അതും നാടിനായി... എക്സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്‌കാരം ലഭിച്ച പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വീണ്ടും താരമാകുന്നു; പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദിവ്യ എസ് അയ്യര്‍; സ്‌നേഹോഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിയും കുടുംബവും നല്‍കിയതെന്ന് ദിവ്യ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ കളക്ടറാണ് ഡോ. ദിവ്യ എസ് അയ്യര്‍. ദിവ്യയും മകന്‍ മല്‍ഹാറും മലയാളികളുടെ പ്രീയപ്പെട്ടവരായി. അടൂരില്‍ ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയില്‍ ദിവ്യ എസ്. അയ്യര്‍ മകന്‍ മല്‍ഹോറിനെ കയ്യിലെടുത്തു പ്രസംഗിക്കുന്ന വീഡിയോ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ കലക്ടറെ അനുകൂലിച്ചും എതിര്‍ത്തും എഴുത്തുകാരടക്കമുള്ളവര്‍ എത്തി.
ഇപ്പോഴിതാ മല്‍ഹാറിനേയും കൊണ്ട് ദിവ്യ വീണ്ടും ഞെട്ടിപ്പിച്ചിരിക്കുകയാണ്. എക്സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്‌കാരം ലഭിച്ച പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തന്റെ ഔദ്യോഗിക പേജിലൂടെ കളക്ടര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. മകനും അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ദിവ്യ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. സ്‌നേഹോഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിയും കുടുംബവും നല്‍കിയതെന്ന് ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകള്‍ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യന്‍ എക്‌സ്പ്രസ്സ് 'Excellence in Good Governance' അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മല്‍ഹാര്‍ വാവയും എന്റെ അപ്പാവും അമ്മയും.
സ്‌നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങള്‍ക്ക് നല്‍കിയത്. തുക കൈമാറുമ്പോള്‍ അവാര്‍ഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു shake hand ഉം അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായഹ്നത്തിനെ അവിസ്മരണീയമാക്കി തീര്‍ത്തു അടുത്ത ഉദ്യമത്തിലേക്കു കടന്നു.
എക്സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്‌കാരം കഴിഞ്ഞ ദിവസം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ദിവ്യ എസ് അയ്യര്‍ ഏറ്റുവാങ്ങിയത്. ഇക്കൊല്ലം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 404 ജില്ലാ കളക്ടര്‍മാരുടെ വ്യത്യസ്ത മേഖലകളെ സംഭാവനകള്‍ പരിഗണിച്ചു കൊണ്ട് സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ആര്‍ എം ലോധയുടെ അധ്യക്ഷയിലുള്ള വിദഗ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടര്‍മാരെ പുരസ്‌കാരത്തിന് അര്‍ഹരായി തെരഞ്ഞെടുത്തത്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ചെയ്ത പ്രവൃത്തികള്‍ ആണ് സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തില്‍ പരാമര്‍ശിച്ചിരുന്നതെന്ന് ദിവ്യ അറിയിച്ചിരുന്നു. തീര്‍ത്ഥാടനം സുഗമം ആക്കാന്‍ വിലമതിക്കാനാവാത്ത പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും, ശബരിമലയിലേക്ക് എത്തി ചേര്‍ന്ന ഓരോ സ്വാമിക്കും സവിനയം സഹര്‍ഷം പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.
അടുത്തിടെയാണ് മല്‍ഹാറിനെ എടുത്തു കൊണ്ടുള്ള പ്രസംഗം നടത്തിയത്. വിവാദങ്ങള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് കലക്ടര്‍ പറഞ്ഞു. പലരും അഭിനന്ദനങ്ങള്‍ അറിയിച്ച് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. എല്ലാവരും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും കലക്ടര്‍ പറഞ്ഞു.
ചലച്ചിത്രോത്സവത്തിന്റെ സംഘാടകന്‍ കൂടിയായ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് മകനെ എടുത്തുകൊണ്ട് കലക്ടര്‍ പ്രസംഗിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. വീഡിയോ വിവാദമായതോടെ നീക്കം ചെയ്തു. മോശം കമന്റുകള്‍ വന്നതോടെയാണ് തന്റെ സ്റ്റാഫ് വിഡിയോ നീക്കം ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.
എഴുത്തുകാരന്‍ ബന്യാമീന്‍, സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന്‍ തുടങ്ങിയ പ്രമുഖര്‍ കലക്ടര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. കലക്ടറായിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത് എന്നിങ്ങനെ പലവിധ റോളുകള്‍ വഹിക്കുന്ന വ്യക്തി കൂടിയാണ്. അവര്‍ക്കും സ്വകാര്യനിമിഷങ്ങള്‍ ആവശ്യമുണ്ട്. തന്റെ കുഞ്ഞിനൊപ്പം ഇത്തിരി സമയം ചെലവഴിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. ആ സമയം നഷ്ടപ്പെടുത്തി സ്വകാര്യചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതില്‍ എന്താണിത്ര ആക്ഷേപിക്കാനുള്ളതെന്നായിരുന്നു എഴുത്തുകാരന്‍ ബെന്യാമിന്‍ ചോദിച്ചത്.
https://www.facebook.com/Malayalivartha