Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.


കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

വീണ്ടും ഖാലിസ്ഥാന്‍; ഇന്ത്യ ഭീതിയില്‍; ഒടുങ്ങുന്നില്ല ഖാലിസ്ഥാന്‍വാദികളായ പഞ്ചാബികളുടെ വിഘടനവാദ വീര്യം

31 JANUARY 2023 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്

 

ഒടുങ്ങുന്നില്ല ഖാലിസ്ഥാന്‍വാദികളായ പഞ്ചാബികളുടെ വിഘടനവാദ വീര്യം. ഇന്ത്യയില്‍ ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ട് രണ്ടു പതിറ്റാണ്ട് പോരാട്ടം നടത്തിയ സിക്കു ഖാലിസ്ഥാനികള്‍ വീണ്ടും തലപൊക്കുകയാണ്.
തീവ്രവാദത്തിന്റെ വേരറുത്തതായി അവകാശപ്പെടുമ്പോഴും പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ മാത്രമല്ല കാനഡയിലും ബ്രിട്ടണിലും ഓസ്‌ട്രേലിയയിലും അമേരിക്കയിലും ഖാലിസ്ഥാനികള്‍ വീണ്ടും തീവ്രവാദത്തിന് വളമിട്ടുതുടങ്ങിയിരിക്കുന്നു എന്നത് മോദി സര്‍ക്കാര്‍ ഭീതിയോടെ നോക്കിക്കാണുന്നത്.
ഓസ്‌ട്രേലിയയില്‍ ഖാലിസ്ഥാന്‍ ഭീകരരരുടെ അതിക്രമം മാസങ്ങളായി ഒളിഞ്ഞും തെളിഞ്ഞും തുടരുകയാണ്. മെല്‍ബണിലെ ക്ഷേത്രങ്ങളിലെ ചുമരുകളില്‍ ഇന്ത്യാവിരുദ്ധ എഴുത്തുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറ സംഭവ സ്ഥലം സന്ദര്‍ശിച്ചു.മെല്‍ബണിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിലും ഇസ്‌കോണ്‍ കൃഷ്ണ ക്ഷേത്രത്തിലുമാണ് ഇന്ത്യാവിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസങ്ങളില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ ഇവിടെ അതിക്രമം നടത്തിയിരുന്നു.

