പാരാമെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ: കണ്ടെത്തിയത് ബത്തേരി താലൂക്ക് ആശുപത്രിയിലെ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിൽ: മരണത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് അന്വേഷണ സംഘം....

വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് പാരാമെഡിക്കൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 19 കാരിയായ കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര ആണ് മരിച്ചത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ് കണ്ടത്.
ആശുപത്രി അധികൃതരും പൊലിസും ഉടൻ തന്നെ സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അക്ഷരയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കെട്ടിടത്തിനു മുകളിൽനിന്നു വീണു പരുക്കേറ്റതിന്റെ പാടുകളുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷരയുടെ മരണത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha