ചിന്തയുടെ വാഴക്കുല ഗവർണറുടെ തോട്ടത്തിൽ : ഉപദ്രവിക്കരുത് സാർ !എന്തും ചെയ്യാം: നിലവിളിയുമായി ചിന്ത മോൾ

കോപ്പിയടിയുടെയും തെറ്റായ വിവരങ്ങളുടേയും പേരിൽ വിവാദത്തിലായ ചിന്താ ജെറോമിൻ്റെ ഡോക്ടറേറ്റ് റദ്ദാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുങ്ങുന്നു.പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് നടപടി.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. ഗവേഷണത്തിൽ ചിന്തയുടെ ഗൈഡായി പ്രവർത്തിച്ച മുൻ പ്രോ വൈസ് ചാൻസലർ ഡോ.അജയകുമാറിൻ്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഗവർണറുടെ നടപടി പൂർത്തിയാകുമ്പോൾ അജയകുമാറിൻ്റെ പണിയും തെറിക്കും. വാഴക്കുല എന്ന പ്രശസ്ത ക്യതി ചങ്ങമ്പുഴയെടേതാണെന്ന് അറിയാത്ത ഒരു ഡോക്ടറും ഗുരുവും കേരള സർവകലാശലയിൽ പാടില്ലെന്ന കടുത്ത തീരുമാനത്തിലാണ് ഗവർണർ.
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിൻറെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സർവ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. ഇത് സംബന്ധിച്ച രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ജന്മിത്വത്തിനെതിരായ പോരാട്ടത്തിൽ മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച ക്യതിയാണ് ചങ്ങമ്പുഴയുടെ വാഴക്കുല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ഉണർത്ത് പാട്ടാണ് വാഴക്കുല . നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശൻറെയും രഞ്ജിത്തിൻറെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക്എത്തുന്നത്. ഈ ഭാഗത്താണ് വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി വച്ചത്. ഇക്കാര്യം പരിശോധിച്ച ഗൈഡ് അജയകുമാർ സസന്തോഷം ഒപ്പിട്ടും നൽകി.
യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരതെറ്റ് പുറത്തുവന്നിട്ടും കേരള സർവ്വകലാശാല അനങ്ങുന്നില്ല.വി.സിക്കും സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. എന്നാൽ സി പി എമ്മിൻ്റെ ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന കേരള സർവകലാശാല ഒരിക്കലും ചിന്തയെ തൊടില്ലെന്ന കാര്യം ഉറപ്പാണ്.
.ചിന്താ ജെറോമും ഇതു വരെ വിശദീകരണം നൽകിയിട്ടില്ല. അവർ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. പ്രശ്നം അതീവ ഗുരുതരമാണെന്ന് എല്ലാവരും പറഞ്ഞിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രിയും സാംസ്കാരിക മന്ത്രിയും പ്രതികരിച്ചിട്ടില്ല. ചിന്തയുടെ ഡോക്ടറേററ് റദ്ദാക്കണമെന്നാണ് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിട്ടും ഗവർണർ അതിനു മേൽ അടയിരിക്കുകയാണ്.
ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്ന് എഴുതിയ ചിന്തയുടെ ഗവേഷണ പ്രബന്ധമാണ് സംസ്ഥാനത്ത് എങ്ങും സജീവചർച്ചയിലുള്ളത്. . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളംചേർക്കുന്നതാണ് പ്രിയദർശൻറെയും രഞ്ജിത്തിൻറെയും സിനിമകൾ എന്ന് പറഞ്ഞാണ് വാഴക്കുലയിലേക്കെത്തുന്നത്. ഇതിൽ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനാണ്. രഞ്ജിത്തിനെ നിയമിച്ചത് പിണറായി സർക്കാരാണ്. പ്രിയദർശനും സി പി എമ്മുമായി ബന്ധം പുലർത്തുന്നയാളാണ്.
ആര്യൻ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമർശം. എന്നാൽ ആര്യനിൽ മോഹലാലിൻറെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവിനെ പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഉയരുന്നത്. നോട്ടപ്പിശക് എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ ചുരുക്കം ചില ഇടത് അനുകൂലികൾ മാത്രമാണ് ചിന്തയെ പിന്തുണക്കുന്നത്. പക്ഷെ പിശകിനപ്പുറത്താണ് കാര്യങ്ങൾ എന്നാണ് വിമർശനം. എന്നാൽ ഇടതു ബുജികൾ ചിന്തയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടില്ല
തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്നു മുൻ പ്രോ വിസിക്കും മൂല്യനിർണ്ണയം നടത്തിയ വിദഗ്ധർക്കും കഴിയാത്തത് ഗുരുതരപ്രശന്മാണ്. ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നൽകുന്നതെന്ന ഗൗരവമായ ചോദ്യമാണ് കേരള സർവ്വകലാശാല നേരിടുന്നത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകിയിട്ടും സർവ്വകലാശാല പിച്ച് ഡി വിവാദത്തിൽ നിലപാട് വ്യക്തമാക്കുന്നില്ല.ചിന്തയുടെ ഗവേഷണത്തിനെതിരെ കൂടുതൽ പേർ സർവ്വകലാശാലക്ക് പരാതി നൽകുന്നുണ്ട് എന്നാൽ സർവകലാശാല പ്രതികരിച്ചിട്ടില്ല.
എന്തിനും ഏതിനും നിലവാരമില്ലാത്ത അഭിപ്രായങ്ങൾ തട്ടി മൂളുന്ന ഇ.പി.ജയരാജൻ മാത്രമാണ് ചിന്തയെ അനുകൂലിച്ച് രംഗത്തെത്തിയത്.ചിന്തക്ക് ഒരു അബദ്ധം പറ്റി പോയെന്നാണ് ഇ.പിയുടെ പ്രതികരണം. ചിന്തക്ക് അബദ്ധം പറ്റിയത് സഹിക്കാം. എന്നാൽ ഡോക്ടറേറ്റ് സമ്മാനമായി നൽകിയ സർവകലാശാലയോട് എങ്ങനെയാണ് സഹിക്കാൻ കഴിയുക.
ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിലെ ഗുരുതരപിഴവ് പുറത്തുവന്നതോടെ ഗവേഷണപ്രബന്ധങ്ങളുടെ മൂല്യനിർണയത്തിലെ അപാകത സജീവ ചർച്ചയാകുന്നു. കോപ്പിയടി നേരത്തേതന്നെ ചർച്ചയായിരുന്നു. കേരള സർവകലാശാലയിലെ ഒരു മുൻ പി.വി.സി.യുടെ പ്രബന്ധത്തിന്റെ മുഖ്യഭാഗവും കോപ്പിയടിയാണെന്ന് തെളിഞ്ഞിട്ടും തുടർനടപടികൾ ഭരണസ്വാധീനത്തിൽ സ്തംഭിച്ചിരുന്നു. ഇത്തരത്തിൽ കോപ്പിയടി പ്രബന്ധങ്ങൾക്ക് കണ്ണുപൂട്ടിയാണ് സർവകലാശാല ബിരുദം നൽകിയിട്ടുള്ളത്.പാർട്ടി സി പി എം ആണെങ്കിൽ ഡോക്ടറേറ്റ് കിട്ടാൻ ഒരു തടസവുമില്ല. സി പി എമ്മുകാരുടെ ഡോക്ടറേറ്റ് പരിശോധിക്കാൻ അവർ പറയുന്ന പാനൽ തന്നെയാണ് നിയമിതമാവുന്നത്.
പ്രബന്ധങ്ങളുടെ മൂല്യനിർണയത്തിന് 12 പേരുടെ പാനലാണ് ഗൈഡ് നിർദേശിക്കേണ്ടത്. ഇതിൽ രണ്ടുപേർ രാജ്യത്തിന് പുറത്തുനിന്നുള്ളവരാകണം. രണ്ടുപേർ സംസ്ഥാനത്തുനിന്നുള്ളവരും. എന്നാൽ, ബന്ധപ്പെട്ട സർവകലാശാലയുമായി ബന്ധമുള്ളവരുമായിരിക്കരുത്. മറ്റ് എട്ടുപേർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാകണം. ഇവരിൽ മൂന്നുപേർക്കാണ് മൂല്യനിർണയത്തിന് പ്രബന്ധം അയക്കേണ്ടത്. വി.സി.യാണ് മൂല്യനിർണയം നടത്തേണ്ടവരെ തിരഞ്ഞെടുക്കുക. ഇത് രഹസ്യമായിരിക്കണം.
