രാജാജി നഗര്‍ അരുണ്‍ കൊലക്കേസ്... രാജാജി നഗറില്‍ നടന്ന അരുണ്‍ കൊലക്കേസില്‍ പ്രതി ഷൈജു എന്ന ഉടക്ക് ഷൈജുവിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

ഗവ. സെക്രട്ടറിയേറ്റ് വാര്‍ഡ് ചെങ്കല്‍ ചൂള രാജാജി നഗറില്‍ നടന്ന അരുണ്‍ കൊലക്കേസില്‍ പ്രതി ഷൈജു എന്ന ഉടക്ക് ഷൈജുവിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രാജാജി നഗര്‍ ഫ്‌ലാറ്റ് 23 ല്‍ താമസം രാജു എന്ന ഉടക്ക് രാജുവിന്റെ മകന്‍ ഷൈജു എന്ന ഉടക്ക് ഷൈജു (28) വിനാണ് കോടതി ശിക്ഷ വിധിച്ചത്.
ഗൗരവമേറിയ നിഷ്ഠൂര കുറ്റം മുന്‍കൂട്ടി തീരുമാനിച്ചുറച്ച് ആയുധമുപയോഗിച്ച് ചെയ്തതായി കണ്ടെത്തിയ പ്രതി നല്ലനടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്നും വിചാരണ കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
2010 ഏപ്രില്‍ 15 ഉച്ചതിരിഞ്ഞ് 3 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജാജി നഗര്‍ സ്വദേശി അരുണ്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
മുമ്പു നടന്ന വഴക്കില്‍ തന്നെ വിനീത് എന്ന യുവാവ് മര്‍ദ്ദിച്ചത് പ്രതി ഷൈജു പിടിച്ചു മാറ്റാത്തതെന്തെന്ന് ചോദിച്ച് അരുണ്‍ ഷൈജുവിനെ മര്‍ദ്ദിച്ചതില്‍ പ്രകോപിതനായി അരുണിനെ കൊലപ്പെടുത്തണമെന്ന ആസൂത്രണത്തോടെ അപ്പാര്‍ട്ടുമെന്റ് ഫ്‌ലാറ്റില്‍ ചെന്ന് കത്തിയെടുത്തു കൊണ്ട് വന്ന് അരുണിനെ ഷൈജു കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കന്റോണ്‍മെന്റ് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ ഹാജരായി.
"
https://www.facebook.com/Malayalivartha


























