വാഴക്കുല തപ്പി ഇറങ്ങി പിണറായി! പാർട്ടിക്ക് നാണക്കേട്... 'വാഴക്കുല ബൈ വൈലോപ്പിള്ളി'

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിയാണെന്ന് സേവ് സര്‍വകലാശാല ക്യാമ്പയിന്‍ കമ്മിറ്റി ആരോപണമുന്നയിച്ചിരിക്കുകയാണ്. കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു. ''വാഴക്കുല'' വിവാദത്തിനു പിന്നാലെയാണ് പുതിയ ആരോപണം കൂടി ഉയർന്ന് വന്നിരിക്കുന്നത്.
നേരത്തെ ചിന്താ ജെറോമിന്റെ പിഎച്ച്.ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യവുമായി സേവ് സര്‍വകലാശാല കാമ്പയിന്‍ കമ്മിറ്റി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കിയിരുന്നു. അടുത്ത ദിവസം ഗവര്‍ണര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കും എന്നും അവർ അറിയിച്ചിട്ടുണ്ട്. 2021ലാണ് ചിന്തയ്‌ക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി ലഭിച്ചത്.
യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ കടന്നു കൂടിയ ഗുരുതര പിഴവ് സി.പി.എം നേതൃത്വം ഗൗരവത്തോടെ കാണുന്നു. ഇക്കാര്യത്തില്‍ കേരള സര്‍കലാശാലയുടെ തീരുമാനം നിര്‍ണായകമാകും. ചിന്താ ജറോമിന്റെ ഡോക്ടറേറ്റ് പിന്‍വലിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പാര്‍ട്ടി നടപടിയും ഉണ്ടാകും.
അതിനിടെ ചിന്തയുടെ പ്രബന്ധം ''ബോധി കോമണ്‍സ്'' എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പിയടിച്ചു അതുപോലെ ചേര്‍ത്തെന്നാണു പരാതി. ''നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ'' എന്നയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്.
അതേസമയം, ഗവേഷണ പ്രബന്ധം തയ്യാറാക്കാൻ സഹായിച്ച വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും നന്ദി പറയേണ്ട സ്ഥലത്ത് ചിന്ത നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കൾക്കുമാണെന്നതും ചർച്ചയാവുന്നു. മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നതിന്റെ കാരണമായി പറഞ്ഞിട്ടുള്ളത് തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കും എന്നാണ്.
മുഖ്യമന്ത്രിക്ക് പുറമേ എംവി. ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ, എ.എൻ. ഷംസീർ, ഇ.പി.ജയരാജൻ, പി.കെ. ശ്രീമതി, എം.സ്വരാജ് എന്നീ സി പി എം നേതാക്കൾക്കും നന്ദി അറിയിക്കുന്നു. മുതിർന്ന സി പി എം നേതാവ് എം എ ബേബിയെ 'മെന്റർ' എന്നാണ് പ്രബന്ധത്തിൽ ചിന്ത വിശേഷിപ്പിക്കുന്നത്. ബേബി കൂടി അറിഞ്ഞ് കൊണ്ടാണോ ഈ കോപ്പിയടി എന്ന ചോദ്യവും ഉയരുന്നുണ്ട്.
''വാഴക്കുല'' എന്ന കവിതയുടെ രചയിതാവിന്റെ പേര് പ്രബന്ധത്തില്‍ തെറ്റായി ചേര്‍ത്തത് വിവാദമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്.
ഈ ഭാഗത്താണ് ''വാഴക്കുല ബൈ വൈലോപ്പിള്ളി'' എന്ന് ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതിയത്. ബോധി കോമണ്‍സില്‍ 2010-ല്‍ ബ്രഹ്‌മപ്രകാശ് എന്നയാളുടെപേരില്‍ പ്രസിദ്ധീകരിച്ചതാണ് ലേഖനം. ഇതിലും വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
'വൈലോപ്പിള്ളി' എന്നതിനുപകരം ചിന്ത എഴുതിയതുപോലെ 'വൈലോപ്പള്ളി' എന്ന തെറ്റും അതിലുണ്ട്. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്ന് എഴുതിയ ചിന്തയുടെ ഗവേഷണ പ്രബന്ധം സി.പി.എമ്മിനും നാണക്കേടായി. ആര്യന്‍ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമര്‍ശം. എന്നാല്‍ ആര്യനില്‍ മോഹലാലിന്റെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവിനെ പറയുന്നുമുണ്ട്.
സിനിമ പോലും കാണാതെയാണോ പ്രബന്ധം തയാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരേ ഉയരുന്നത്. ഇംഗ്ലീഷ് ലേഖനത്തിലെ പരാമര്‍ശങ്ങളും പിഴവുകളും ചിന്തയുടെ പ്രബന്ധത്തിലും ആവര്‍ത്തിക്കപ്പെട്ടു. വൈലോപ്പിള്ളിയുടെ പേരെഴുതിയതിലെ അക്ഷരത്തെറ്റും കോപ്പിയടിക്കപ്പെട്ടു. ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്തുവന്നിട്ടും കേരള സര്‍വകലാശാലയും ചിന്താ ജെറോമും പ്രതികരിക്കാന്‍ തയാറായിട്ടില്ല.
https://www.facebook.com/Malayalivartha


























