ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു, ലോകം നമ്മെ മറ്റൊരു കോണിലൂടെ നോക്കുകയാണെന്നും നമ്മോടുള്ള അവരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായതായും ലോകത്തിന് പരിഹാരങ്ങള്‍ നല്‍കുന്ന രീതിയിലേക്ക് രാജ്യം വളര്‍ന്നു.... രാജ്യം വികസനത്തിന്റെ പാതയില്‍ മുന്നേറുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... നാളെ രാവിലെ 11നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും

ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു, ലോകം നമ്മെ മറ്റൊരു കോണിലൂടെ നോക്കുകയാണെന്നും നമ്മോടുള്ള അവരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായതായും ലോകത്തിന് പരിഹാരങ്ങള്‍ നല്‍കുന്ന രീതിയിലേക്ക് രാജ്യം വളര്‍ന്നു.... രാജ്യം വികസനത്തിന്റെ പാതയില്‍ മുന്നേറുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു...
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം വികസിത ഭാരതനിര്‍മാണ കാലമാണ്. സ്ത്രീകളും യുവാക്കളും രാജ്യത്തെ ഒരുപടി മുന്നില്‍ നിന്ന് നയിക്കണമെന്നും മുര്‍മു .രാഷ്ട്രനിര്‍മാണത്തില്‍ നൂറ് ശതമാനം സമര്‍പ്പണം വേണം. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണുള്ളത്. സത്യസന്ധതയെ അങ്ങേയറ്റം വിലമതിക്കുന്നു. രാജ്യം അഴിമതിയില്‍ നിന്ന് മോചിതമായി. സര്‍ക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാനും നമുക്ക് കഴിഞ്ഞെന്നും രാഷ്ട്രപതി .
അതേസമയം രാജ്യത്തെ സമ്പദ്വ്യവസ്ഥയെപ്പറ്റി നല്ല വാക്കുകളാണ് കേള്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ ഉന്മേഷത്തോടെയാണ് പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം തുടങ്ങുന്നത്.
ഇന്ത്യയുടെ ബജറ്റിനെ ലോകം ഉറ്റുനോക്കുന്നു. സാധാരണക്കാരുടെ പ്രതീക്ഷ സഫലമാകുന്നതായും ഇത്തവണത്തെ ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സര്‍വേ ഇന്നു പാര്‍ലമെന്റില്‍ വയ്ക്കും.
https://www.facebook.com/Malayalivartha



























