രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവുമായി സർക്കാർ; വഴങ്ങാതെ അടൂർ ഗോപാലകൃഷ്ണൻ; നിർണായകമായ ആ നീക്കത്തിലേക്ക്

സർക്കാരിനെ നടുക്കി അടൂർ ഗോപാലകൃഷ്ണന്റെ നടുക്കുന്ന നീക്കം.കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വയ്‌ക്കാനൊരുങ്ങുകയാണ് അടൂർ ഗോപാലകൃഷ്ണൻ. വേർതിരിവിനെ ചൊല്ലി വിവാദത്തിലായി. ഇതോടെയാണ് ഇത്തരത്തിലുള്ള നീക്കം നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസിൽ അടൂർ തന്റെ നിലപാട് അറിയിക്കുമെന്നാണ് നിഗമനം.ഇപ്പോൾ ഉള്ള വിവാദങ്ങളിലെ അതൃപ്തിയാണ് രാജി വയ്ക്കുക എന്ന നീക്കത്തിലേക്ക് അദ്ദേഹം നീങ്ങുന്നത്.
രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാർ നടത്തുന്നുണ്ട്. കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് പിന്നാലെയാണ് സിനിമ മേഖലയിൽ നിന്നുൾപ്പടെ അടൂരിനെതിരെ വിമർശനം ശക്തമാകുന്നത് . ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികൾ അടൂരിന് തുറന്ന കത്തെഴുതി പ്രതിഷേധം അറിയിച്ചതാണ്, ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികൾ ഇത്തരത്തിലൊരു പരസ്യ പ്രതിഷേധത്തിലേക്ക് പോയത്.
ഇതിനിടെ ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ച അടൂരിന്റെ നിലപാട് ശക്തമായ വിമർശനങ്ങളിലേക്ക് നീങ്ങിയിരുന്നു. ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെയായിരുന്നു അടൂരിന്റെ ഈ നീക്കം .സർക്കാരിനെ സംബന്ധിച്ച് വളരെ തിരിച്ചടിയായി മാറിയിരിക്കുകയാണ് അടൂർ ഗോപാലകൃഷ്ണന്റെ ഈയൊരു നീക്കം . എന്ത് സംഭവിക്കും അദ്ദേഹം രാജിവയ്ക്കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. അത് സർക്കാരിനെ വളരെയധികം വലയ്ക്കുന്ന ഒരു വിഷയം തന്നെയാണ്. അതുകൊണ്ട് തന്നെ ഒരു അനുനയ നീക്കത്തിലേക്ക് സർക്കാർ നീങ്ങാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെ തന്നെ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. പക്ഷെ ഇതിന് വഴങ്ങാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന.
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആക്റ്റിംഗ് ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകനായ എം ജി ജ്യോതിഷിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ ആരോപണത്തിനെതിരെയാണ് വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അടക്കം തുറന്നകത്ത് എഴുതിയിരിക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ അഭിമുഖത്തില്‍ അടൂര്‍ അധ്യാപകനായ എം ജി ജ്യോതിഷി ഉഴപ്പനെന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടുവര്‍ഷത്തോളമായി അധ്യാപകനാണ് ജ്യോതിഷ്. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ അധ്യാപനത്തിനെതിരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. മലയാള സിനിമയിലെ പല നടീ നടന്മാര്‍ക്കും പരിശീലനം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. ജ്യോതിഷിന്റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികളും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. അവിടുത്തെ പ്രൊജക്ടുകള്‍ പോലും നേരിട്ട് കാണാത്ത താങ്കള്‍ക്ക് അതിനെക്കുറിച്ച് അറിയാന്‍ സാധ്യതയില്ല എന്നും കത്തില്‍ പറയുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'സ്വയംവരം' സിനിമയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ പണപ്പിരിവ് നടത്തുന്നെന്ന വാര്‍ത്തയും അദ്ദേഹത്തെ വേദനിപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകള്‍ 5000 രൂപ വീതം നല്‍കണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
അതേസമയം തന്റെയോ സിനിമയുടെയോ പേരില്‍ പണപ്പിരിവ് പാടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഘാടക സമിതിയെ വിളിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ നിലപാട് അറിയിച്ചു. സ്വയം വരം സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിനുള്ള പണപ്പിരിവ് ഉത്തരവ് വിവാദമായിരുന്നു. പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ടുള്ള ഉത്തരവില്‍ അതൃപ്തി അറിയിക്കുകയായിരുന്നു അടൂര്‍
https://www.facebook.com/Malayalivartha



























