പിറന്നാള്‍ ആഘോഷത്തിനിടെ മുഖത്ത് വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്

പിറന്നാള്‍ ആഘോഷത്തിനിടെ സുഹൃത്തുക്കള്‍ നടത്തിയ വെടിവെപ്പില്‍ യുവാവിന് ഗുരുതര പരിക്ക്. ഡല്‍ഹിയിലെ ജോനാപൂരിലാണ് സംഭവം നടന്നത്. പിറന്നാള്‍ ആഘോഷത്തിനിടെ മുഖത്ത് വെടിയേറ്റ് പരിക്കേറ്റ പ്രമോദ് (37) എന്നയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിദഗ്ധ ചികിത്സക്കായി ഇയാളെ ഡല്‍ഹിയിലെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. ഫത്തേപൂര്‍ ബെരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജോനാപൂര്‍ ഗ്രാമത്തിലാണ് സംഭവം.
പ്രതിയായ രാംപാലിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകശ്രമം, ആയുധ നിയമം എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇയാള്‍ നേരത്തെ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
ആഘോഷത്തിനിടെ രാംപാല്‍ എന്നയാള്‍ നിരവധി തവണ വെടിവെച്ചു. 78 സുഹൃത്തുക്കള്‍ക്കൊപ്പം രാംപാല്‍ ടെറസിലേക്ക് പോയി 78 തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇരയുടെ ബന്ധുക്കള്‍ പറഞ്ഞു. വെടിവെച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ അവനെ ടെറസില്‍ നിന്നും താഴെയിറക്കി. എന്നാല്‍ താഴെയെത്തിയ ശേഷവും അയാള്‍ രണ്ട് റൗണ്ട് കൂടി വെടിയുതിര്‍ത്തു. അവനോട് വെടിനിര്‍ത്താന്‍ പറഞ്ഞിട്ടും ഒരിക്കല്‍ കൂടി വെടിവച്ചു. ഇതിലാണ് പ്രമോദിന്റെ മുഖത്ത് വെടിയേറ്റതെന്ന് സഹോദരന്‍ വിനോദ് പറഞ്ഞു .
https://www.facebook.com/Malayalivartha


























