കുഞ്ഞിന്റെ മാമോദീസാ ചടങ്ങുകള്‍ തീരുമാനിക്കാനായി ഭാര്യയുടെ വീട്ടിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

കുഞ്ഞിന്റെ മാമോദീസാ ചടങ്ങുകള്‍ തീരുമാനിക്കാനായി ഭാര്യയുടെ വീട്ടിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
ഗൂഡല്ലൂരില്‍ നിന്നും പാടുന്തറയിലെ ഭാര്യാവീട്ടിലേക്ക് പോവുന്നതിനിടെ സ്‌കൂട്ടര്‍ റോഡിലെ ഹമ്പില്‍വെച്ചാണ് അപകടം. ഗൂഡല്ലൂരിന് സമീപം പാടുന്തറയില്‍ മാത്തുക്കുട്ടി എസ്റ്റേറ്റിന് സമീപം ബസ്സ്‌റ്റോപ്പില്‍ വെച്ചുണ്ടായ അപകടത്തില്‍ വയനാട് നിരവില്‍പ്പുഴ തൊണ്ടനാട് മക്കിയാട്ടെ പൊര്‍ളോം നെല്ലേരി കിഴക്കേകുടിയില്‍ ബേബിയുടെയും ജെസ്സിയുടെയും മകന്‍ ജിബിനാണ് (28) മരിച്ചത്.
സഹോദരന്‍ ജോബിന്‍ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. തന്റെ 80 ദിവസം പ്രായമായ കുട്ടിയുടെ മാമോദീസച്ചടങ്ങുകള്‍ തീരുമാനിക്കാനാണ് ജിബിന്‍ സഹോദരനോടൊപ്പം പാടുന്തറ ചക്കിച്ചിവയലിലെ ഭാര്യവീട്ടിലേക്ക് പോയത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്.
ഹമ്പില്‍നിന്ന് വീണതോടെ പിന്നിലിരിക്കുകയായിരുന്ന ജിബിന്‍ റോഡില്‍ തെറിച്ചുവീണ് തലയിടിച്ചാണ് മരിച്ചത്.യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാത്ത രീതിയിലാണ് ഇവിടെ ഹമ്പ് നിര്‍മിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha



