സ്വാധീനമുള്ളവരുടെ താത്പര്യപ്രകാരമാണ് മൂല്യനിർണയം നടത്തുന്നവരെ തിരഞ്ഞെടുക്കുന്നതെന്ന ആക്ഷേപം മുമ്പേ ഉയർന്നിട്ടുണ്ട്. ചിന്താ ജെറോമിന്റെ പ്രബന്ധം മൂല്യനിർണയം നടത്തിയവരിൽ ഒരാൾ ഗൈഡ് തന്നെയായിരുന്നുവെന്നാണ് ആരോപണം. മുമ്പ് മൂല്യനിർണയത്തിന് അയക്കുന്ന പല പ്രബന്ധങ്ങളും നിലവാരക്കുറവിന്റെപേരിൽ തിരിച്ചുവരുമായിരുന്നു. ഇപ്പോൾ അത്തരം സംഭവങ്ങൾ ഉണ്ടാകുന്നേയില്ല.ചിന്ത എന്ന് കേട്ടപ്പോൾ തന്നെ വി.സി.മൂത്രമൊഴിച്ചു എന്നാണ് ഗവർണർക്ക് ലഭിച്ച വിവരം. വാഴക്കുല ചങ്ങമ്പുഴയുടെതാണെന്ന് തനിക്ക് പോലും അറിയാമെന്നാണ് ഗവർണർ ചിരിച്ചു കൊണ്ട് പറഞ്ഞത്. അറിയില്ലെങ്കിൽ ഗൂഗിളിൽ തപ്പിയാൽ കിട്ടുന്ന ഒരു നിസാര വിവരമാണ് ചിന്ത തെറ്റിച്ചത്.
ഗവേഷണ വിഷയത്തിൽ അറിവുണ്ടോയെന്ന് പരിശോധിക്കുന്ന ഓപ്പൺ ഡിഫൻസും പലപ്പോഴും വഴിപാടാകുന്നു. നേരത്തേ ആറു വർഷത്തിനുള്ളിൽ ഗവേഷണം പൂർത്തിയാക്കിയാലേ പിഎച്ച്.ഡി. ലഭിക്കൂ. ഇപ്പോൾ പിഴയായി 50,000 രൂപ അടച്ചാൽ വർഷമെത്ര കഴിഞ്ഞാലും പ്രബന്ധം സമർപ്പിക്കാം.
പ്രബന്ധത്തിലെ തെറ്റിന്റെ പേരിൽ ഗവേഷണബിരുദം പിൻവലിക്കാൻ നിയമം അനുവദിക്കുന്നില്ല. പ്രബന്ധത്തിൽ കോപ്പിയടി കണ്ടെത്തിയാലേ ബിരുദം പിൻവലിക്കാനാവൂ. ചിന്തയുടെ പ്രബന്ധത്തിൽ കോപ്പിയടി ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
യൂത്ത് കമ്മീഷൻ ചെയർപെഴ്‌സണായിരിക്കെത്തന്നെ ജെആർഎഫ് ഫെലോഷിപ്പ് തുകയും കൈപ്പറ്റി യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന ഗുരുതരമായ ആരോപണവും കൂട്ടത്തിലുണ്ട്..
