Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

മനോരമ ന്യൂസ് മേക്കര്‍... ശശി തരൂരിനെ ഒറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി മനോരമ ഗ്രൂപ്പും; ശശി തരൂര്‍ 2022ലെ മനോരമ ന്യൂസ് ന്യൂസ് മേക്കര്‍; ക്ഷണിക്കാതെ വാതിലില്‍ മുട്ടുന്ന സ്വഭാവം ഇല്ലെന്ന് തരൂര്‍; തരൂര്‍ കോണ്‍ഗ്രസിന് അഭിമാനമെന്ന് യുവ നേതാക്കളും

15 JANUARY 2023 08:30 AM IST
മലയാളി വാര്‍ത്ത

ശശി തരൂര്‍ മുഖ്യമന്ത്രിയുടെ കോട്ട് ഇടാന്‍ വരട്ടെയെന്നുള്ള രമേശ് ചെന്നിത്തലയുടേയും കൂട്ടരുടേയും കളിയാക്കലിന് ശക്തമായ തിരിച്ചടി. കോണ്‍ഗ്രസിനെ എക്കാലത്തും പിന്തുണയ്ക്കുന്ന മനോരമ ഗ്രൂപ്പ് കാല് മാറി. ശശി തരൂര്‍ എംപി 2022ലെ മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ ജേതാവായി തെരഞ്ഞെടുത്തു.

അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് തരൂര്‍ പോയവര്‍ഷത്തെ വാര്‍ത്താതാരമായത്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നു ശശി തരൂര്‍ പ്രതികരിച്ചു. ചലച്ചിത്ര സംവിധായകനും നടനുമായ ബാലചന്ദ്രമേനോനാണ് ഫലപ്രഖ്യാപനം നടത്തിയത്. അന്തിമപട്ടികയിലെത്തിയ നാലുപേരില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയാണ് ശശി തരൂര്‍ പോയവര്‍ഷത്തെ വാര്‍ത്തയുടെ തലപ്പാവണിഞ്ഞത്.

ജനങ്ങളുടെ ഭാവി ഉത്തരവാദിത്തമായി കണ്ടാണ് താന്‍ മുന്നോട്ടുപോകുന്നതെന്ന് അംഗീകാരത്തിന്റെ സന്തോഷം പങ്കുവച്ച് തരൂര്‍ പ്രതികരിച്ചു. ഒഴുക്കിനെതിരെ നീന്തുന്ന വേറിട്ട പ്രവര്‍ത്തനങ്ങളാണ് ശശി തരൂരിനെ ന്യൂസ് മേക്കറാക്കുന്നതെന്ന് ബാലചന്ദ്രമേനോന്‍ അഭിപ്രായപ്പെട്ടു.

കെഎല്‍എം ആക്‌സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ന്യൂസ് മേക്കര്‍ പരിപാടിയുടെ പ്രഖ്യാപനചടങ്ങില്‍ എഴുത്തുകാരി സ്മിത ഗിരീഷ്, മനോരമ ന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് എന്നിവരും പങ്കെടുത്തു. ശശി തരൂരിനു പുറമേ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, ദേശീയ പുരസ്‌കാര ജേതാവായ ഗായിക നഞ്ചിയമ്മ, ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.

അതേസമയം മനോരമ ന്യൂസ് ന്യൂസ്‌മേക്കറായി തിരഞ്ഞെടുക്കപ്പെട്ട ശശി തരൂരിന് അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍. ഇതിനൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ്.ശബരിനാഥന്‍ പങ്കിട്ട പോസ്റ്റ് വൈറലായി. 'മനോരമ ന്യൂസ്‌മേക്കറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. തരൂരിന് അഭിനന്ദനങ്ങള്‍. ഈ കോട്ട് എന്തായാലും അദ്ദേഹത്തിന് ഇണങ്ങും..' കോട്ടിട്ട തരൂരിന്റെ ചിത്രം സഹിതം ശബരി കുറിച്ചു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ 'കോട്ട് പരാമര്‍ശം' വിവാദമായി നില്‍ക്കുമ്പോഴാണ് ശബരിയുടെ മറുപടി എന്നതു ശ്രദ്ധേയമായി. എന്നാല്‍ 'കോട്ട്' എന്ന പ്രയോഗം ശബരി പിന്നീട് പോസ്റ്റില്‍നിന്ന് എഡിറ്റ് ചെയ്ത് നീക്കി. 'മനോരമ ന്യൂസ്‌മേക്കറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. തരൂരിന് അഭിനന്ദനങ്ങള്‍....ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ഇത് അഭിമാനമുഹൂര്‍ത്തം.' എന്നാണ് പോസ്റ്റ് മാറ്റിയത്.

നേരത്തേ ഇട്ട പോസ്റ്റ് ചില തെറ്റിധാരണകള്‍ക്ക് കാരണമായെന്നും അതിനാല്‍ എഡിറ്റ് ചെയ്‌തെന്നും പറയുന്നുമുണ്ട്. ശനിയാഴ്ചയാണു 2022ലെ മികച്ച വാര്‍ത്താതാരമായി ശശി തരൂര്‍ എംപിയെ തിരഞ്ഞെടുത്തത്. ന്യൂസ് മേക്കറായി തിരഞ്ഞെടുത്തതില്‍ സന്തോഷം പങ്കുവച്ച തരൂര്‍, തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി. പാര്‍ട്ടി ചില നേതാക്കളുടേത് മാത്രമല്ല, എല്ലാവരുടേതുമാണ്. എല്ലാവര്‍ക്കും അഭിപ്രായമുണ്ടാകും. എല്ലാവരെയും കേട്ട് മുന്നോട്ടു പോകണം. എനിക്ക് ഒന്നും ഒളിക്കാനില്ല. എന്നെ ഇഷ്ടപ്പെടാത്തവര്‍ പാര്‍ട്ടിയില്‍ തന്നെയുണ്ടാകും. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന ആഗ്രഹമാണ് തനിക്കുള്ളത്.

ജീവിതത്തില്‍ ഒരിക്കലും ഒരു സമുദായത്തിന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. എന്‍എസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തകന് എല്ലാവരുടെയും സഹകരണം ആവശ്യമുണ്ട്. ആരെയും ആക്ഷേപിക്കാതെ മുന്നോട്ടു പോകും. ആരുമായും തര്‍ക്കത്തിനില്ല. സമുദായ നേതാക്കളെ ഉള്‍പ്പെടെ കണ്ടത് ക്ഷണം കിട്ടിയിട്ടാണ്. ക്ഷണിക്കാതെ വീട്ടില്‍ പോയി വാതിലില്‍ മുട്ടുന്ന സ്വഭാവം തനിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (20 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (32 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (38 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (47 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (10 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (12 hours ago)

Malayali Vartha Recommends