Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

കുറ്റപത്രം വായിച്ച് കേൾക്കാൻ കോടതിയിൽ എത്തിയ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയെ കണ്ട് അമ്പരന്ന് ആളുകൾ; ജീൻസും ഫുൾസ്ലീവ് ടീഷർട്ടും ഷാളും ധരിച്ച് ഉന്മേഷവതിയായി ജീപ്പിൽ നിന്നിറങ്ങിയ ജോളി, മാധ്യമങ്ങളെ കണ്ടതോടെ കലിപ്പിലായി:- ഫോട്ടോയും, വീഡിയോയും എടുക്കരുതെന്ന് ജോളി മുന്നറിപ്പ് നൽകിയിട്ടും തുടർന്നതോടെ സംഭവിച്ചത് ഇങ്ങനെ...

14 JANUARY 2023 01:25 PM IST
മലയാളി വാര്‍ത്ത

കേരളക്കരയെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസ് പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ ജോളി അടക്കം 4 പ്രതികൾക്ക് കോടതി കുറ്റപത്രം കഴിഞ്ഞ ദിവസം വായിച്ച് കേൾപ്പിച്ചു. ചുരിദാർ ധരിച്ച് ഷാൾ കൊണ്ട് മുഖം മറച്ച് കോടതിലേയ്ക്ക് പലതവണ എത്തിയിരുന്ന ജോളി കഴിഞ്ഞ ദിവസം കോടതിയിൽ എത്തിയപ്പോൾ എല്ലാം പതിവിന് വിപരീതമായിരുന്നു. ജീൻസും ഫുൾസ്ലീവ് ടീഷർട്ടും ഷാളും ധരിച്ച് ഉന്മേഷവതിയായാണ് കാണാൻ കഴിഞ്ഞത്.

മാധ്യമങ്ങളെ കണ്ട പാടെ തെറിയഭിഷേകം നടത്തി തന്റെ ഫോട്ടോയും വീഡിയോയും എടുക്കരുതെന്ന് താകീതും നൽകി. മുഖ്യ പ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി, സയനൈഡ് നൽകിയെന്നു ആരോപണമുയർന്ന ജ്വല്ലറി ജീവനക്കാരൻ മഞ്ചാടിയിൽ എം.എസ്.മാത്യു എന്ന ഷാജി, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസ്യത്ത് നിർമിച്ചുവെന്ന കുറ്റം ചുമത്തിയ മനോജ് കുമാർ എന്നിവരെയാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്.

മറ്റൊരാളെ വിവാഹം കഴിക്കാനും സാമ്പത്തിക നേട്ടവും ലക്ഷ്യമിട്ട് ജോളി ആദ്യ ഭർത്താവ് റോയ് തോമസിനെ മറ്റ് പ്രതികളുടെ സഹായത്തോടെ ഭക്ഷണത്തിൽ വിഷം നൽകി കൊന്നുവെന്നാണ് കേസ്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, പോയിസൻ ആക്ടിലെ വകുപ്പ് 6 എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയത്. എം.എസ് മാത്യു, പ്രജികുമാർ എന്നിവർക്കെതിരെ ഗൂഢാലോചന, പ്രേരണ കുറ്റം, പോയിസൻ ആക്ടിലെ വകുപ്പ് 6 എന്നിവയും ചുമത്തി. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചതാണ് നാലാം പ്രതി മനോജിനെതിരെയുള്ള കുറ്റം. തുടർ നടപടികൾക്കായി കേസ് 19 ലേക്ക് മാറ്റി. ജോളി കണ്ണൂർ വനിത ജയിലിലും മാത്യു കോഴിക്കോട് ജില്ല ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്. മറ്റ് പ്രതികൾ ജാമ്യത്തിലാണ്.

കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോഴും കൂസലില്ലാതെ ആയിരുന്നു ജോളിയുടെ പെരുമാറ്റം. നിസംഗ ഭാവത്തിലാണ് ജോളി കുറ്റപത്രം വായന കേട്ടു നിന്നത്. പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളോട് ജോളി തട്ടിക്കയറി. എൻ്റെ ഫോട്ടോയും വീഡിയോയും എടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ജോളി മാധ്യമങ്ങളെ നേരിട്ടത്. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ജോളി പ്രതിയായ മറ്റു അഞ്ച് കൊലപാതക്കേസുകൾ പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റിയിരിക്കുകയാണ്. സാധാരണ മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയ സംഭവമായിരുന്നു കൂടത്തായി കൂട്ടക്കൊലക്കേസ്. പൊന്നാമറ്റം വീട്ടിലെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായി ആറുപേരെ കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ടു നല്‍കിയ പരാതികളാണ് ജോളിയിലെ കൊലപാതകിയെ പുറത്തു കൊണ്ടുവന്നത്.

2002ൽ ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും അതുകഴിഞ്ഞ് മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരണപ്പെട്ടു. നാലാമത്തെ മരണം അന്നമ്മ തോമസിൻ്റെ സഹോദരന്‍ എംഎം മാത്യുവിൻ്റേതായിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിൻ്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈനും മരണപ്പെട്ടു. 2016ല്‍ ഷാജുവിൻ്റെ ഭാര്യ സിലിയും മരിക്കുകയായിരുന്നു. ഇതിൽ റോയ് തോമസിൻ്റെ മരണമാണ് സംശയത്തിനിടയാക്കിയതും അന്വമഷണത്തിലേക്ക് എത്തിച്ചതും.

 

റോയ് തോമസിൻ്റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ റോയിയുടെ സഹോദരന്‍ റോജോ തോമസ് വടകര റൂറല്‍ എസ്︋പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നു. റൂറല്‍ എസ്︋പി കെജി സൈമണിൻ്റെ നേതൃത്വത്തില്‍ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവില്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. ഇതിനുപിന്നാലെ ജോളി, ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എംഎസ്.മാത്യു. സയനൈഡ് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രിജുകുമാര്‍ എന്നിവർ അറസ്റ്റിലാകുകയും ചെയ്തു. റോയ് തോമസിൻ്റെ ശരീരത്തിൽ നിന്ന് സെെനേഡിൻ്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (4 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (27 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (39 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (45 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (54 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (12 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

Malayali Vartha Recommends