ഇകെ സുന്നി മദ്രസയിലെ ഉസ്താദിന്റെ ബാലപീഡനങ്ങള്‍ തുറന്നെഴുതി മാധ്യമം ലേഖികയുടെ ഫേസ്ബുക്ക് പോസ്റ്റ് വെറല്‍, പൂരപ്പാട്ടുമായി എതിര്‍വാദക്കാര്‍

ഫാറൂഖ് കോളജും ലിംഗസമത്വവുമാണല്ലോ നിലവിലെ വാര്‍ത്താ പ്രാധാന്യം ഉള്ള വിഷയം അതിനെതിരെ വിവിധ സമുദായങ്ങള്‍ വ്യത്യസ്ത നിലപാടും സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ സ്വന്തം മദ്രസ അനുഭവത്തെക്കുറിച്ച് ഒരു സ്ത്രീ വാചാലയായതോടെ ആകെ പ്രശ്‌നം എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്തും ആരാന്റെ അമ്മയ്ക്ക് എന്ന ലൈനില്‍ കാണുന്ന ഒട്ടനേകം സദാചാര വാദികള്‍ ഉള്ള കേരളത്തില്‍ അവരുടെ നാവടക്കും വിധമായിപ്പോയി വി പി റെജീന എന്ന മാധ്യമം ലേഖികയുടെ ഈ ഫേസ് ബുക്ക് പോസ്റ്റ്. ഈ ഫേസ്ബുക്ക് പോസ്റ്റ് ഫേസ്ബുക്കില്‍ വന്‍ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയിട്ടുള്ളത്.
ഒന്നാംക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ ഉസ്താദ് സ്പര്‍ശിച്ചിരുന്നെന്നും പെണ്‍കുട്ടികളോടും ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചുവെന്നതുമുടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് റെജീന ഫേസ്ബുക്കില്‍ എഴുതിയത്. ലിംഗസമത്വവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റെജീനയുടെ തുറന്നെഴുത്ത്. അതേസമയം റെജീനയുടെ തുറന്നെഴുത്തിനോട് സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായത്. ചിറര്‍ റെജീനയുടെ തുറന്നു പറച്ചിലില്‍ രാഷ്ട്രീയം കാണാതിരുന്നപ്പോള്‍ മറ്റു ചിലര്‍ സമുദായ സംഘടനകള്‍ക്കിടയിലെ ഭിന്നിപ്പിനെ കുറിച്ചാണ് വ്യാഖ്യാനിച്ചത്.
ഫേസ്ബുക്ക് കുറിപ്പിനെതിരെ തെറിവിളികളുമായി നിരവധി പേരും രംഗത്തെത്തി. ഇ കെ സുന്നി വിഭാഗത്തെ അനുകൂലിച്ച് രംഗത്തെത്തിയവര്‍ റെജീനയെ തെറിവിളിക്കുകയും ചെയ്തു. റെജീനയുടെ വിമര്‍ശനം സുന്നികളെ തരംതാഴ്ത്താന്‍ വേണ്ടിയാണെന്നും ജമാഅത്തിന്റെ തന്ത്രമാണെന്നും നീണ്ടു വിമര്‍ശനം. അതേസമയം വിമര്‍ശനം കടുത്തപ്പോള്‍ പെണ്‍പീഡകരുടെ ആരാധകരെ വിമര്‍ശിച്ച് റെജീനയ്ക്ക് മറുപടി എഴുതേണ്ടിയും വന്നു. ഇതിന്മേലും തെറിവിളിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
മദ്രസാനുഭവങ്ങളെ കുറിച്ച് വി പി റെജീന എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഒരു പത്തിരുപതുകൊല്ലം മുമ്പാണ് .പഠിച്ചത് സുന്നി മദ്രസയിലാണ്. അപ്പോ ഏത് സുന്നി എന്ന് ചോദിച്ച് അവിടെയും തര്‍ക്കിക്കാന്‍ ഓട്ട നോക്കേണ്ട. ഇ.കെ സമസ്ത സുന്നി. അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് അവിടെ. അപ്പോ ആദ്യത്തെ കൊല്ലം ചെറിയൊന്നാണ്. രണ്ടാം കൊല്ലം വല്യൊന്നും. വല്യ ഒന്നാം ക്ലാസിലെ ആദ്യ ദിനം. തടിച്ച് കൊഴുത്ത ഒരു ഉസ്താദ് .പ്രായം ഒരു നാല്‍പത് നാല്‍പത്തഞ്ച് കാണുമായിരിക്കും. ഏഴാം വയസ്സിലെ ഓര്‍മയല്ലേ? ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തോന്നുന്ന പ്രായമാണ് കേട്ടോ. പേര് നാലാം ഖലീഫയുടേത്. ബര്‍ക്കത്തോടെ ദീനി പഠനം ആരംഭിക്കുന്ന ആ കൊല്ലത്തെ പ്രഥമ ദിനമാണ്. ആദ്യം ക്ലാസിലെ ആണ്‍കുട്ടികളോടു വരി വരിയായി നില്‍ക്കാന്‍ പറഞ്ഞു. ഉസ്താദ് മേശക്കു പിന്നില്‍ കസേരയില്‍ അമര്‍ന്ന് ഇരിക്കുകയാണ്. എന്നിട്ട് ഓരോരുത്തരെ ആയി വിളിച്ചു. തലയില്‍ തൊപ്പിയൊക്കെ വച്ച് നിഷ്‌കളങ്കരായ കുരുന്നു മക്കള്‍.
