മൂന്നു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം....നാലു പേര്‍ക്കു ഗുരുതര പരുക്ക്

മൂന്നു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം....നാലു പേര്‍ക്കു ഗുരുതര പരുക്ക്. പട്ടിമറ്റം വലമ്പൂര്‍ തട്ടാംമുകളില്‍ മൂന്നു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. നാലു പേര്‍ക്കു ഗുരുതര പരുക്കേറ്റിട്ടുണ്ട്. വലമ്പൂര്‍ മൂലേക്കുഴി സ്വദേശി എം.എസ്.അഭിഷേക് (21) ആണ് മരിച്ചത്.
കോലഞ്ചേരി സ്വദേശി സാബിര്‍ (30), വലമ്പൂര്‍ സ്വദേശികളായ അഭിജിത് മണി (20), അനിരുദ്ധ് രാജു (20), കടയിരുപ്പു സ്വദേശി മൂത്താരിയില്‍ കേനസ് ബോസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11നാണ് അപകടമുണ്ടായത്.
ടര്‍ഫില്‍ കളി കഴിഞ്ഞ ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്നു അഭിഷേക്. ഇതിനിടെ, അഭിഷേക് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിച്ചു. തൊട്ടു പിന്നാലെ വന്ന ബൈക്ക് ഈ ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























