നിയമ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളുടെ പേരിലും അധഃസ്ഥിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ കാണിച്ച താല്‍പര്യത്തിന്റെ പേരിലും ശാന്തിഭൂഷണ്‍ സ്മരിക്കപ്പെടും... മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ശാന്തി ഭൂഷന്റെ വിയോഗത്തില്‍ വേദനയുണ്ടെന്നും കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം 'ഇതൊരു യുഗത്തിന്റെ അന്ത്യ'മാണെന്ന് ശാന്തി ഭൂഷന്റെ മകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. സ്വാതന്ത്ര്യാനന്തരമുള്ള ഭരണഘടനയുടെ പരിണാമങ്ങളെയും നിയമവ്യവസ്ഥയെയും അടുത്തുനിന്നു കണ്ട വ്യക്തിയായിരുന്നു അച്ഛന്‍.
അതേക്കുറിച്ച് പറയുന്ന കോര്‍ട്ടിങ് ഡെസ്റ്റിനി, മൈ സെക്കന്‍ഡ് ഇന്നിങ്‌സ് എന്നീ രണ്ട് പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് നമുക്കെല്ലാവര്‍ക്കും ഒരു വലിയ നഷ്ടമാണെന്നു മാത്രമേ പറയാനുള്ളൂ, പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. ശാന്തി ഭൂഷന്റെ വിയോഗത്തില്‍ ഏറെ ദുഃഖമുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി പ്രതികരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha