ലീഗിന്റെ ഫ്യൂസ് ഊരും...! നിലവിളിച്ച് കുഞ്ഞാലിക്കുട്ടി, പോപ്പുലർ ഫ്രണ്ട് റെയ്ഡുകൾക്കും അറസ്റ്റുകൾക്കും ശേഷം മുസ്ലിം ലീഗ് നിരോധന ഭീതിയിലോ?

പോപ്പുലർ ഫ്രണ്ട് റെയ്ഡുകൾക്കും അറസ്റ്റുകൾക്കും ശേഷം നിരോധന ഭീതിയിലോ മുസ്ലിം ലീഗ്.? മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലമാണ് ഇപ്പോൾ സംസ്ഥാനത്ത് ചർച്ചയാവുന്നത്. സത്യവാങ്മൂലം വെറുതെ കൊടുക്കേണ്ടതില്ലല്ലോ? കാരണമുണ്ട്. മതത്തിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്നും മുസ്ലീംലീഗ് ഇത്തരത്തിൽ ഒരു സംഘടനയാണെന്നും ,ലീഗിനെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിവി എന്നൊരാൾ സുപ്രീംകോടതിയിൽ കൊടുത്ത ഹർജിയിൻമേലാണ് കുഞ്ഞാലിക്കുട്ടി സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
പാർട്ടിയുടെ മതേതര പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന സത്യവാങ്മൂലമാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഹർജിയിൽ പറയുന്നത് വാസ്തവം ആണെന്നാണ് സംഭവത്തെതുടർന്ന് വരുന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങൾ. പാർട്ടി പേരിൽ തന്നെ മതം ചേർത്തിട്ടുണ്ട്. മതപരമായ ചിഹ്നങ്ങളും പാർട്ടി ചിഹ്നമായി ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ നിരോധിക്കപ്പെടേണ്ട സംഘടന തന്നെയാണ് മുസ്ലീം ലീഗ് എന്നാണ് ഹർജിയുമായി ബന്ധപ്പെട്ട് ഫെസ്ബുക്കിൽ വരുന്ന പ്രതികരണങ്ങൾ.
എന്നാൽ ഹർജിക്കാരന്റെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണെന്നാണ് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നത്. അതിനു തെളിവായി പരാമർശിക്കുന്നത്, തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളിൽനിന്നുള്ള ജനപ്രതിനിധികളുണ്ടെന്നാണ്. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്ന ഒരു പോയിന്റ് ഇതാണ്. പാർട്ടിയുടെ പ്രവത്തനം മതേതരമാണെന്നും നിരോധിക്കണമെന്ന ആവശ്യം തള്ളണമെന്നും സത്യവാങ്മൂലത്തിൽ മുസ്ലീം ലീഗ് വ്യക്തമാക്കി.
കേരളത്തില്‍ സംസ്‌കൃത സര്‍വകലാശാല ആരംഭിച്ചത് മുസ്ലീം ലീഗിന്റെ മന്ത്രിയായിരുന്ന ഇ ടി മുഹമ്മദ് ബഷീറാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സംസ്കൃതം സർവകലാശാല എന്നത് ഊന്നിപ്പറഞ്ഞത് എന്തിനാണെന്ന് വ്യക്തമായില്ല. സംസ്കൃതം എന്നു മാത്രമല്ല, ഒരു ഭാഷയും നമ്മൾ അറിഞ്ഞിടത്തോളം ആരുടെയും കുടുംബ വകയോ കുത്തകയോ അല്ല. അപ്പോൾ ലീഗിന്റെ മനസിലിരിപ്പ് ഏതുവഴിക്കെന്ന് അവർ തന്നെ അക്കമിട്ടു നിരത്തുകയാണ്.
സ്വന്തം കുഴി വെട്ടലാവുമോ സത്യവാങ്മൂലം എന്നാണ് ലീഗ് പ്രവർത്തകർ പോലും ചേദിക്കുന്നത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകള്‍ക്കിടയില്‍ മുസ്ലീം ഇതര വിഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചിട്ടുണ്ടെന്നും, ലീഗ് സ്ഥാനാർഥിയായി എം ചടയനും കെ പി രാമനും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ടെന്നും യു സി രാമന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്.
രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗ്ഗീയതയുള്ള പാർട്ടിയാണ് മുസ്ലിം ലീഗെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കം സുരേന്ദ്രൻ അടുത്തിടെ വിമർശിച്ചിരുന്നു. ലീഗ് മതേതര പാർട്ടിയെന്ന് സിപിഎമ്മിന് എങ്ങനെ പറയാൻ കഴിയുമെന്നും ലീഗിനെ ഇടതുമുന്നണിയിൽ ചേർക്കാനുള്ള അവസരവാദപരമായ നിലപാടാണിതെന്നും സുരേന്ദ്രൻ തുറന്നടിച്ചു. അപ്പറഞ്ഞതിൽ വാസ്തവമില്ലേ എന്ന് തോന്നിപ്പിക്കുന്നതാണ് പിന്നീടുള്ള സമസ്തയുടെയും മുസ്ലിം ലീഗിന്റെയും പ്രസ്താവനകളും നയങ്ങളും. പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും.
