SIയുടെ മകളുടെ സഹപാഠി വീട്ടിലെത്തി തൂങ്ങിമരിച്ചു! ഷെഡിലെ കാഴച ഞെട്ടിച്ചു... യുവാവ് രാത്രി വീട്ടിലെത്തി തര്‍ക്കം

ആലപ്പുഴ മുതുകുളത്ത് എസ്.ഐയുടെ വീടിന് മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജി(24)നെയാണ് ആലപ്പുഴ മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ് കുമാറിന്റെ കുടുംബ വീടിന് മുന്നിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുകാർ ഉണര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടത്.
എസ്.ഐ. സുരേഷ്‌കുമാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മൂന്നാറിലാണ്. എസ്.ഐയുടെ വീട്ടില്‍ നിന്ന് പത്തു കിലോമീറ്ററോളം അകലെയാണ് സൂരജിന്റെ വീട്. എസ്.ഐയുടെ മകളും സൂരജും സഹപാഠികളായിരുന്നു. ഈ പരിചയത്തില്‍ സൂരജ് കഴിഞ്ഞ ദിവസം എസ്.ഐയുടെ വീട്ടിലെത്തിയിരുന്നു.
രാത്രി ഇവിടെയെത്തിയ സൂരജും വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വിവരം ലഭിക്കുന്നുണ്ട്. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ വീട്ടുകാർ സൂരജിനെ മടക്കിയയച്ചു. സംഭവസമയം വീട്ടിൽ എസ്.ഐയുടെ ഭാര്യയു മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാവിലെ സൂരജിനെ വീടിന് മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നീട് സൂരജിന്റെ ബൈക്ക് എസ്.ഐയുടെ വീടിനു സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. രാത്രിയുണ്ടായ തര്‍ക്കത്തിന് ശേഷം ഇവിടെനിന്ന് പോയ സൂരജ് വീണ്ടും തിരികെയെത്തി ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കഴിഞ്ഞ ദിവസം മകളെ ശല്യം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് ചോദ്യം ചെയ്ത യുവാവ് കൊല്ലത്ത് ആത്മഹത്യ ചെയ്തിരുന്നു. ചവറ സ്വദേശിയായ അശ്വന്താണ് മരിച്ചത്. മകളെ ശല്യം ചെയ്യുന്നുവെന്ന് പൊലീസ് ക്യാമ്പിലെ അസി. കമാന്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
അശ്വന്തില്‍ നിന്ന് വിവരം ചോദിച്ചറിയുന്ന സമയത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അശ്വന്തിനെ പൊലീസ് വിട്ടയച്ചത്. വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അശ്വന്തിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