2011 മുതൽ കേരളസർവകലാശാലയിൽ ഗവേഷണം ചെയ്‌തുവരികയായിരുന്നു ചിന്ത എന്നാണ് സി പി എം പറയുന്നത്.. 2014ലെ യുജിസി - നെറ്റ് പരീക്ഷ എഴുതിയാണ് ചിന്ത യുജിസി ജെആർഎഫ് നേടുന്നത്. നെറ്റ് പരീക്ഷയിൽ രാജ്യത്തെത്തന്നെ ഉയർന്ന മാർക്ക് നേടുന്ന കുറച്ച് പേർക്കാണ് ജെആർഎഫ് അവാർഡ് ചെയ്യപ്പെടുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ജെആർഎഫ് ലഭിക്കുന്നത് ചെറിയ നേട്ടമല്ലത്രേ. സംഘടനാപ്രവർത്തനവും പഠനവും ഒരേ പോലെ മികച്ച രീതിയിൽ നടത്തിയ എസ്എഫ്ഐ സഖാക്കളുടെ മറ്റൊരുദാഹരണമാണ് ചിന്തയെന്ന് ദേശാഭിമാനി വിശേഷിപ്പിക്കുന്നു.
2014 നവംബർ മുതൽ കേരളസർവകലാശാലയുടെ ഗവേഷണം റെലിൻക്വിഷ് ചെയ്‌ത് യുജിസി ജെആർഎഫ് ആരംഭിച്ചു . യുജിസി -ജെആർഎഫ് ലഭിച്ച ചിന്ത ഗവേഷണം തുടരുന്നതിനിടെയിലാണ് 2016 ഒക്ടോബറിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപെഴ്സണായി നിയമിതയാകുന്നത്. ഇതേത്തുടർന്ന്, ജെആർഎഫ് റെലിൻക്വിഷ് ചെയ്യുന്നതിനും ഫുൾ ടൈം രജിസ്ട്രേഷൻ പാർട്ട് ടൈം ആക്കി മാറ്റുന്നതിനുമുള്ള അപേക്ഷ ചിന്ത കേരള സർവകലാശാലക്ക് നൽകിയെന്നാണ് സഖാക്കൾ പറയുന്നത്.
2017 ജനുവരി 17 ലെ ഉത്തരവ് പ്രകാരം കേരള സർവകലാശാല ഈ അപേക്ഷ അംഗീകരിച്ച് 2016 ഒക്ടോബർ 14 തിയതി പ്രാബല്യത്തിൽ യുജിസി -ജെആർഎഫ് റെലിങ്ക്വിഷ് ചെയ്യാൻ അനുവദിച്ചു. 2016 മെയ് വരെയുള്ള ഫെലോഷിപ്പ് മാത്രമാണ് ചിന്തക്ക് അനുവദിച്ചിട്ടുള്ളത് എന്ന് ഈ ഉത്തരവിൽ വ്യക്തമായി പരാമർശിക്കുന്നുണ്ടെന്നും നേതാക്കൾ പറയുന്നു. ഇതു കൊണ്ടൊന്നും സി പി എമ്മിൻ്റെ തള്ള് തീരുന്നില്ല.
അതായത്, യുവജന കമ്മീഷൻ ചെയർപെഴ്‌സൺ ആയ കാലം മുതൽ പാർട്ട് ടൈം ഗവേഷക എന്ന് രീതിയിലാണ് ചിന്ത ഗവേഷണം പൂർത്തിയാക്കിയത് എന്നാണ് വിശദീകരണം. ജെആർഎഫ് സംബന്ധമായ എന്തെങ്കിലും ആനുകൂല്യങ്ങൾ ഈ കാലയളവിൽ കൈപ്പറ്റിയിട്ടുമില്ല. യുവജനകമ്മീഷൻ ചെയർപെഴ്സണായി ചുമതലയേൽക്കുമ്പോൾ ചിന്തക്ക് ലഭിച്ചിരുന്ന ശമ്പളം 50,000 രൂപ ആയിരുന്നു. ആ കാലയളവിൽ പ്രതിമാസം ലഭിച്ചിരുന്ന ഫെലോഷിപ്പ് തുക വീട്ടുവാടക അലവൻസ് ഉൾപ്പെടെ അതിലേറെ വരും. അത് തന്നെ അഞ്ച് മാസത്തെ കുടിശിക തുക കിട്ടാനുള്ളത് കൂടി വേണ്ടെന്ന് വെച്ചാണ് ജെആർഎഫ് റെലിൻക്വിഷ് ചെയ്യാൻ അപേക്ഷ നൽകിയത്. പാർട്ടി ഏൽപ്പിച്ച ചുമതല ഏറ്റെടുക്കുന്നതിനായി ഇത്തരം ധനപരമായ നഷ്ടങ്ങൾ ചിന്താ ജെറോം പരിഗണിച്ചിട്ടില്ല. ഇരട്ടശമ്പളം വാങ്ങി എന്നൊക്കെ അവരെ ആക്ഷേപിക്കുന്നത് എത്രത്തോളം തരംതാഴ്ന്ന പ്രവൃത്തിയാണെന്ന് ഓർക്കണം. ഇങ്ങനെ പോകുന്നു സഖാക്കളുടെ തള്ള്. എന്നാൽ സത്യം ഇതല്ലെന്ന് വിവരിക്കുന്ന വിവരാവകാശ രേഖ നാടുനീളെ പ്രചരിക്കുന്നുണ്ട്.
