പാലായില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം.... അപകടത്തില്‍ നാലു പേര്‍ക്ക് പരുക്ക്

പാലായില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം.... അപകടത്തില്‍ നാലു പേര്‍ക്ക് പരുക്ക്. വള്ളിച്ചിറ നെല്ലിയാനി തെക്കേനെല്ലിയാനിയില്‍ സുധീഷിന്റെ മകള്‍ വിഷ്ണുപ്രിയയാണ് (12) മരിച്ചത്.
കുട്ടിയുടെ പിതാവ് സുധീഷ് (42), മാതാവ് അമ്പിളി (39), സഹോദരന്‍ കൃഷ്ണദേവ് (അഞ്ച്) വല്യമ്മ ഭാര്‍ഗവിയമ്മ (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ അഞ്ച് വയസുകാരന്‍ കൃഷ്ണദേവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ .
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഇടപ്പാടി കുന്നേമുറി പാലത്തിനു സമീപം കഴിഞ്ഞ രാത്രി 9.30 ഓടെയാണ് കുടുംബാംഗങ്ങള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്.
കയ്യൂരിലുള്ള അമ്പിളിയുടെ വീട്ടില്‍ പോയി ഒട്ടോയില്‍ മടങ്ങുംവഴിയായിരുന്നു അപകടം നടന്നത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























