നടുക്കത്തോടെ ആറ്റിങ്ങല്‍... ജമ്മു കശ്മീരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച വനിത പൈലറ്റ് അവനവന്‍ചേരി സ്വദേശി സുനിത വിജയ്

ജമ്മു കശ്മീരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച വനിത പൈലറ്റ് മലയാളിയെന്ന് സ്ഥിരീകരണം. ആറ്റിങ്ങല്‍ അവനവന്‍ചേരി സ്വദേശി സുനിത വിജയനാണ് മരിച്ചത്. സുനിതയ്‌ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് ആറുപേരും മരണത്തിന് കീഴടങ്ങിയിരുന്നു.
ജമ്മു കശ്മീരിലെ അത്രയിലാണ് അപകടമുണ്ടായത്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടക സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഹിമാലയ ഹെലി സര്‍വീസിന് കീഴിലുള്ള സ്വകാര്യ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ല.
വ്യോമസേനയില്‍ നിന്നും വിരമിച്ച ഇവര്‍ ഹിമാലയന്‍ ഹെലി സര്‍വീസിന്റെ സ്വകാര്യ ഹെലിക്കോപ്റ്ററില്‍ ജോലി ചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha