അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം വിളിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം വിളിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സര്‍, മാഡം വിളിക്കുപകരം ടീച്ചര്‍ മതിയെന്ന നിര്‍ദേശം ബാലാവകാശ കമ്മീഷന്‍ നല്‍കിയിട്ടില്ല. കരുതലോടെ എടുക്കേണ്ട നടപടിയാണിത്. സ്‌കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ് വന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സാര്‍, മാഡം എന്നീ വിളികള്‍ ഒഴിവാക്കമെന്നും ഉത്തരവില്‍ പറയുന്നു. ടീച്ചര്‍ എന്ന വിളി മറ്റൊന്നിനും പകരമാവില്ല. കുട്ടികളില്‍ തുല്യത നില നിര്‍ത്താനും അധ്യാപകരോടുള്ള അടുപ്പം കൂട്ടാനും ടീച്ചര്‍ വിളിയിലൂടെ കഴിയും എന്നാണ് ബാലാവകാശ കമ്മീഷന്റെ വിലയിരുത്തല്‍. കമ്മീഷന്‍ അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍, അംഗം സി വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. പാലക്കാട് നിന്നുള്ള വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാന്‍ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍ എന്ന് ബാലാവകാശ കമ്മീഷന്‍ വിലയിരുത്തിയിരുന്നു. ടീച്ചര്‍ വിളിയിലൂടെ തുല്യത നിലനിര്‍ത്താന്‍ കഴിയുമെന്നും ടീച്ചര്‍ വിളി മറ്റൊന്നിനും തുല്യമാവില്ലെന്നും ബാലാവകാശ കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.'
'ബാലാവകാശ കമ്മിഷന്റെ ഒരു സിറ്റിങ്ങില്‍ അങ്ങനെയൊരു തീരുമാനം എടുത്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്നാല്‍ ബാലാവകാശ കമ്മിഷന്റെ തീരുമാനമൊന്നും വിദ്യാഭ്യാസ വകുപ്പിന് കിട്ടിയിട്ടില്ല. അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ബാലാവകാശ കമ്മിഷന്റെ ചെയര്‍മാന്‍ പ്രസ്താവന നടത്തിയിട്ടുണ്ട്'' മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























