ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍.... നഗരത്തില്‍ ഉടനീളം കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഓപ്പറേഷന്‍ വൈറ്റ് കാര്‍പെറ്റ് പദ്ധതി

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍.... നഗരത്തില്‍ ഉടനീളം കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഓപ്പറേഷന്‍ വൈറ്റ് കാര്‍പെറ്റ് പദ്ധതി
ഗതാഗത കുരുക്ക് ഒഴിവാക്കാനായി നടപാതയിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും നടപാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. ഇങ്ങനെയുള്ളവരുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികളുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ .
നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാതകളിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി ബോധവല്‍ക്കരണം നടത്തി ഫുട്പാത്ത് കയ്യേറ്റങ്ങളും റോഡ് കയ്യേറ്റങ്ങളും ഒഴിവാക്കുക എന്നുള്ളതാണ് ആദ്യത്തെ നടപടി. ഇതിന്റെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് മുതല്‍ തിരുവനന്തപുരം സിറ്റി പൊലീസ് ആരംഭിച്ചത്.
വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും നഗരത്തിലെ വിവിധ ഓഫീസുകളില്‍ ജോലിനോക്കുന്ന ജീവനക്കാരും ഉള്‍പ്പടെ വലിയ വിഭാഗം വരുന്ന കാല്‍നട യാത്രക്കാര്‍ക്ക് അപകടം കൂടാതെ റോഡ് മുറിച്ച് കടക്കുന്നതിനും ഫുട്പാത്തിലൂടെ സൗകര്യപ്രദമായി നടന്നു പോകുന്നതിനും സൗകര്യമൊരുക്കുന്നതിന് വേണ്ടിയും കാല്‍നട യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ ഇടിച്ച് പരിക്കേല്‍ക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി.
എവിടെയൊക്കെ റോഡുകള്‍ ഉണ്ടോ അവിടെയൊക്കെ കാല്‍നട യാത്രക്കാര്‍ക്ക് നടപ്പാതയും ഉറപ്പുവരുത്തുന്നതിലൂടെ ഇവര്‍ റോഡുകളിലൂടെ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
സീബ്രാക്രോസിംഗിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കുന്നുള്ളു എന്ന് ഉറപ്പുവരുത്തുന്നതിലൂടെ കാല്‍നട യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കി അപകട രഹിതമായ റോഡ് യാത്ര ഉറപ്പുവരുത്തും. ഇതിന്റെ ഭാഗമായി റോഡ് വശങ്ങളില്‍ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും കാഴ്ചയെ മറക്കുന്നതും അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ കൊടി തോരണങ്ങളും ബാനറുകളും കണ്ടെത്തി ഉടനടി നീക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇത് പാലിക്കാത്തവര്‍ക്ക് എതിരെ ഹൈക്കോടതി ഉത്തരവുകള്‍ പ്രകാരമുളള നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.പലസ്ഥലങ്ങളിലും പല രീതിയിലുള്ള ഉയരത്തിലാണ് നടപ്പാത സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാത കയ്യേറിയുള്ള കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി അത്തരം ആളുകളെ ബോധവല്‍ക്കരണം നടത്തി ഇവ ഒഴിവാക്കുകയെന്നുള്ളതാണ് ആദ്യത്തെ നടപടിയായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha



