ഉസ്താദിനടുത്തേക്ക് സന്തോഷത്തോടെ ചെന്ന ആണ്‍കുട്ടികളുടെ ഭാവം മാറുന്നത് ബെഞ്ചില്‍ തന്നെ ഇരിക്കുന്ന പെണ്‍കുട്ടികളായ ഞങ്ങക്ക് കാണാം. പേരൊക്കെ ചോദിച്ച് കൊണ്ട് തൊട്ടുഴിഞ്ഞ് ഉസ്താദിന്റെ കൈ പോകുന്നത് കുട്ടികളുടെ മുന്‍ഭാഗത്തേക്കാണ്. ആണ്‍കുട്ടികള്‍ ട്രൗസറില്‍ നിന്ന് പാന്റിലേക്ക് മാറുന്ന കാലം കൂടിയാണ്. പതുക്കെ സിബ് നീക്കി പിടിച്ചു നോക്കുന്നു. ആണ്‍ കുട്ടികള്‍ വല്ലാതെ ചൂളുന്നതും നാണിക്കുന്നതും കണ്ട് പെണ്‍കുട്ടികളായ ഞങ്ങളും വല്ലാതെയാവുന്നു. \' കൊറവ് കാണിക്കാതെ ഇങ്ങോട്ട് അടുത്ത് വാ.. എത്ര വല്പണ്ട്ന്ന് നോക്കട്ടെ, ഉസ്താദിന്റെ സ്‌നേഹം കലര്‍ന്ന കല്‍പന. ഇങ്ങനെ ക്ലാസിലെ അവസാനത്തെ ആണ്‍കുട്ടിയെയും തപ്പി നോക്കിയാണ് മൂപ്പര് നിര്‍ത്തിയത്. ഇത് കുറച്ച് ദിവസങ്ങള്‍ നീണ്ടതായാണ് ഓര്‍മ. കുറച്ച് കാലയളവില്‍ മാത്രമായിരുന്നു അയാള്‍ ഞങ്ങളെ പഠിപ്പിച്ചത്. പിന്നെ പുതിയ ഉസ്താദ് വന്നു. ഇതിനിടയില്‍ തന്നെ കുറെ ആണ്‍ കുട്ടികള്‍ ആ മദ്രസയില്‍ നിന്ന് പേരും വെട്ടി പോയിരുന്നു..
അടുത്തത് : ക്ലാസ് നാലോ അഞ്ചോ ആണെന്ന് തോന്നുന്നു. അന്നും വലിയ ക്ലാസുകാര്‍ക്ക് രാത്രിയാണ് മദ്രസ .ആ സമയത്ത് രാത്രി നിത്യം പവര്‍ കട്ട് ഉണ്ടായിരുന്നു. അര മണിക്കൂര്‍ നേരത്തേക്ക് ഉസ്താദിന്റെ മേശപ്പുറത്ത് മുനിഞ്ഞ് കത്തുന്ന നേര്‍ത്ത മെഴുകുതിരി വെട്ടം. ഓത്തും വായനയും ഒക്കെ അപ്പോള്‍ നിര്‍ത്തിവെക്കും. എന്നാലും ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് സന്തോഷമല്ല, പേടിയാണ് ആ ഇരുട്ടില്‍. ഖുര്‍ആനും ദീനിയാത്തും അമലിയ്യാത്തും അഹ് ലാക്കും താരീഹും ഒക്കെ എടുക്കുന്ന ഉസ്താദ്. പേര് പ്രവാചകന്റെ പേരക്കുട്ടികളില്‍ ഒരാളുടേത്. വയസ്സ് 60തിനോടടുത്ത് കാണും. മങ്ങിയ വെളിച്ചം ആ വലിയ ക്ലാസില്‍ ഇരുട്ടിലെ മിന്നാമിനുങ്ങിന്റേതിന് സമമായിരിക്കും. ആ നേരമാവുമ്പോള്‍ ഉസ്താദ് ഇരിക്കുന്നിടത്ത് നിന്ന് എണീറ്റ് പതുക്കെ പെണ്‍കുട്ടികളുടെ ബെഞ്ചിന് നേരെ നടക്കും. കയ്യില്‍ വടിയുമായി റോന്ത് ചുറ്റും. പെണ്‍ കുട്ടികളുടെ പല ഭാഗത്തും ആ നേരം തോണ്ടലും വടി കൊണ്ട് കുത്തലും കിട്ടും. രണ്ടിലും മൂന്നിലും ഓരോ വട്ടം തോറ്റ് അഞ്ചില്‍ എത്തിയ സുന്ദരിയായ നജ്മ അപ്പോഴേക്ക് വല്യ ആളായിരുന്നു. (അവളെ ഉസ്താദ് കരുതിക്കൂട്ടി തോല്‍പിക്കുന്നതാണെന്ന് പിള്ളേരായ ഞങ്ങള്‍ അടക്കം പറയും).
