ഒടുവിൽ ഗത്യന്തരമില്ലാതെ പിണറായി പറഞ്ഞ കാര്യങ്ങൾ എല്ലാം സമ്മതിച്ചു...കീഴടങ്ങി കെ വി തോമസ്..പണവും വേണ്ട, ഒന്നും വേണ്ട..

ഒടുവിൽ ഗത്യന്തരമില്ലാതെ പിണറായി പറഞ്ഞ കാര്യങ്ങൾ എല്ലാം സമ്മതിച്ചു കൊടുക്കേണ്ടി വന്നു നമ്മുടെ കെ വി തോമസ് മാഷിന്, ഇനി ഇതിനു പിന്നിൽ പിണറായിയുടെ കളികൾ ആണോ എന്നുള്ളത് ആണ് മനസിലാകാത്തത്, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ചുമതലകൾ നിർവഹിക്കുന്നതിന് ശമ്പളം വാങ്ങില്ലെന്ന് പ്രൊഫ. കെ വി തോമസ്. ഈ ജോലിയുമായി ബന്ധപ്പെട്ട് അനാവശ്യ ചെലവുകളൊന്നും വരാതെ നോക്കും. ആകെ അഞ്ച് സ്റ്റാഫിന്റെ സേവനം മാത്രം ഉപയോഗിക്കാനാണ് തീരുമാനം.വിമാനത്തിൽ എ ക്ലാസ് യാത്ര ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരൻ എന്ന നിലയിൽ വിമാനയാത്ര ചെയ്യുന്ന എല്ലാവർക്കും ലഭിക്കുന്ന ഇളവുകളേ സ്വീകരിക്കുകയുള്ളൂ. ഡൽഹിയിലെ പ്രതിനിധിക്കു വേണ്ടി സർക്കാർ ഭാരിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഇവരുടെ ശമ്പളവും മറ്റും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ആക്ഷേപമുയർന്നിരുന്നു.നേരത്തേ അഡ്വ. എ സമ്പത്ത് ഈ ചുമതല വഹിച്ചപ്പോൾ വലിയ സാമ്പത്തിക ആനുകൂല്യങ്ങൾ നേടിയിരുന്നെന്ന് പ്രചാരണങ്ങളുമുണ്ടായിരുന്നു. ഇത്തരം പ്രചാരണങ്ങൾക്ക് തടയിടാൻ കൂടിയാണ് ശമ്പളം കൂടാതെതന്നെ ഈ ചുമതല നിർവഹിക്കാൻ കെ വി തോമസ് തീരുമാനിച്ചത്. കൊച്ചിയിൽ ഒരു ഓഫീസ് പ്രവർത്തിക്കുമെന്നും മുമ്പ് തന്നോടൊപ്പം പ്രവർത്തിച്ചിരുന്ന പരിചയ സമ്പന്നരായ ജീവനക്കാർ സ്റ്റാഫിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയിപ്പോൾ ഇത്രയും പണവും , പദവിയും , കിട്ടിയിട്ടും അതെല്ലാം ഉപേക്ഷിച്ചതിന് പിന്നിൽ പിണറായിയുടെ തന്ത്രമാണ് എന്നുള്ളത് വ്യക്തം, കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇടതുമുന്നണിയുടെ വേദി പങ്കിട്ടതോടെ കോൺഗ്രസിൽ നിന്ന് പുറത്തായ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ.കെ.വി. തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്, ഒന്നാം പിണറായി സർക്കാരിൽ മുൻ എം.പി എ. സമ്പത്ത് വഹിച്ച പദവിയാണിത്. ഐ.എ.എസുകാരനായ റസിഡന്റ് കമ്മിഷണർക്ക് പുറമേ ,സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി മുൻ വിദേശകാര്യ ഉദ്യോഗസ്ഥനും നയതന്ത്രവിദഗ്ദ്ധനുമായ വേണു രാജാമണിയും നിലവിലുള്ളപ്പോഴാണ് കെ.വി. തോമസുമെത്തുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പുതിയ ബാദ്ധ്യതയ്ക്കിടയാക്കുന്ന നിയമനത്തിനെതിരെ പ്രതിപക്ഷമുൾപ്പെടെ വിമർശനവുമായി രംഗത്തെത്തി. കാബിനറ്റ് പദവിയാവുമ്പോൾ ഓഫീസും സ്റ്റാഫും കാറുമടക്കമുള്ള ചെലവുകളുണ്ടാവും. തൃക്കാക്കരയിൽ തോമസിന്റെ വരവിലൂടെ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് ഗുണമുണ്ടാകാതിരുന്നിട്ടും, ഉയർന്ന പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ ആരോഹണം ഇടതു കേന്ദ്രങ്ങളിലടക്കം ചർച്ചയായിട്ടുണ്ട്. കാബിനറ്റ് മന്ത്രിയുടെ നിലവിലെ ശമ്പളം 97,429 രൂപയാണ്.
അതെല്ലാമാണ് അദ്ദേഹം ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത് , കഴിഞ്ഞ ഏപ്രിലിൽ കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് പങ്കെടുത്തതോടെയാണ് കെ.വി. തോമസ് കോൺഗ്രസുമായി അകന്നത്. പാർട്ടിയുടെ സുപ്രധാന പദവികളിൽ നിന്ന് അദ്ദേഹത്തെ മാറ്റി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണ കൺവെൻഷൻ വേദി പങ്കിട്ടതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. എങ്കിലും താൻ കോൺഗ്രസുകാരനായി തുടരുമെന്നാണ് അന്ന് തോമസ് ആവർത്തിച്ചത്. അടുത്തിടെ അദ്ദേഹം ഡൽഹിയിലെത്തി സോണിയാഗാന്ധിയുമായടക്കം കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചത്, കോൺഗ്രസിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നതായുള്ള ചർച്ചയ്ക്കും വഴിവച്ചു.എന്നാൽ അതൊന്നും സംഭവിച്ചില്ല, കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നതടക്കമുള്ള ചുമതലയാണ് തോമസിന്. കേന്ദ്രമന്ത്രിയായും എം.പിയായും ദീർഘകാലം പ്രവർത്തിച്ച് പരിചയമുള്ള തോമസിന് ഡൽഹിയിലെ അധികാരത്തിന്റെ ഇടനാഴികളിലുള്ള സ്വാധീനം ഉപയോഗിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായടക്കം തോമസിന് വ്യക്തിബന്ധങ്ങളുണ്ട്. കേന്ദ്രസഹായം കേരളത്തിന് കുറയുന്ന സാഹചര്യത്തിൽ തോമസിന്റെ സേവനം ഉപയോഗിക്കാനാകുമെന്നാണ് വാദം.കെ വി തോമ്സിന് അങ്ങനെയൊരു പദവി നൽകിയതിന്റെ പേരിൽ രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു പല സൈഡിൽ നിന്നും ഉയർന്നു കേൾക്കുണ്ടായിരുന്നെ..എന്നാൽ വിവാദങ്ങൾക്കൊന്നും തല വച്ച് കൊടുക്കാതെ അദ്ദേഹം തന്റെ നിലപാടുകൾ മാത്രമായി മുൻപോട്ട് പോവുകയാണ്,.
https://www.facebook.com/Malayalivartha



























