Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.


കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..

കേരളത്തിൻ്റെ കായിക എൻജിന് ഇന്ധനം പകരാൻ മാന്നാനത്ത് സെൻ്റ് എഫ്രേംസ് സ്പോട്സ് അക്കാദമി ഉയരുന്നു; ഇന്ത്യൻ താരങ്ങളെ സംഭാവന ചെയ്ത അക്കാദമി ഉയരുന്നത് കേരളത്തിന് കരുത്ത് പകരാൻ

31 JANUARY 2023 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി....

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആ വോട്ട് അവസാന വോട്ടായി... വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ

കേരളത്തിൻ്റെ കായിക എൻജിന് ഇന്ധം പകരാൻ കരുത്തുമായി മാന്നാനത്ത് സെൻ്റ് എഫ്രേംസ് സ്പോട്സ് അക്കാദമി ഉയരുന്നു. കേരളത്തിൻ്റെ കായിക ഭൂപടത്തിൽ തന്നെ അടയാളപ്പെടുത്തലുകൾ ഏറെയുള്ള സെൻ്റ് എഫ്രേംസ് 35 സെൻ്റിൽ 24000 സ്ക്വയർ ഫീറ്റിൽ പുതിയ അക്കാദമി ഉയരുമ്പോൾ പ്രതീക്ഷകൾക്കും ചിറകു വയ്ക്കുകയാണ്.

കേരള സ്പോട്സ് കൌൺസിൽ അംഗീകാരത്തോടെ 2003 - 2004 ലാണ് മാന്നാനം സെൻ്റ് എഫ്രേംസ് സ്കൂളിൽ കായിക അക്കാദമി പ്രവർത്തനം ആരംഭിച്ചത്. പ്രധാനമായും ബാസ്ക്കറ്റ് ബോളിലായിരുന്നു അന്ന് പരിശീലനം നൽകിയിരുന്നത്. തുടർന്ന്, 2009ൽ പുരുഷ ക്രിക്കറ്റിലും, 2014 ൽ വനിതാ ക്രിക്കറ്റിലും അക്കാദമി ആരംഭിച്ചു. കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സിജോ മോനും , മുഹമ്മദ് അസറുദീനും ബാസ്ക്കറ്റ് ബോളിൽ ഇന്ത്യൻ ടീമിൽ എത്തിയ അഖിൽ മാത്യു സണ്ണി , മുഹമ്മദ് ഷിറാസ് , ജെറോം പ്രിൻസും ഈ അക്കാദമിയുടെ സംഭാവന തന്നെയാണ്. നോയിഡ എൻബിഎ അക്കാദമിയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണലാലും അക്കാദമിയിൽ നിന്നും ഉയർന്ന് വന്ന താരമാണ്.

ഈ അക്കാദമിയാണ് ഇപ്പോൾ പുതിയ ഉയരങ്ങൾ തേടുന്നത്. മാന്നാനം സെൻ്റ് എഫ്രേംസ് സ്കൂളിനു പിന്നിലെ 35 സെൻ്റ് സ്ഥലത്താണ് മൂന്നു നിലകളിലായി പുതിയ അക്കാദമി ഉയരുന്നത്. 12 മുതൽ 19 വരെ പ്രായത്തിലുള്ള ഒരേ സമയം 100 കുട്ടികൾക്ക് വരെ താമസിച്ചു പരിശീലനം നടത്തുന്ന സൗകര്യങ്ങളാകും അക്കാദമിയിൽ ഉണ്ടാകുക. 4.5 കോടി രൂപ മുടക്കി നിർമ്മിക്കുന്ന അക്കാദമി കെട്ടിടത്തിൽ കുട്ടികൾക്കുള്ള ഡോർമെറ്ററി, സ്വിമ്മിങ് പൂൾ, ലൈബ്രറി, അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയുള്ള ജിംനേഷ്യം , കൌൺസിലിംങ് സെൻ്റർ , കോൺഫറൻസ് ഹാൾ, സ്പോട്സ് ലൈബ്രറി , ഗസ്റ്റ് റും , കോച്ച് റും , റീഹാബ് റൂം, സ്റ്റീം ബാത്ത് എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടാകും.

