ഇന്ന് നിര്‍ണായകം... ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവ് നേരിട്ട അദാനി ഉയര്‍ത്തെഴുന്നേല്‍പ്പിലേക്ക്; മറുപടിയുമായി അദാനി; ഇത് ഇന്ത്യയ്ക്കെതിരായ ആക്രമണം; പറയുന്നത് പച്ചക്കള്ളം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കള്ളമോ സത്യമോ എന്നറിയില്ല. പക്ഷെ ഇന്ത്യയിലെ അതിസമ്പന്നന്‍ അദാനി വലിയ തകര്‍ച്ചയാണ് നേരിടുന്നത്. രണ്ട് ദിവസത്തിന് ശേഷം ഓഹരി വിപണികള്‍ വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായകമാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കഴിഞ്ഞ ആഴ്ച അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് ഉണ്ടായത്.
തിരിച്ചടി പ്രതിരോധിക്കാനെന്നോണം കഴിഞ്ഞ ദിവസം രാത്രിയോടെ ഹിന്‍ഡന്‍ബര്‍ഗിന്റെ ചോദ്യങ്ങള്‍ക്ക് 413 പേജുള്ള വിശദമായ മറുപടി അദാനി ഗ്രൂപ്പ് പുറത്ത് വിട്ടിരുന്നു. പൊതു മധ്യത്തില്‍ ലഭ്യമായ വിവരങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് തയ്യാറാക്കിയ നുണപ്രചാരണമാണ് റിപ്പോര്‍ട്ടെന്ന വാദം മറുപടിയിലും ആവര്‍ത്തിക്കുന്നു.
ഇന്ത്യന്‍ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്ന് കയറ്റമാണ് ഹിന്‍ഡന്‍ബര്‍ഗ് നടത്തിയത്. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കുമുള്ള മറുപടി അതാത് കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്. ആകെയുള്ള 88ല്‍ 16 ചോദ്യങ്ങള്‍ ഓഹരി ഉടമകളുടെ വരുമാനത്തെക്കുറിച്ചാണ്. അത് നേരിട്ട് അദാനി ഗ്രൂപ്പിനെകുറിച്ചല്ല.
വിദേശത്ത് ഷെല്‍ കമ്പനികളുണ്ടെന്ന ആരോപണം നുണ. വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനുള്ള നിയമ കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്കറിയില്ലെന്നും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു. ഓഹരി വിപണികള്‍ വ്യാപാരം തുടങ്ങും മുന്‍പ് അദാനി ഗ്രൂപ്പ് സിഎഫ്ഒ ഒരു ചാനലിന് അഭിമുഖവും നല്‍കും.
യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരായ ആക്രമണമാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. വിശദമായ മറുപടിയിലാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയെപ്പറ്റി ഹിന്‍ഡന്‍ബര്‍ഗ് അവതരിപ്പിച്ചിരിക്കുന്ന കഥ പച്ചക്കള്ളമാണ്.
ഇന്ത്യയില്‍ വ്യാജവിപണി സൃഷ്ടിച്ചുകൊണ്ട് ഓഹരിയിടപാട് നടത്തി ലാഭമുണ്ടാക്കുകയായിരുന്നു റിപ്പോര്‍ട്ടിനു പിന്നിലെ ഗൂഢലക്ഷ്യമെന്നും മറുപടിയില്‍ ആരോപിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റേത് അദാനി ഗ്രൂപ്പിനെതിരെയുള്ള ആക്രമണമല്ല. മറിച്ച്, ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയ്ക്കുമെതിരായ ആസൂത്രിത ആക്രമണമാണ്. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച 88 ചോദ്യങ്ങളില്‍ 65 ചോദ്യങ്ങളും അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങുളുമായി ബന്ധപ്പെട്ടുള്ളതാണ്.
ബാക്കിയുള്ള 23 ചോദ്യങ്ങളില്‍ 18 എണ്ണം പൊതു ഓഹരി ഉടമകളുമായും അദാനി ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത മൂന്നാം കക്ഷികളുമായും ബന്ധപ്പെട്ടതാണ്. 5 ചോദ്യങ്ങള്‍ സാങ്കല്‍പികമായ കാര്യങ്ങളെപ്പറ്റിയുള്ള അടിസ്ഥാനരഹിതമായ ചോദ്യങ്ങളാണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. അദാനി എന്റര്‍പ്രൈസസ് എഫ്പിഒ (ഫോളോഓണ്‍ പബ്ലിക് ഓഫര്‍) നാളെ അവസാനിക്കാനിരിക്കെ കമ്പനി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന 20,000 കോടി രൂപയ്ക്കുള്ള മുഴുവന്‍ ഓഹരികളിലും ഇടപാട് നടക്കുമെന്നു സിഎഫ്ഒ ജുഗീഷിന്ദര്‍ സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോടതി തീര്‍പ്പാക്കിയ കേസുകള്‍ വരെയാണ് പുതിയ ആരോപണം പോലെ അവതരിപ്പിക്കുന്നത്. വിദേശത്ത് ഷെല്‍ കമ്പനികള്‍ ഉണ്ടെന്ന ആരോപണം തെറ്റാണ്. വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്ക് അറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടൊപ്പം ഇന്ത്യന്‍ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണ് ഹിന്‍ഡന്‍ബര്‍ഗ് നടത്തിയതെന്ന് അദാനി ഗ്രൂപ്പ് വിമര്‍ശിക്കുന്നു. നാളെ വിപണി പുനരാരംഭിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഓ ജുഗ്ഷീന്തര്‍ സിംഗ് വിശദമായ ചാനല്‍ അഭിമുഖവും നല്‍കും. നിയമപരമായ നീക്കങ്ങളും നടത്തും. ഓഹരി വിപണിയില്‍ തിരികെ കയറാനായാല്‍ അദാനി ഗ്രൂപ്പിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കും.
"
https://www.facebook.com/Malayalivartha