പീപ്പിള്‍ പണി തുടങ്ങി... നൈസലും ശരണ്യയും ചേര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ പോയി ചെന്നിത്തലയെ കണ്ടതായി ജോലിവാഗ്ദാന തട്ടിപ്പു കേസിലെ പ്രതി ശരണ്യയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ചാനലില്‍

സിപിഎം പിന്തുണയുള്ള കൈരളി പീപ്പിള്‍ ചാനല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ബാധിക്കുന്ന ശക്തമായ ആരോപണവുമായി രംഗത്ത്. കേസില്‍ ആരോപണ വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലിനൊപ്പം ശരണ്യ ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ശരന്യയുടെ അഭിഭാഷകന്‍ ജയന്‍ രംഗത്തെത്തി. കൈരളി പീപ്പിള്‍ ചാനല്‍ ചര്‍ച്ചക്കിടെയാണ് ജയന്‍ ഈ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. നേരത്തെ ഇക്കാര്യം ഹരിപ്പാട് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ ശരന്യ വ്യക്താക്കിയിരുന്നു.
ശരന്യയെ മനപ്പൂര്‍വ്വം കേസില്‍ പെടുത്തിയതാണെന്ന് ശരന്യയുടെ അഭിഭാഷകന്‍ ആരോപിച്ചു. +2 മാത്രം വിദ്യാഭ്യാസമുള്ള ശരന്യയ്ക്ക് ഒറ്റയ്ക്ക് തട്ടിപ്പു നടത്താന്‍ സാധിക്കില്ല. ശരന്യ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയത് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണെന്നും അവര്‍ ഒറ്റയ്ക്കല്ലെന്നും അഡ്വ. ജയന്‍ പീപ്പിള്‍ ടിവിയുടെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു. ചെന്നിത്തല അടക്കം നിരവധി കോണ്‍ഗ്രസ് നേതാവുമായി ബന്ധമുള്ള വ്യക്തിയാണ് നൈസല്‍. നൈസലുമായുള്ള ബന്ധത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയുടെ ഓഫീസും ഇപ്പോള്‍ കൂടുതല്‍ വിവാദത്തില്‍ ആകുകയാണ്.
അതേസമയം രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ നിരവധി പേര്‍ വരാറുണ്ടെന്നും അതുകൊണ്ട് അതില്‍ മറുപടി പറയേണ്ട ബാധ്യത അദ്ദേഹത്തിന് ഇല്ലെന്നും കോണ്‍ഗ്രസ് നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. ഇത്തരം ആരോപണങ്ങള്‍ വരുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
നേരത്തെ ശരണ്യയുടെ രഹസ്യമൊഴി പുറത്തുവന്നതും ചെന്നിത്തലയ്ക്ക് എതിരായിട്ടായിരുന്നു. ഹരിപ്പാട് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയാണു പുറത്തായത്. തട്ടിപ്പില്‍ ആഭ്യന്തരമന്ത്രിയുടെ ഹരിപ്പാട് ക്യാംപ് ഓഫിസിന് പങ്കുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസില്‍ തട്ടിപ്പിന് കൂട്ടുനിന്നെന്നും ശരണ്യ മൊഴിയില്‍ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രിയുടെ പേര് പറയരുതെന്നു ക്രൈംബ്രാഞ്ച് എസ്പി ആവശ്യപ്പെട്ടുവെന്നും ശരണ്യയുടെ മൊഴിയിലുണ്ട്.
ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉഷാനായര്‍ക്ക് മുന്നിലാണ് അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂര്‍ നീണ്ട രഹസ്യമൊഴി നല്‍കിയത്. പൊലീസ് സേനയില്‍ ജോലി നല്‍കുന്നതു സംബന്ധിച്ച വിശ്വാസ്യത വരുത്തുന്നതിനായി ഉപയോഗിച്ച പി എസ് സിയുടെ അഡൈ്വസ് മെമോ, സീല്‍ എന്നിവ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ ലഭിച്ചതാണെന്ന രഹസ്യമൊഴിയാണ് നല്‍കിയിട്ടുള്ളതെന്നു നേരത്തെ തന്നെ മറുനാടന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
164ആം വകുപ്പു പ്രകാരമുള്ള കേസിലെ പ്രതി ശരണ്യയുടെ രഹസ്യമൊഴിയാണ് പുറത്തുവന്നത്. ആലപ്പുഴയിലെ ഹരിപ്പാട്ടുള്ള രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെത്തി രമേശ് ചെന്നിത്തലയെ കണ്ടുവെന്നാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ശരണ്യ മൊഴി നല്‍കിയത്. 14 പേജുള്ള രഹസ്യമൊഴിയാണ് നല്‍കിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസിലും മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നെന്നും രഹസ്യമൊഴിയില്‍ പറയുന്നുണ്ട്. മൊഴിയില്‍ ശരണ്യ പറയുന്നത് ഇപ്രകാരം. ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് തന്നെ കൊണ്ടു പോയത് നൈസലാണ്. ക്യാമ്പ് ഓഫീസില്‍ മന്ത്രി രമേശ് ചെന്നിത്തലയെ നൈസല്‍ തന്നെ പരിചയപ്പെടുത്തി.
മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നു. നമുക്ക് വേണ്ടി ആളുകളെ പിടിക്കുന്ന ആളാണെന്നാണ് തന്നെ പരിചയപ്പെടുത്തിയത്. പിന്നീട് ഇതിന്റെ ചുവടുപിടിച്ചാണ് രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് അരങ്ങേറുന്നത്. ഇതിന് ആവശ്യമായ കേരള പൊലീസിന്റെ സീലും പിഎസ്‌സിയുടെ സീലും മന്ത്രിയുടെ സീലും മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് നൈസല്‍ സംഘടിപ്പിച്ചത്. അന്വേഷണം ആരംഭിച്ചതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശരണ്യയുടെ മൊഴിയില്‍ പറയുന്നു. െ്രെകംബ്രാഞ്ച് എസ്പിയാണ് ശരണ്യയെ ഭീഷണിപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസില്‍ പോയ വിവരമോ പുറത്തു പറയരുതെന്നായിരുന്നു ഭീഷണി.
ഇപ്പോഴത്തെ വിവരങ്ങള്‍ പുറത്തുവന്നതോടെ പൊലീസ്‌സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കഴിഞ്ഞദിവസം കോടതിയില്‍ നല്‍കി മൊഴി മറ്റൊരു സോളാറായി മാറിയിരിക്കുകയാണ്. സോളാര്‍ കേസുമായി ഏറെ സമാനതകളുള്ളതാണ് മൊഴി. സോളാറില്‍ സരിത എസ് നായര്‍ തട്ടിയ അഞ്ചുകോടിയുടെ ചുരുള്‍ അഴിഞ്ഞത് ഏറെ അന്വേഷണത്തിനുശേഷമാണ്. ശരണ്യ തട്ടിയത് അഞ്ചു കോടിയാണെന്നാണു സൂചന. സോളാറില്‍ സരിത മുഖ്യമന്ത്രിയെയും ഓഫീസിനെയും കരുവാക്കിയെങ്കില്‍ ശരണ്യ അഭ്യന്തര മന്ത്രിയെയാണ് കരുവാക്കിയിട്ടുള്ളത്. ഇതോടെ പൊലീസിനെ ആദ്യഘട്ടം മുതല്‍ സംശയിച്ചു തുടങ്ങിയ കോടതി അത് പ്രകടമാക്കുകയും ചെയ്തു. ഈ കേസില്‍ വിചാരണ നേരിടുന്ന തൃക്കുന്ന പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ് തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















