പൊന്നാനിയില്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് സ്‌കൂള്‍ ഗെയിംസിനുള്ള ഹാന്‍ഡ് ബോള്‍ ടീമംഗങ്ങളടക്കം 4 പേര്‍ മരിച്ചു

നിയന്ത്രണം വിട്ട വാന്‍ വൈദ്യുതിത്തൂണിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് എറണാകുളം ജില്ലാ സകൂള്‍ ഹാന്‍ബോള്‍ ടീം അംഗങ്ങള്‍ അടക്കം നാല് പേര്‍ മരിച്ചു. എടപ്പാളിനും പൊന്നാനിക്കുമിടയില്‍ ബിയ്യംപാലത്തിനുസമീപം തിങ്കളാഴ്ചരാത്രി 11 മണിയോടെയാണ് അപകടം.
അമല്‍കൃഷ്ണ (15), സുധീഷ് (16), അതുല്‍(16), സേവ്യര്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ ആദ്യമൂന്നുപേര്‍ ഹാന്‍ഡ്‌ബോള്‍ ടീം അംഗങ്ങളാണ്. ടീം അംഗമായ ബിജോയിയുടെ ബന്ധുവാണ് മരിച്ച സേവ്യര്‍. എടപ്പാള്‍ പഞ്ചായത്തിലെ ക്ലാര്‍ക്കാണ്. പരിക്കേറ്റ ഏഴുപേരെ തൃശ്ശൂരിലെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
കാലിക്കറ്റ് സര്‍വകലാശാലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസിലെ ഹാന്‍ഡ്‌ബോള്‍ മത്സരം കഴിഞ്ഞ് പൊന്നാനിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു ഇവര്‍. ചമ്രവട്ടത്ത് ബസ് ഇറങ്ങിയശേഷമാണ് ഇവര്‍ വാനില്‍ സുഹൃത്തിന്റെ വീട്ടിലേക്ക് യാത്രതിരിച്ചത്.
നാലുപേരുടെ മൃതദേഹങ്ങള്‍ എടപ്പാള്‍ ആസ്പത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ തൃശ്ശൂര്‍ അമല ആസ്പത്രിയിലേയ്ക്ക് മാറ്റി.
നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശത്ത് ഇരുട്ടായതിനാല്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി അവയുടെ വെളിച്ചത്തിലായിരുന്നു കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. പത്ത് പേരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha