പൊട്ടിത്തെറിയ്ക്കാന്‍ സാധ്യത... കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍; ഇന്ന് തിരുവനന്തപുരത്ത് മീറ്റ് ദ് പ്രസ് നിര്‍ണായകം; ലോകോത്തര സംവിധായകനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത് ഏറെ വേദനിപ്പിച്ചു

അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകം അറിയപ്പെടുന്ന സംവിധായകനാണ്. എന്നാല്‍ അടുത്തിടെ അടൂരിനെതിരെ കനത്ത വിമര്‍ശനമാണ് ഒരു കോണില്‍ നിന്നുമുണ്ടായത്. അതില്‍ അദ്ദേഹം തികച്ചും നിരാശനാണ്. ഇതോടെ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങിയിരിക്കുകയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.
ഇന്ന് തിരുവനന്തപുരത്ത് മീറ്റ് ദ് പ്രസ്സില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നത്. അതേസമയം, രാജിയില്‍ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സര്‍ക്കാര്‍ തുടരുന്നുണ്ട്. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരത്തിനെ തുടര്‍ന്ന് സിനിമ മേഖലയില്‍ നിന്നടക്കം അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെ തന്നെ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. പക്ഷെ ഇതിന് വഴങ്ങാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന.
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആക്റ്റിംഗ് ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകനായ എം ജി ജ്യോതിഷിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ ആരോപണത്തിനെതിരെയാണ് വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അടക്കം തുറന്നകത്ത് എഴുതിയിരിക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ അഭിമുഖത്തില്‍ അടൂര്‍ അധ്യാപകനായ എം ജി ജ്യോതിഷി ഉഴപ്പനെന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടുവര്‍ഷത്തോളമായി അധ്യാപകനാണ് ജ്യോതിഷ്. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ അധ്യാപനത്തിനെതിരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. മലയാള സിനിമയിലെ പല നടീ നടന്മാര്‍ക്കും പരിശീലനം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. ജ്യോതിഷിന്റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികളും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. അവിടുത്തെ പ്രൊജക്ടുകള്‍ പോലും നേരിട്ട് കാണാത്ത താങ്കള്‍ക്ക് അതിനെക്കുറിച്ച് അറിയാന്‍ സാധ്യതയില്ല എന്നും കത്തില്‍ പറയുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'സ്വയംവരം' സിനിമയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ പണപ്പിരിവ് നടത്തുന്നെന്ന വാര്‍ത്തയും അദ്ദേഹത്തെ വേദനിപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകള്‍ 5000 രൂപ വീതം നല്‍കണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
അതേസമയം തന്റെയോ സിനിമയുടെയോ പേരില്‍ പണപ്പിരിവ് പാടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഘാടക സമിതിയെ വിളിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ നിലപാട് അറിയിച്ചു. സ്വയം വരം സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിനുള്ള പണപ്പിരിവ് ഉത്തരവ് വിവാദമായിരുന്നു. പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ടുള്ള ഉത്തരവില്‍ അതൃപ്തി അറിയിക്കുകയായിരുന്നു അടൂര്‍.
അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തദേശ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കണമെന്ന് തദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ ഫണ്ട് നല്‍കണമെന്നാണ് ഉത്തരവ്. 5000 രൂപ വരെ നല്‍കണം എന്നാണ് തദ്ദേശഭരണ വകുപ്പ് ഉത്തരവില്‍ പറയുന്നത്. അടൂരിലാണ് സ്വയംവരം സിനിമയുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്.
അതേസമയം, സ്വയംവരം സിനിമയുടെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഫണ്ട് കൊടുക്കണമെന്നല്ല, താല്‍പര്യമുള്ളവര്‍ക്ക് കൊടുക്കാം എന്നാണെന്ന് തദ്ദേശ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. സാധാരണ ചെയ്യുന്ന കാര്യമാണ് ഇത്. മുമ്പ് നിരവധി തവണ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