ലീഗിന് നിന്നുപിഴക്കുകയും വേണം, കമ്മികൾക്ക് ലീഗിനെ കൂടെക്കൂട്ടിയാൽ ഗുണവും ഉണ്ട്. അതുകൊണ്ട് യുഡിഎഫിൽ നിന്നുകൊണ്ട് എൽഡിഎഫിനെ പിന്തുണയ്ക്കുന്ന പാർട്ടിയായി മുസ്ലിംലീഗ് മാറിയിട്ടുണ്ട്. ലീഗിന് വിളിച്ചിട്ടില്ലെങ്കിലും ആരുടെ മുന്നിലും വാതിൽ അടച്ചിട്ടില്ല എന്ന് ഗോവിന്ദൻ മാഷ് പറഞ്ഞതിലെ ന്യായം ഇതാണെന്ന് ഏകദേശം മനസിലായിക്കാണുമല്ലോ.
സമസ്തക്ക് ഇക്കഴിഞ്ഞ ദിവസം വെളിപാടുണ്ടായത് ശ്രദ്ധിച്ചുകാണുമല്ലോ, ഇന്ത്യയെ പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്ന രാജ്യം ലോകത്തില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എപി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുള്‍ ഖാര്‍ മുസ്ല്യാര്‍ പ്രസ്താവിച്ചു കളഞ്ഞു. ഇന്ത്യയിലുള്ളത് പോലെ മതസ്വാതന്ത്ര്യം മറ്റൊരു രാജ്യത്തുമില്ല എന്ന്!!
മതപരമായ സംഘടനകൾക്കുണ്ടാവുന്ന നിരോധനത്തിൽ പെടുമോ എന്നൊരു സംശയം ഇല്ലാതില്ല സമസ്തക്ക്. ഒന്നിച്ചു നിന്നാൽ പിടിച്ചുനിൽക്കാം എന്നൊരു വിചാരമൊക്കെ മനസിൽ ഉമ്ടാവണണം, അതുകൊണ്ടാണല്ലോ ലീഗും ഈ പ്രസ്താവനയോട് നൈസ് ആയി, വളരെ സൂക്ഷ്മതയോടെ പ്രതികരിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ രാജ്യത്ത് വെല്ലുവിളികള്‍ നേരിടാത്തതിന്റെ കാരണം ഇന്ത്യന്‍ ഭരണഘടനയാണെന്നും, ഭരണഘടനയുടെ ശക്തി കാരണമാണ് ഈ മതേതരത്വമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞുകളഞ്ഞു. ലീഗിന്റെ പോരാട്ടം അത് നിലനിര്‍ത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പൊ എങ്ങനിരിക്കുന്നു? സത്യവാങ്മൂലത്തിലെ വിശദീകരണങ്ങൾ വന്ന വഴിയും, അപകടെ പ്രതീക്ഷിച്ച് അണ്ണൻമാർ കുറച്ചു ദിവസമായി കളിക്കുന്ന സുരക്ഷിത രാഷ്ട്രീയവും ഇതാണ്. അങ്ങ് ഡെൽഹീന്ന് ഇണ്ടാസ് വന്നാൽ പെടുമെന്ന് ഏകദേശം ഉറപ്പായി. അതിനാണ് മതേതരത്വം, ഭരണഘടന, ഒത്തൊരുമ, സംസ്കൃത സ്നേഹം, എന്നൊക്കെ പറഞ്ഞ് ഇറങ്ങിയിരിക്കുന്നത്. ലീഗിൻ്റെ ഇടത് മുന്നണി പ്രവേശന കാര്യത്തിൽ സിപിഐയിൽ കുറച്ചു നാളായി അടി തുടങ്ങി കഴിഞ്ഞു എന്നാണ് അറിയുന്നത്.
സിപിഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നതിനാലാണ് ഉൾപ്പാർട്ടി തല്ല് . വർഗീയ ശക്തികളുമായി ചേർന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി പ്രചരണം നടത്തുമെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ കെ സുരേൻ പറഞ്ഞിരുന്നു. അകത്തായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ജയിലിടിഞ്ഞാലും പുറത്തുവരില്ലെന്നാണ് കേൾക്കുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ഇനി ലീഗിന് വെള്ളം കുടിക്കേണ്ടി വരുമോ എന്നാണ് അറിയേണ്ടത്.
https://www.facebook.com/Malayalivartha



