ഉസ്താദ് വേണ്ടാത്ത്ടത്തൊക്കെ പിടിക്കുന്നെന്ന് നജ്മ ദേഷ്യത്തോടെ ഞങ്ങളോടെക്കെ പറയുമായിരുന്നു. പലതും ഞങ്ങള്‍ കണ്ടിട്ടുമുണ്ട്. ഒരു ദിവസം അവള്‍ ചാടിയെണീറ്റ് വടിയില്‍ കേറി പിടിച്ച് വിരല്‍ ചൂണ്ടി പൊട്ടിത്തെറിച്ചു. \'ഉസ്താദെ അടങ്ങിക്കളിച്ചോളേണ്ടി.അല്ലെങ്കില്‍ വല്യസ്താദിനോട് ഞാനെല്ലാം പറയും ട്ടോ\'അവള്‌ടെ കണ്ണ് കത്തുന്നത് ആ ഇരുട്ടിലും ഞങ്ങള്‍ കണ്ടു. ഉസ്താദ് ആകെ പര്ങ്ങി. \'അയ്‌ന് ഞാനൊന്നും ചെയ്തില്യാലോ കുട്ട്യേ\' ന്നും പറഞ്ഞ് തിടുക്കത്തില്‍ കസേരയിലേക്ക് വലിഞ്ഞു. കറണ്ട് വന്നപ്പോ മൂപ്പരെ മുഖം വല്ലാതെ ആയിരുന്നു. പിന്നെയുള്ള ദിവങ്ങളില്‍ നജ്മക്ക് ഓരോ കാരണം പറഞ്ഞ് നല്ല തല്ലു കിട്ടി. അതിനു ശേഷം അധികനാള്‍ അവള്‍ പഠനം തുടര്‍ന്നില്ല. പക്ഷെ, ആ വയസ്സന്‍ ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചു. കുത്തലും പിടിക്കലും ആ കൊല്ലം പിന്നെയും സഹിയ്‌ക്കേണ്ടി വന്നു. അതിന്റെ എണ്ണം കുറഞ്ഞിരുന്നെങ്കിലും. എന്നിട്ടും ഞങ്ങള്‍ പേടിച്ച് ആരോടും പറഞ്ഞില്ല ഒന്നും . ഇന്നും രാത്രി കാലങ്ങളില്‍ വല്യ വല്യ പെണ്‍കുട്ടികള്‍ മദ്രസയില്‍ പോകുന്നത് കാണുമ്പോള്‍ ആ സംഭവങ്ങള്‍ തികട്ടി വന്ന് നെഞ്ചിന്‍ കനം വെക്കാറുണ്ട്. ഞങ്ങള്‍ക്കന്നൊന്നും ക്ലാസില്‍ ഒപ്പം പഠിക്കുന്ന ആണ്‍കുട്ടികളെ അല്ലായിരുന്നു പേടി. പഠിപ്പിക്കാന്‍ വരുന്ന ഉസ്താദുമാരെ ആയിരുന്നു.
പുതിയ ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്നും അതു കൊണ്ട് സൂക്ഷിക്കണമെന്നും ചില \'മതസമുദായ\' സംഘടനകളുടെ കണ്ടെത്തലുകള്‍ വായിച്ചപ്പോള്‍ അരാജകത്വമില്ലാത്ത എത്ര സുന്ദരമായ സമൂഹമാണ് കാലങ്ങളായി നമ്മുടേതെന്ന് വെറുതേ ഓര്‍ത്തു പോയി...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha