കാശ്മീരില്‍ കനത്ത വെല്ലുവിളി... രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ ഏറ്റവുമധികം ഭീഷണി നേരിട്ട ശ്രീനഗറിലുടനീളം സുരക്ഷയൊരുക്കിയ മലയാളി നേതൃത്വത്തിന് കയ്യടി; ശ്രീനഗറിലുടനീളം സുരക്ഷയൊരുക്കിയ സിആര്‍പിഎഫ് സംഘത്തെ നയിച്ചത് മലയാളിയായ മാത്യു എ. ജോണും ദിവ്യശ്രീയും

തീവ്രവാദികളെ അതിജീവിപ്പ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സുരക്ഷിതമായി അവസാനിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കയ്യടി. അതിന്റെ അമരത്ത് ഉണ്ടായിരുന്നത് മലയാളികളാണ്. അങ്ങനെ മലയാളികളുടെ നേതൃത്വം ഏറെ പ്രശംസിക്കപ്പെട്ടു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ ഏറ്റവുമധികം ഭീഷണി നേരിട്ട ശ്രീനഗറിലുടനീളം സുരക്ഷയൊരുക്കിയ സിആര്‍പിഎഫ് സംഘത്തെ നയിച്ചത് മലയാളി ഓഫിസറാണ്.
പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയും സിആര്‍പിഎഫ് ഡിഐജിയുമായ മാത്യു എ. ജോണിനായിരുന്നു യാത്രയുടെ പൂര്‍ണ സുരക്ഷാ ചുമതല. ജമ്മു കശ്മീര്‍ പൊലീസുമായി സഹകരിച്ചാണു സുരക്ഷയൊരുക്കിയത്. 2021 ജൂലൈയില്‍ ശ്രീനഗറില്‍ ചുമതലയേറ്റ മാത്യു, 201821 ല്‍ തിരുവനന്തപുരത്താണു സേവനമനുഷ്ഠിച്ചത്. പ്രളയത്തിലെ രക്ഷാദൗത്യത്തില്‍ പങ്കുവഹിച്ചതിനു മുഖ്യമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
സമാപന സമ്മേളനം നടന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതല വഹിച്ചതും മലയാളിയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയും സിആര്‍പിഎഫ് അസിസ്റ്റന്റ് കമന്‍ഡാന്റുമായ ജെ.ആര്‍.ദിവ്യശ്രീ. ഇവരുടെ കീഴിലുള്ള 79ാം ബറ്റാലിയനാണു സ്റ്റേഡിയത്തിനു കാവലൊരുക്കിയത്. 2001 ല്‍ ഹൈജംപില്‍ ദേശീയ റെക്കോര്‍ഡിനുടമയായ ദിവ്യശ്രീ 5 വര്‍ഷമായി ശ്രീനഗറിലാണു സേവനമനുഷ്ഠിക്കുന്നത്.
താപനില പൂജ്യത്തിനു താഴേക്കു വീണിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം തണുക്കാതായി മാറി ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം. ഇതിനിടെ, പ്രതിപക്ഷ നിരയില്‍നിന്നു ചില കക്ഷികള്‍ വിട്ടുനിന്നതു ശ്രദ്ധിക്കപ്പെട്ടു. പ്രതിപക്ഷ നിരയില്‍നിന്ന് തിരുച്ചി ശിവ (ഡിഎംകെ), ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്), മെഹബൂബ മുഫ്തി (പിഡിപി), ഡി.രാജ (സിപിഐ), കെ.നവാസ് കനി (മുസ്‌ലിം ലീഗ്), എന്‍.കെ.പ്രേമചന്ദ്രന്‍ (ആര്‍എസ്പി), തിരുമാവളവന്‍ (വിസികെ) തുടങ്ങിയവര്‍ പങ്കെടുത്തു. ജെഎംഎം പ്രതിനിധിയുമെത്തി.
യാത്രയില്‍ വിവിധയിടങ്ങളില്‍ അണിചേര്‍ന്ന ശിവസേന, എന്‍സിപി എന്നിവ ചടങ്ങില്‍ പങ്കെടുക്കാനാവാത്തതിന്റെ അസൗകര്യം കോണ്‍ഗ്രസിനെ അറിയിച്ചു. അതേസമയം, തൃണമൂല്‍, സിപിഎം, എസ്പി, ബിഎസ്പി, ജെഡിയു, ജെഡിഎസ് എന്നിവയ്‌ക്കൊപ്പം ആര്‍ജെഡിയും വിട്ടുനിന്നത് അപ്രതീക്ഷിതമായി. മഞ്ഞുവീഴ്ച മൂലം വിമാനം റദ്ദായതിനാല്‍, സച്ചിന്‍ പൈലറ്റ് (കോണ്‍ഗ്രസ്), ബിനോയ് വിശ്വം (സിപിഐ) തുടങ്ങിയവര്‍ക്ക് എത്താനായില്ല.
പുലര്‍ച്ചെ മുതലുള്ള കനത്ത മഞ്ഞുവീഴ്ച മൂലം പ്രദേശവാസികളുടെ ജനപങ്കാളിത്തം കുറഞ്ഞെങ്കിലും കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ഷേര്‍ ഇ കശ്മീര്‍ സ്റ്റേഡിയത്തിലേക്കെത്തി. രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണിക്കൂറുകളോളം മഞ്ഞില്‍ കുളിച്ചു വേദിയില്‍നിന്നു.
യാത്രയിലെ തന്റെ അനുഭവങ്ങള്‍ സമാപന പ്രസംഗത്തില്‍ രാഹുല്‍ വിവരിച്ചു. ഞാന്‍ ദിവസം കിലോമീറ്ററുകള്‍ ഓടുന്നയാളാണ്. അതുകൊണ്ടു തന്നെ യാത്ര നിഷ്പ്രയാസം നടത്താമെന്ന അഹങ്കാരം തുടക്കത്തില്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍, കന്യാകുമാരിയില്‍നിന്നു പുറപ്പെട്ട് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അസഹ്യമായ മുട്ടുവേദന വന്നു. വേദന സഹിച്ചു നടക്കവേ, ഞാനോര്‍ത്തു, ഇനിയുള്ള 67 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാനാകുമെന്നു തോന്നുന്നില്ല.
ആ സമയം, എനിക്കരികിലേക്ക് ഒരു പെണ്‍കുട്ടി വന്നു; അവള്‍ ഒരു കടലാസ് തന്നു. അതിലവള്‍ ഇങ്ങനെ എഴുതിയിരുന്നു. താങ്കള്‍ വേദന സഹിച്ചാണു നടക്കുന്നതെന്നു മുഖം കണ്ടാലറിയാം. എനിക്കു താങ്കള്‍ക്കൊപ്പം മുഴുവന്‍ ദൂരം നടക്കണമെന്നുണ്ട്. പക്ഷേ, മാതാപിതാക്കള്‍ അനുവദിക്കില്ല. ഞാന്‍ ഹൃദയം കൊണ്ടു താങ്കള്‍ക്കൊപ്പം നടക്കുന്നുണ്ട്. കാരണം, ഈ യാത്ര എന്നെപ്പോലുള്ളവരുടെ നല്ല ഭാവിക്കു വേണ്ടിയാണെന്നറിയാം. അത് നിമിത്തമായതായും രാഹുല്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























