കരുനാഗപ്പള്ളിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 2.229 ഗ്രാം എം.ഡി.എം.എയും 12 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

കരുനാഗപ്പള്ളിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 2.229 ഗ്രാം എം.ഡി.എം.എയും 12 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. തൊടിയൂര്‍ വേങ്ങറ തറയില്‍ പടീറ്റതില്‍ ആല്‍വിന്‍ വി. ജോര്‍ജാണ് (20) പിടിയിലായത്.
വന്‍തോതില്‍ മയക്കുമരുന്ന് വില്‍പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha



























