കെ എസ് ആര്‍ ടി സി ബസുകള്‍ സി എന്‍ ജിയിലേയ്ക്ക് മാറ്റുന്ന നടപടികള്‍ പരിശോധിക്കുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും അടങ്ങുന്ന സംഘം ഗുജറാത്തില്‍

കെ എസ് ആര്‍ ടി സി ബസുകള്‍ സി എന്‍ ജിയിലേയ്ക്ക് മാറ്റുന്ന നടപടികള്‍ പരിശോധിക്കുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും അടങ്ങുന്ന സംഘം ഗുജറാത്തില്‍.
വഡോദരയിലെ സി എന്‍ ജി കമ്പനിയായ എ ജി ആന്റ് പി പ്രഥം ആണ് മന്ത്രി സന്ദര്‍ശിക്കുന്നത്. 3000 കെ എസ് ആര്‍ ടി സി ബസുകളെ സി എന്‍ ജിയിലേയ്ക്ക് മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഡീസല്‍ ബസുകള്‍ കമ്പനി സൗജന്യമായി സി എന്‍ ജിയിലേയ്ക്ക് മാറ്റി നല്‍കും, ഡീസലിനേക്കാള്‍ പത്ത് മുതല്‍ ഇരുപത് ശതമാനംവരെ വിലക്കുറവില്‍ സി എന്‍ ജി ഏതുസമയവും നല്‍കും എന്നിവയാണ് സര്‍ക്കാരിനെ ആകര്‍ഷിച്ച ഘടകങ്ങള്‍.
കമ്പനി മുന്നോട്ടുവയ്ക്കുന്ന ഒറ്റ നിബന്ധന അഞ്ചുവര്‍ഷത്തേയ്ക്ക് ഇവിടെനിന്നുതന്നെ സി എന്‍ ജി വാങ്ങണം എന്നതാണ്. കെ എസ് ആര്‍ ടി സി ബസുകള്‍ സി എന്‍ ജിയിലേയ്ക്ക് മാറ്റുമ്പോള്‍ ഡീസലിലൂടെ ഇപ്പോള്‍ കിട്ടുന്നതിനേക്കാള്‍ മൈലേജ് ലഭിക്കുമെന്ന് ഉറപ്പായാല്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 300 കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയും .
ഗുജറാത്തിലെ ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങളും വാഹനങ്ങള്‍ പൊളിച്ചുമാറ്റുന്ന കേന്ദ്രങ്ങളും മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. അതേസമയം, പുതിയ ഇലക്ട്രിക്, ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സഹായവും കിഫ്ബി വായ്പയും അനന്തമായി നീളുന്നതിനിടെ കേന്ദ്ര പദ്ധതിയിലൂടെ 1000 ഇലക്ട്രിക് ബസുകള്‍ ലഭിക്കാനുള്ള സാദ്ധ്യത കെ എസ് ആര്‍ ടി സിയ്ക്ക് മുന്നില്‍ തെളിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























