്തേക്കു കൂടി പുതുക്കാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിചിത്ര വാദമായിരുന്നു ഇതിന് ന്യായീകരണമായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്.
വൈദ്യുതി വാങ്ങിയില്ലെങ്കിലും കരാറനുസരിച്ച് റിലയന്‍സിന് ഫിക്‌സഡ് ചെലവായി 201314 ല്‍ 88.54 കോടി രൂപയും 201415 ല്‍ 77 കോടി രൂപയും 2015 ഒക്‌ടോബര്‍ വരെ 62 കോടി രൂപയുമാണ് നല്‍കിയിരിക്കുന്നത്. ഇതിനിടെ അവിടെ നിന്ന് മകരളം കുറച്ചു വൈദ്യുതി വാങ്ങിയിരുന്നു. അത് തമിഴ്‌നാടിനു വില്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നു. ബി.എസ്.ഇ.എസിന്റെ നിരക്ക് നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു അത്. കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരും കേരളത്തിലെ ബാക്കി കര്‍ഷകരും ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോഴുള്ള സര്‍ക്കാരിന്റെ മനസ്ഥിതിയെ നമിക്കാതെ വയ്യ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha