ബാങ്ക് ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റി വച്ചു

അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് മാറ്റിവച്ചു. ഇന്നലെ ഡല്‍ഹിയില്‍ ചീഫ് ലേബര്‍ കമ്മീഷണറുമായി അസോസിയേഷന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു പണിമുടക്ക് മാറ്റിവയ്ക്കാന്‍ തീരുമാനമുണ്ടായത്. അസോസിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചതായി എസ്ബിടി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ പറഞ്ഞു. ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊള്ളുന്നതിന് ഡിസംബര്‍ മൂന്നിന് ചീഫ് ലേബര്‍ കമ്മീഷണര്‍ അസോസിയേഷന്‍ പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഇന്ന് എസ്ബിടി ഓഫിസിനു മുന്നില്‍ 12 മണിക്കൂര്‍ ധര്‍ണയും 30നു പ്രതിഷേധ റാലിയും നടത്താനുള്ള തീരുമാനവും ഉപേക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha