തൃശൂര്‍ കുണ്ടന്നൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു.... അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍

തൃശൂര്‍ കുണ്ടന്നൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു.... അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് 90ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടായിരുന്നു. കുണ്ടന്നൂരിലെ പാടത്തിന് നടുവിലായിരുന്നു വെടിപ്പുര
ഡപ്യൂട്ടി കളക്ടര്‍ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം പരിശോധിക്കാനാണ് നിര്‍ദേശമുള്ളത്. അളവില്‍ കൂടുതല്‍ വെടിമരുന്നു സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കുകയും ചെയ്യും.
സമീപ പ്രദേശത്തെ നാശനഷ്ടവും വിലയിരുത്തും. പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണം തുടങ്ങുക. അതേസമയം കൂട്ടിയിട്ട കരിമരുന്ന് മിശ്രിതം ഒരുമിച്ച് പൊട്ടിത്തെറിച്ചതാണ് വലിയ സ്‌ഫോടനം ഉണ്ടാകാന്‍ കാരണമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ നിഗമനം. ഉത്സവ സീസണായതിനാല്‍ ജില്ലയില്‍ പരിശോധനകള്‍ വ്യാപകമാക്കുമെന്നും വ്യക്തമാക്കി ജില്ലാ ഫയര്‍ ഓഫീസര്‍.
https://www.facebook.com/Malayalivartha



























