Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ നോട്ടീസയച്ച കേസ്; ഹൈക്കോടതി വിശദമായ വാദത്തിന് ജനുവരി 27ലേക്ക് മാറ്റി; കാലിക്കറ്റ്, എം.ജി, കാലടി വി.സിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും

14 JANUARY 2023 11:54 AM IST
മലയാളി വാര്‍ത്ത

പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്തെ പത്തു സർവകലാശാലാ വി.സിമാർ ഹർജി നൽകിയിരുന്നു. ഈ കേസ് ഹൈക്കോടതി വിശദമായ വാദത്തിന് ജനുവരി 27ലേക്ക് മാറ്റിയിരിക്കുകയാണ് . കാലിക്കറ്റ്, എം.ജി, കാലടി വി.സിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇതോടൊപ്പം പരിഗണിക്കുവാനിരിക്കുകയാണ്.

 

സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നിയമന നടപടികൾ നിയമപരമല്ലെന്നു വിലയിരുത്തിയിട്ടായിരുന്നു റദ്ദാക്കിയത്. സമാന രീതിയിൽ നിയമനം കിട്ടിയ പത്തു വി.സിമാർക്കാണ് ചാൻസലർ നോട്ടീസ് അയച്ചിരിക്കുന്നത്. ഇനി നടക്കാനിരിക്കുന്നത് ചാൻസലർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദമാണ്.

പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടി ഗവര്‍ണര്‍ നല്‍കിയ നോട്ടീസിനെതിരെ പത്ത് വി.സിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കും വരെ അവര്‍ക്ക് തല്‍സ്ഥാനത്തു തുടരാനാകും. അതുവരെ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം രാജി വയ്ക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകിയ വൈസ് ചാൻസര്‍മാരുടെ ഹിയറിംഗ് ഗവര്‍ണര്‍ നടത്തിയിരുന്നു. നോട്ടീസ് നൽകിയ ഒന്പതുപേരിൽ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തി ഹാജരായി. കേരള മുൻ വി.സി. വിപി മഹാദേവൻ പിള്ള, ഡിജിറ്റൽ സര്‍വ്വകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പൺ സര്‍വകലാശാലാ വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ.മധു എന്നിവർ നേരിട്ടെത്തി.

എം.ജി വിസി ഡോ.സാബു തോമസ് വിദേശ സന്ദര്‍ശനത്തിലായതിനാലാണ് ഹാജരാകാതിരുന്നത്. എംജി വിസിയ്ക്കായി പ്രത്യേക ഹിയറിംഗ് നടത്തുമെന്ന് അറിയിച്ചിരുന്നു . മറ്റുള്ളവരുടെ അഭിഭാഷകരാണ് എത്തിയത്. ഹിയറിംഗിന് ശേഷം വിശദമായ റിപ്പോര്‍ട്ട് രാജ്ഭവൻ ഹൈക്കോടതിയ്ക്ക് കൈമാറി . കോടതി വിധിയ്ക്ക് ശേഷം മതി തുടര്‍ നടപടിയെന്നാണ് ഗവര്‍ണർ തീരുമാനിച്ചിരിക്കുന്നത് .

പത്ത് വൈസ്ചാൻസലർമാരുടെയും ഹിയറിംഗ് നടത്തി കഴിഞ്ഞാൽ കാര്യകാരണങ്ങൾ നിരത്തി നിയമനം അസാധുവാക്കി വിജ്ഞാപനം ഇറക്കുവാനാണ് നീക്കമെന്നാണ് സൂചന . ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് വി.സിമാർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത് . പത്ത് വി.സിമാർക്കും അഭിഭാഷകരുമായി ഹിയറിംഗിന് രാജ്ഭവനിലെത്താനുള്ള അവസരമൊരുക്കുകയായിരുന്നു .കേരളസർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി സ്വയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (25 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (37 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (43 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (52 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (12 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

Malayali Vartha Recommends