Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

ബന്ധുവീട്ടിൽ പോയി മടങ്ങിയതിന് ശേഷം നടന്നതെല്ലാം ദുരൂഹം: ഏട്ടാനുജന്മാർ കൂട്ട് കുടുംബമായി താമസിച്ചിരുന്ന വീട്ടിൽ യുവതിയും മക്കളും ജീവനൊടുക്കുമ്പോൾ ഉണ്ടായിരുന്നത് ഭർതൃ മാതാവ് മാത്രം:- ആറ് വയസുകാരനെ മാത്രം ബാക്കിവെച്ച് ഷഫീന ആത്മഹത്യ ചെയ്തത് എന്തിനെന്ന് അറിയാതെ യുവതിയുടെ കുടുംബം: അവധി കഴിഞ്ഞ് ഭർത്താവ് വിദേശത്തേയ്ക്ക് മടങ്ങിയത് ആറ് മാസം മുമ്പ്....

29 JANUARY 2023 03:26 PM IST
മലയാളി വാര്‍ത്ത

ഒരു കുടുംബത്തിലെ മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ കുന്നംകുളത്ത് അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പന്നിത്തടം ചെറുമാനയന്‍കാട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ, അമന്‍ എന്നിവരാണ് മരിച്ചത്. ടിന്റെ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷഫീനയും മക്കളും ഭര്‍തൃമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തി.

ഇതിന് പിന്നാലെ മക്കളും ഷെഫീനയും മുകളിലത്തെ നിലയിലേക്ക് ഉറങ്ങാന്‍ പോയതായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഇവവരുടെ മൃതേദഹങ്ങള്‍ ബാല്‍ക്കണിയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് മണ്ണെണ്ണ നിറച്ച കുപ്പിയും, ഒരു ഡയറിയും കണ്ടെടുത്തിട്ടുണ്ട്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് ബാല്‍ക്കണിയില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസിനെയും മറ്റുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെ മരണവീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.

ഇരുനില വീടിന്റെ ബാല്‍ക്കണിയില്‍ കത്തിക്കരിഞ്ഞനിലയിലാണ് സഫീനയുടെയും പിഞ്ചുമക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തുനിന്ന് മണ്ണെണ്ണ കുപ്പികളും ഇവ സൂക്ഷിച്ചിരുന്ന കവറും കണ്ടെടുത്തിട്ടുണ്ട്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സഫീനയുടെ ഭര്‍ത്താവ് ഹാരിസ് വിദേശത്താണ്. ആറുമാസം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തി മടങ്ങിയത്. ദമ്പതിമാര്‍ക്ക് മൂന്ന് മക്കളാണുള്ളത്.

 

ഹാരിസിന്റെ വിദേശത്തുള്ള സഹോദരന്റെ കുടുംബവും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും സഫീനയും മൂന്നുമക്കളും ഹാരിസിന്റെ മാതാവും മാത്രമാണ് കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്നത്. ബന്ധുവീട്ടിലെ വിവാഹചടങ്ങില്‍ പങ്കെടുത്ത് ശനിയാഴ്ച രാത്രി 12.30-ഓടെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഭര്‍തൃമാതാവ് താഴത്തെ നിലയിലെ മുറിയിലേക്കും സഫീനയും മൂന്ന് കുട്ടികളും മുകള്‍നിലയിലെ മുറിയിലേക്കും ഉറങ്ങാന്‍പോയി.

 

ഞായറാഴ്ച പുലര്‍ച്ചെ മുറിയില്‍ ഉമ്മയെയും സഹോദരങ്ങളെയും കാണാതായതോടെ ആറുവയസ്സുള്ള മൂത്തമകള്‍ താഴത്തെ നിലയിലേക്ക് ഇറങ്ങിവന്ന് വിവരമറിയിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ ഫാനും ലൈറ്റും ഓണ്‍ചെയ്തനിലയിലായിരുന്നു. തുടര്‍ന്ന് മുകള്‍നിലയില്‍ എത്തി പരിശോധിച്ചതോടെയാണ് മുറിയോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ മൂവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.

 

തൃശ്ശൂര്‍ കേച്ചേരി തൂവാനൂര്‍ പുളിച്ചാറന്‍ വീട്ടില്‍ ഹനീഫയുടേയും ഐഷയുടേയും മകളാണ് സഫീന. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏട്ടാനുജന്മാർ കൂട്ട് കുടുംബമായി താമസിച്ചിരുന്ന വീട്ടിലാണ് സംഭവം നടന്നത്. സംഭവ സമയത്ത് ജ്യേഷ്ഠന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (12 minutes ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (20 minutes ago)

സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...  (42 minutes ago)

Tiruchendur-Murugan-temple മാസ്ക് ഊരിയപ്പോൾ എല്ലാവരും ഞെട്ടി  (45 minutes ago)

ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...  (49 minutes ago)

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തിൽ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്...  (1 hour ago)

ബിനുവിന്റെ പോസ്റ്റും റഹീമിന്റെ ഫോൺ കോളും വിനയായി! ഡ്രൈവർ ശ്യാമിന് കൊടുത്ത ഓഫർ പൊക്കി ഇ.ഡി....  (1 hour ago)

ഇനി കളി ബാംഗ്ലൂരിൽ! വീണയുടെ അറസ്റ്റ് അവിടെവെച്ച്? സിപിഎമ്മിന് വൻ തിരിച്ചടി!  (2 hours ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്  (3 hours ago)

Sree Padmanabhaswamy Temple കൊട്ടാരം സംശയനിഴലിലാണ്  (4 hours ago)

ജൂണ്‍ 9ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകാര്‍ക്ക്  രക്ഷകനായി  രമേശ്  ചെന്നിത്തല , 43  പേര്‍ക്ക് സബ് ഇന്‍സ്പക്ടര്‍മാരാകാം.  (4 hours ago)

പെരിയ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു...  (4 hours ago)

കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു...  (4 hours ago)

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (4 hours ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends