കാഞ്ഞാണിയിൽ ബസുടമ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ

കാഞ്ഞാണിയിൽ ബസുടമ മരിച്ച നിലയിൽ. സംഭവത്തിൽ അരിമ്പൂർ സ്വദേശി ചെട്ടിക്കാട്ടിൽ രാജ(58)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളെ വീട്ടിലെ കുളിമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
അതേസമയം തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സി.ആർ. ട്രാവൽസിന്റെ ഉടമയാണ് രാജ. ചെട്ടിക്കാട്ടിൽ രാമന്റെയും ചിന്നയുടെയും മകനാണ്. മാത്രമല്ല അവിവാഹിതനാണ്.
സംഭവത്തിൽ അന്തിക്കാട് പൊലീസ് എഎസ്ഐ എം.കെ. അസീസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന്, പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