അക്കാദമി മന്ദിരത്തിന് മുന്നിലായി തന്നെ സെൻ്റ് എഫ്രേംസ് സ്കൂളിൻ്റെ ക്രിക്കറ്റ് മൈതാനവും, കോളേജിൻ്റെ ഇൻഡോർ , ക്രിക്കറ്റ് അക്കാഡമി സ്റ്റേഡിയവും പ്രാക്ടീസ് പിച്ചും അടക്കം ഉണ്ട്. അന്തർദേശിയ പരിശീലകനായ വി എം പ്രേം കുമാറും , സഹ പരിശീലകനായി അജി തോമസുമാണ് ബാസ്കറ്റ്ബാൾ അക്കാദമിയിലെ പരിശീലകർ . ക്രിക്കറ്റ് കോച്ചുമാരായി ജിതിൻ ഫ്രാൻസിസ്,(ബോയ്സ്) ജിനി ജോമോൻ( വനിത ) എന്നിവർ മാന്നാനം ക്രിക്കറ്റ് ആക്കാഡമിക്ക് നേതൃത്തം കൊടുക്കുന്നു .

വിശുദ്ധ ചാവറ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്നതിന് സമീപത്ത് തന്നെ നിർമ്മിക്കുന്ന അക്കാദമിയ്ക്ക് സംസ്ഥാന സർക്കാരിൻ്റെയും,കേരള സംസ്ഥാന സ്പോട്സ് കൗൺസിലിൻ്റെയും, കേരള ക്രിക്കറ്റ് അസോസിയേഷൻ്റെയും, കേരള ബാസ്ക്കറ്റബോൾ അക്കാദമിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായവും ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ഏറ്റുമാനൂർ എംഎൽഎ കൂടിയായ മന്ത്രി വി.എൻ വാസവൻ്റെ സഹായ സഹകരണങ്ങളും അക്കാദമിയ്ക്കു ലഭിക്കുന്നുണ്ട്.

സി എം ഐ സഭയുടെ ജനറാൾ റവ.ഡോ.തോമസ് ചാത്തൻപറമ്പിൽ , വികർ ജനറൽ ഫാ.ജോസി താമരശേരി , തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ.സെബാസ്റ്റ്യൻ ചാമത്തറ ,മാന്നാനം ആശ്രമ പ്രിയോർ ഫാ.മാത്യൂസ് ചക്കാലയ്ക്കൽ , തിരുവനന്തപുരം കോർപ്പറേറ്റ് മാനേജർ ഫാദർ എതിരേറ്റ് സി എം ഐ, കെ. ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് മുല്ലശേരി , അക്കാദമി ഡയറക്ടർ ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ , സ്കൂൾ പ്രിൻസിപ്പൽ ജെയിംസ് പി ജേക്കബ് , ഹെഡ് മാസ്റ്റർ മൈക്കിൾ സിറിയക് എന്നിവർ അക്കാദമിയുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തളർച്ചയെ അഭിമുഖീകരിക്കുന്ന കേരളത്തിലെ കായിക മേഖലയെ പിടിച്ചുയർത്തുക എന്ന ലക്ഷ്യവും മാന്നാനം സെൻ്റ് എഫ്രേംസ് അക്കാദമിയ്ക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (10 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി....  (20 minutes ago)

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (38 minutes ago)

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം  (57 minutes ago)

ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....  (1 hour ago)

ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത..  (1 hour ago)

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.  (1 hour ago)

മാന്യതയും പ്രശസ്തിയും തേടിയെത്തും! മീനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് ജയം  (2 hours ago)

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്,  (2 hours ago)

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (8 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (8 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (8 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (9 hours ago)

Malayali Vartha Recommends