Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

പഠിക്കാനല്ല വെട്ടാനാണ് സാര്‍. പണിപുരയില്‍ SFI യോ PFI യോ മന്ത്രി ആര്‍.ബിന്ദുവും ശിവന്‍കുട്ടിയും വക വാള്‍മുനയിലെ പഠനം.

14 JANUARY 2023 02:45 PM IST
മലയാളി വാര്‍ത്ത

കത്തിയും കഠാരയും വാളും അരയില്‍ തിരുകി കലാലയങ്ങള്‍ കയറുന്നത് പഴംങ്കഥയായി മാറുന്നു. കാരണം ആവശ്യമുള്ള ആയുധങ്ങളെല്ലാം കലാലയത്തില്‍ തന്നെ നിര്‍മ്മിച്ചു വിതരണം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ വളര്‍ത്തിയെടുത്തിരിക്കുകയാണ്. ഇനി ആയുധങ്ങള്‍ ആവശ്യത്തിനനുസരിച്ച് സ്വന്തം കൈകൊണ്ട് സ്‌കൂളിലോ , കോളെജിലോ നിര്‍മ്മിക്കാനുള്ള അവസരമുണ്ടെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തന്നെ പ്രസിദ്ധപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

ഭരിക്കുന്ന കക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശത്രുവിന്റെ വലുപ്പം അറിഞ്ഞ് ആയുധം നിര്‍മ്മിക്കാമെന്ന പ്രത്യേകതയു മുണ്ട്. സാങ്കേതിക പരിശീലനം നല്കുന്ന ലാബുകളില്‍ ഇരുമ്പ് ആയുധങ്ങള്‍ക്ക് പുറമേ കെമിക്കല്‍ വെപ്പണ്‍സ്ും നിര്‍മ്മിച്ചെടുക്കുന്നെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പോളിടെക്‌നിക്, ഐടി ഐ ക്യാമ്പസുകളിലാണ് നിര്‍മ്മാണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന വിവരമാണുള്ളത്.

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തു വന്നതോടെയാണ് ആയുധ നിര്‍മ്മാണത്തിന്റെ കഥകള്‍ വെളിയിലായത്.. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികള്‍ക്കുമാണ് ഡയറക്ടറുടെ നിര്‍ദ്ദേശം. പ്രവൃത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നതായി എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 21-ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഡി.ജി.പി. സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും ഉണ്ടാകണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. അദ്ധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്ഥാപനമേധാവികളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍- ഇന്‍ ചാര്‍ജ് ഡോ. ബൈജുഭായ് ടി.പി. നിര്‍ദ്ദേശിച്ചു. സാങ്കേതിക വിദ്യാഭ്യാസ ലാബുകളില്‍ പ്രാക്ടിക്കല്‍ ക്ലാസുകളുടെ ഭാഗമായി ആയുധം നിര്‍മ്മിക്കുന്നത് അദ്ധ്യാപകരുടെ മേല്‍നോട്ടത്തിലാകണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് കുമാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.


ലാബുകള്‍ വിദ്യാര്‍ത്ഥികള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അദ്ധ്യാപകരുടെ മേല്‍നോട്ടമില്ലാതെ ഐടിഐകളില്‍ കുട്ടികള്‍ ആയുധം നിര്‍മ്മിക്കുന്നവെന്ന മാധ്യമ വാര്‍ത്തകളുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. തിരുവനന്തപുരത്തു  ധനുവച്ചപുരം ഗവ. ഐറ്റിഐ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രാക്ടിക്കല്‍ ലാബിലാണ് ആയുധങ്ങള്‍ നിര്‍മ്മിച്ചത്.

ആയുധനിര്‍മ്മാണം ശ്രദ്ധയില്‍പെട്ട ഇടതുപക്ഷ സംഘടനാനേതാവ് കൂടിയായ അദ്ധ്യാപകന്‍ നടപടിയെടുക്കാതെ മൗനം പാലിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. എസ്എഫ്‌ഐക്ക് മാത്രം പ്രവര്‍ത്തനാനുമതിയുള്ള ധനുവച്ചപുരം ഐടിഐയിലാണ് വിദ്യാര്‍ത്ഥികള്‍ പഠനമുറിയെ ആയുധ നിര്‍മ്മാണശാലയാക്കിയത് എന്നായിരുന്നു ആരോപണം. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന വിവരം അദ്ധ്യാപകര്‍ക്ക് നേരത്തെ അറിയാമായിരുന്നെന്ന വിവരവും പുറത്തായിട്ടുണ്ട്. പോള്‍ രാജ് എന്ന അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്ന് വാളുകള്‍ പിടികൂടുകയായിരുന്നുവെന്നും വാര്‍ത്തകളെത്തി. എന്നാല്‍ പോള്‍ രാജ് ആയുധം പിടിച്ചത് പ്രധാന അദ്ധ്യാപിക അറിഞ്ഞില്ലട്ടില്ലെന്നാണ് പറയപ്പെടുന്നത്..

