ജില്ലയില്‍ 1209 റേഷന്‍കടതല വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചു...

റേഷന്‍കട തലത്തില്‍ വരുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അല്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും റേഷനിങ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറുമായും 1209 റേഷന്‍ കടതല വിജിലന്‍സ് കമ്മിറ്റികള്‍ രൂപവല്‍ക്കരിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. സബിത ബീഗത്തിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാതല പരാതി പരിഹാര യോഗത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഭക്ഷ്യ സുരക്ഷ നിയമം 2013 പ്രകാരമാണ് നേരിട്ട് റേഷന്‍ കടകളെ സംബന്ധിച്ചുള്ള പരാതികള്‍ സ്വീകരിക്കുന്നതിന് റേഷന്‍ കടതല വിജിലന്‍സ് കമ്മിറ്റി രൂപവത്ക്കരിച്ചത്. ജില്ലയിലെ ഭക്ഷ്യ സുരക്ഷ വകുപ്പ് 4,594 പരിശോധനകള്‍ നടത്തി. ഇതില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 251 സ്ഥാപനങ്ങയില്‍ നിന്നായി 10.74ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ട്.
464 സാംപിളുകള്‍, 1,506 നിരീക്ഷണ സാംപിളുകള്‍, 1,223 മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് എന്നിവ നടത്തി. വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക് വിവ - അനിമീയ നിയന്ത്രണ യജ്ഞം ജില്ലയില്‍ ആരംഭിക്കുമെന്നും ട്രാന്‍സ്‌ജെന്‍ഴ്‌സ് വിഭാഗത്തിന്റെ ഭക്ഷ്യഭദ്രത ഉറപ്പ് വരുത്തുന്നതുമായി
ബന്ധപ്പെട്ട് ഒരു സ്‌പെഷ്യല്‍ പാക്കേജ് ജില്ലയില്‍ നടപ്പിലാക്കുമെന്നും ഐ.സി.ഡി.എസ്. ജില്ല പ്രോഗ്രാം ഓഫീസര്‍ മായലക്ഷ്മി അറിയിച്ചു.
പോഷക മൂല്യമുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള പ്രാധാന്യത്തെക്കുറിച്ച് ജില്ലാതലത്തില്‍ സ്‌കൂളുകളും അങ്കണവാടികളും ഉള്‍പ്പെടെ ഒരു
ബോധവത്കരണ സെമിനാര്‍ എഫ്.സി.ഐ.യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ.സബിത ബീഗത്തിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാതല പരാതി പരിഹാര ഓഫീസര്‍മാരുടെ യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, ഫുഡ് ആന്‍ഡ് സേഫ്റ്റി അസി. കമ്മീഷണര്‍ രഘുനാഥക്കുറുപ്പ്, ബിമല്‍ വി.ടി, ജോസ്മി ജോസഫ്, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍
പങ്കെടുത്തു.
https://www.facebook.com/Malayalivartha


