ഓസ്‌ട്രേലിയില്‍ മാത്രമല്ല കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തുക മാത്രമല്ല ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ ക്ഷേത്ര ചുവരുകളില്‍ എഴുതിവെച്ച് വീണ്ടും ഭീതിയുടെ തീക്കനുലുകള്‍ കോരിയിടുകയാണ് ഖാലിസ്ഥാന്‍ വാദികള്‍. ലോകത്ത് ആദ്യമായി ഖാലിസ്ഥാന്‍ വാദികളെ പിന്‍തുണയ്ക്കുകയും ഖാലിസ്ഥാന്‍ കറന്‍സിക്ക് പിന്തുണ നല്‍കുകയും ചെയ്തതില്‍ കാനഡയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്നു.
മോണ്‍ട്രിയോളിലില്‍ നിന്ന് ലണ്ടണിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനം 1985ല്‍ ബോംബ് വച്ച് തകര്‍ക്കുകയും 329 യാത്രക്കാരെ അരുംകൊല ചെയ്യുകയും ചെയ്ത ക്രൂരകൃത്യത്തിനു പിന്നില്‍ ഖാലിസ്ഥികളായിരുന്നു. പിന്നീട് പഞ്ചാബില്‍ കാലങ്ങളോളം നടത്തിയ കൂട്ടക്കൊലകളില്‍ ആയിരക്കണക്കിന് സിവിലിയന്‍മാര്‍ അരുംകൊല ചെയ്യപ്പെട്ടു. അമൃത്സറിലെ സുവര്‍ണക്ഷേത്രം കൈവശപ്പെടുത്തി ആയിരത്തിലേറെ ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ആ ഭീകരവാദത്തെ ഒരുവിധം അമര്‍ച്ച ചെയ്തതിനു പിന്നാലെയാണ് വീണ്ടും കാനഡയിലും ഓസ്േ്രടലിയയിലും സിക്ക് തീവ്രവാദികളുടെ പുതിയ തലമുറ ഭയാനകത സൃഷ്ടിച്ചിരിക്കുന്നത്.
ബ്രാംപ്ടണിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രത്തിന് നേരെയാണ് ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണം നടന്നത്. ഗൗരി ശങ്കര്‍ മന്ദിറിലെ ചുവരുകള്‍ വികൃതമാക്കിയ സംഭവം കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയ സാഹചര്യത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.
ഇന്ത്യന്‍ പൈതൃകത്തിന്റെ പ്രതീകമായ ക്ഷേത്രം, ഇന്ത്യക്കെതിരെയുള്ള വിദ്വേഷം നിറഞ്ഞ സന്ദേശങ്ങള്‍ എഴുതി നശിപ്പിച്ചിരിക്കുകയാണ്. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം വികൃതമാക്കിയത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ജൂലൈ മുതല്‍ കാനഡയില്‍ സമാനമായ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാനഡയില്‍ ഇന്ത്യക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളും മറ്റ് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചുവെന്നും ശരിയായ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ സെപ്തംബറില്‍ കാനഡ സര്‍ക്കാരിനോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
കാനഡയില്‍ നിന്ന് തീവ്രവാദം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന സാഹചര്യത്തെയാണ് ഇന്ത്യ ഭയപ്പെടുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷവേളകളില്‍ അമൃത്സറില്‍ ഉള്‍പ്പെടെ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുകയും ഇന്ത്യക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്യുക പതിവാണ്.കാനഡയില്‍ അടുത്തയിടെ ദീപാവലി ആഘോഷത്തിനിടെ ഖലിസ്ഥാന്‍ വിഘടനവാദികളും ഇന്ത്യന്‍ വംശജരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.
ഇന്ത്യയുടെ ദേശീയ പതാക പിടിച്ച് കൊണ്ടുള്ള ഒരു വിഭാഗവും ഖാലിസ്ഥാന്‍ പതാക പിടിച്ചിട്ടുള്ള മറ്റൊരു വിഭാഗം ആളുകളും രംഗത്തുവന്നിരുന്നു.
ദീപാവലി വേളയില്‍ കാനഡയിലെ മിസിസാഗ നഗരത്തില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്.
ദീപാവലി ആഘോഷമായിരുന്നതിനാല്‍ പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി നേരത്തെ തന്നെ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. എന്നാല്‍ അക്രമത്തിലേക്ക് കടന്നതോടെ കൂടുതല്‍ പോലീസ് എത്തേണ്ടതായി വന്നു. ഏറെ പണിപ്പെട്ടാണ് സംഘത്തിലുള്ളവരെ പ്രദേശത്ത് നിന്ന് പോലീസ് പിന്തിരിപ്പിച്ച് അയച്ചത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കാനഡയിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതിനാല്‍ നിരോധിത സംഘടന നടത്തുന്ന ഖലിസ്ഥാന്‍ ഹിതപരിശോധന നിര്‍ത്തിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യക്കാരെ ഭിന്നിപ്പിക്കാന്‍ ഹിതപരിശോധന ഉപയോഗിക്കപ്പെട്ടേക്കാമെന്ന ആശങ്ക ഇന്ത്യ കാനഡയെ അറിയിച്ചിരുന്നു.കഴിഞ്ഞ സെപ്റ്റംബര്‍ 18ന് ബ്രാംപ്റ്റണില്‍ നേരത്തെ ഹിതപരിശോധന നടന്നിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കുന്നുവെന്നും ഹിതപരിശോധനയെ അംഗീകരിക്കില്ലെന്നും കനേഡിയന്‍ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു.
സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം എന്നതാണ് ഖാലിസ്ഥാന്‍വാദികളുടെ ലക്ഷ്യം. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന് യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ ലഭിച്ചതോടെ 1980കളിലും 90കളിലുമാണ് പഞ്ചാബില്‍ വന്‍ സ്വാധീനമായി ഈ പ്രസ്ഥാനം വളര്‍ന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാനായി 1984 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സൈന്യം സുവര്‍ണ്ണക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. 1984 ജൂണ്‍ 5,6 തീയതികളിലാണ് സൈനിക നടപടി നടന്നത്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത..  (4 minutes ago)

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.  (19 minutes ago)

മാന്യതയും പ്രശസ്തിയും തേടിയെത്തും! മീനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (31 minutes ago)

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് ജയം  (37 minutes ago)

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്,  (49 minutes ago)

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (7 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (7 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (7 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (7 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (7 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (7 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (8 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (9 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (10 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (10 hours ago)

Malayali Vartha Recommends