ധനുവച്ചപുരത്തെ സംഭവം മാധ്യമ വാര്‍ത്തയായി. ഇതിന് പിന്നാലെയാണ് എഡിജിപി സര്‍ക്കാരിന് വിശദ റിപ്പോര്‍ട്ട് നല്‍കിയത്. ആയുധമുണ്ടാക്കാനുള്ള സാഹചര്യം ഐടിഐകളില്‍ ഉണ്ടാകരുതെന്നാണ് എഡിജിപിയുടെ ആവശ്യം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവൃത്തി പരിചയത്തിന്റെ ഭാഗമായ ലാബ് പ്രവര്‍ത്തനങ്ങളുടെ മറവില്‍ ആയുധ നിര്‍മ്മാണം നടത്തുന്നതായി പൊലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ ലാബ് പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും ഉണ്ടാകണമെന്നാവശ്യപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്.

വിദ്യാര്‍ത്ഥികളുടെ ലാബ് പ്രവര്‍ത്തനങ്ങളില്‍ അദ്ധ്യാപകരും ലാബ് ജീവനക്കാരും നിരീക്ഷണവും മേല്‍നോട്ടവും കര്‍ശനമാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.കോളജ് പ്രിന്‍സിപ്പല്‍മാര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിലാണ് ഐ.ടി.ഐകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുസംബന്ധിച്ച് ആ വകുപ്പിനും എ.ഡി.ജി.പി കത്ത് നല്‍കിയിട്ടുണ്ട്. എന്‍ജിനീയറിങ് കോളജുകളും പോളിടെക്നിക്കുകളും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനും എ.ഡി.ജി.പി കത്ത് നല്‍കിയത്.

വിദ്യാര്‍ത്ഥികള്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ വിദ്യാര്‍ത്ഥി സംഘട്ടനങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന അതീവ ഗുരുതരമായ കണ്ടെത്തലാണ് പോലീസ് നടത്തിയിരിക്കുന്നത്. ധനുവച്ചപുരത്ത് കഴിഞ്ഞ കുറേകാലമായി എസ് എഫ് ഐ അക്രമം നടക്കുകയായിരുന്നു. സ്മാരകങ്ങള്‍ തകര്‍ക്കുക, മറ്റ് പാര്‍ട്ടികളുടെ കൊടമരങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ അക്രമസംഭവങ്ങള്‍ നിത്യസംഭവമാണ്. മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും വളരെ കൂടുതലാണ്. വിദ്യാര്‍ത്ഥി സംഘട്ടനം തടയാനെത്തിയ പാറശാല എസ് ഐ യെ മര്‍ദ്ദിച്ച് അവശനാക്കിയതും എസ് എഫ് ഐ പ്രവര്‍ത്തകരാണ് . എസ് ഐ യെ മര്‍ദ്ദിച്ചവരെ രക്ഷപ്പെടുത്തിയതും ഇടതുപക്ഷക്കാരായിരുന്നു.

വര്‍ഷങ്ങളായി ലാബുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ മാത്രമാണ് പുറത്തായതെന്ന് മാത്രം. പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളുടെ കയ്യില്‍ ആയുധം വെച്ചുകൊടുക്കുന്നിടത്ത് നിന്ന് നിര്‍മ്മിച്ച് ഉപയോഗിക്കാനായി എന്നത് വലിയ ഞെട്ടലോടെയാണ് കാണുന്നത്. കെമിക്കല്‍ വെപ്പണ്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല . എന്നാല്‍ ആ മേഖലയിലും ശ്രദ്ധവേണമെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രവണതകള്‍ വളരാന്‍ അനുവദിച്ചു കൂടായെന്ന് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തന്നെ തീരുമാനമെടുക്കേണ്ടതാണ്.

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വാളുകള്‍ എന്തു ചെയ്തുവെന്ന് പോലും അന്വേഷിച്ചിട്ടില്ല. വാളുകള്‍ നിര്‍മ്മിച്ച് വില്പന നടത്തിയെന്നും പറയപ്പെടുന്നുണ്ട്. പകല്‍ എസ് എഫ് ഐ ക്കാരായി നിന്ന ശേഷം രാത്രി കാലങ്ങളില്‍ പി എഫ് ഐ ആകുന്നവരാണോ വാളുകള്‍ കൊണ്ടു പോയതെന്ന സംശയങ്ങളും ഉയരുന്നുണ്ട്. എന്തായാലും പോലീസിന് കാഴ്ചക്കാരുടെ റോള്‍ മാത്രമേയുള്ളൂ. വിദ്യാഭ്യാസ വകുപ്പിന് മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയു. എന്നാല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് ഹൈജാക്ക് ചെയ്തിരിക്കുന്ന ഇടത് യൂണിയനുകളുടെ അറിവോടെയല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നത് തള്ളിക്കളയാനാവാത്ത വസ്തുതയാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (26 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (38 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (44 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (53 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (12 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

Malayali Vartha Recommends