തൃശൂരിൽ കാട്ടുപോത്തിന്റെ ആക്രമണം : തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്; പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ

തൃശൂർ മലക്കപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തെ തുടർന്ന് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. സംഭവത്തിൽ തോട്ടം തൊഴിലാളിയായ ജാനകിക്കാണ് പരിക്കേറ്റത്. രാവിലെ മലക്കപ്പാറയിലെ തേയിലത്തോട്ടത്തിലാണ് സംഭവം നടന്നത്. തുടർന്ന് പരിക്കേറ്റ ജാനകിയെ വാൽപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇതേസമയം തന്നെ പോത്തൻകോട് നേതാജിപുരത്ത് തെരുവു നായ്ക്കൾ ആടുകളെ കടിച്ചു കൊന്നതായി പരാതി. സംഭവത്തിൽ നേതാജിപുരം തസ്നി മൻസിലിൽ ഷാഫിയുടെ ആറ് ആടുകളെയാണ് തെരുവു നായ്ക്കൾ കടിച്ചു കൊന്നത്. കൂടാതെ അഞ്ച് ആണാടുകളെയും കെന്നടി ഇനത്തിലെ ഒരു ഗർഭിണിയായ ആടിനെയുമാണ് തെരുവുനായ്ക്കൾ കടിച്ച് കൊന്നത്.
ഇന്ന് വെളുപ്പിന് മൂന്നു മണിക്ക് ആണ് സംഭവം നടന്നത്. രാവിലെ പശുവിനെ കറക്കുന്നതിനുവേണ്ടി ഷാഫി എഴുന്നേറ്റ സമയത്ത് തൊഴുത്തിനു സമീപം നായ്ക്കൾ ഓടുന്നതു കണ്ട് ഓടിക്കാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ കൂട്ടത്തോടെ ഷാഫിയെ ആക്രമിക്കാനെത്തിയതായി പറയുന്നു. മാത്രമല്ല ചുറ്റുമതിൽ ചാടിയെത്തിയ പന്ത്രണ്ടോളം തെരുവുനായ്ക്കൾ കൂട്ടത്തോടെയാണ് ആടുകളെ ആക്രമിച്ചത്.
എന്നാൽ കുറച്ച് ദിവസം മുമ്പ് അയൽവാസിയായ ഭുവനചന്ദ്രൻ നായരുടെ രണ്ട് ആടുകളെയും നായ്ക്കൾ കടിച്ചു കൊന്നിരുന്നതായി പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച മറ്റൊരു അയൽവാസിയായ ഷറഫുദ്ദീന്റെ ഒരു ആടിനേയും നായ്ക്കൾ കൊന്നിരുന്നു. ഇതോടെ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷാഫി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