ഏതായാലും ദേശാഭിമാനി സഖാക്കളുടെ തള്ളൊന്നും ഗവർണർക്ക് ഏൽക്കുന്നില്ല. ചിന്തയെ പിടിക്കാൻ തീരുമാനിച്ച ഗവർണർക്കെതിരെ വീണ്ടും സി പി എം രംഗത്ത് ഇറങ്ങിയേക്കാം. ഇതിനിടെ ഗവർണറെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ സജീവമാണ്. വേണ്ടിവന്നാൽ മുഖ്യമന്ത്രി വരെ വിഷയത്തിൽ ഇടപെട്ടെന്നിരിക്കും. എന്നാൽ ചിന്തയുടെ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടില്ലെന്നാണ് ലഭിക്കുന്ന സൂചന.മുഖ്യമന്ത്രിയെ സംബന്ധിച്ച ടത്തോളം ചിന്ത ചീള് കേസാണ്.
ഗവർണർ വിഷയത്തിൽ ഇടപെട്ടതോടെ വി.സിയും ഇടപെട്ടു. ചിന്തയുടെ പ്രബന്ധം പിശോധിക്കാൻ ഒരു സമിതിയെ വി.സി. നിയോഗിച്ചു. ഇത് ഒരു തരം ഒളിച്ചുകളിയാണ്. അതായത് പ്രബന്ധം പരിശോധിക്കാൻ ഗവർണർ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. ചിലപ്പോൾ ഹൈക്കോടതിയും ഇടപെട്ടേക്കാം. അതിന് മുമ്പ് സർവകലാശാല തന്നെ തീരുമാനിച്ചാൽ തത്കാലം ഹൈക്കോടതിയുടെയും ഗവർണറുടെയും നടപടികളിൽ നിന്നും രക്ഷപെടാം. പ്രബന്ധം പരിശോധിക്കാനുള്ള അർഹത ആദ്യം സർവകലാശാലക്കാണ്. അത് ചെയ്തില്ലെങ്കിൽ മാത്രമാണ് മറ്റ് ഏജൻസികൾക്ക് ഇടപെടാൻ കഴിയുന്നത്. ഇത് ചിന്ത തന്നെ സർവകലാശാലക്ക് നൽകിയ ഉപദേശമാണെന്നാണ് സംസാരമുണ്ട്.
എന്നാൽ ഗവർണർ കളിക്കുന്നത് മറ്റൊരു കളിയാണ്. ചിന്തയുടെ പ്രബന്ധം ഗവർണർക്ക് വിശ്വസ്തനായ ഒരു അക്കാദമിക് വിദഗ്ദ്ധന് കൈമാറും.കമേഹത്തിൻെറ ഉപദേശം അനുസരിച്ചായിരിക്കും ഗവർണർ പ്രവർത്തിക്കുന്നു ഇത്തരം ഒരു നീക്കത്തിൽ നിന്നും ഗവർണറെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ചിന്ത നീങ്ങുന്നത്. ഇതിനു വേണ്ടി ഗവർണറുടെ കാലിൽ പിടിക്കാനും ചിന്ത തയ്യാറാണ്.
https://www.facebook.com/Malayalivartha



























