നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം പിരിഞ്ഞ നിയമസഭാ സമ്മേളനം ഇന്നു വീണ്ടും ആരംഭിക്കും...മാര്‍ച്ച് 30 വരെ സമ്മേളനം നീളും

നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം പിരിഞ്ഞ നിയമസഭാ സമ്മേളനം ഇന്നു വീണ്ടും ആരംഭിക്കും. ഇന്നും നാളെയും നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയാണ്.
സാധാരണ മൂന്നു ദിവസങ്ങളിലായി നടക്കുന്ന നന്ദിപ്രമേയ ചര്‍ച്ച ഇത്തവണ രണ്ടു ദിവസംകൊണ്ടു പൂര്‍ത്തിയാക്കും. കൂടുതല്‍ സമയം ചര്‍ച്ചയ്ക്ക് അനുവദിച്ചുകൊണ്ടാണ് രണ്ടുദിവസം കൊണ്ടു ചര്‍ച്ച പൂര്‍ത്തിയാക്കുക.
ഈ മാസം 10 വരെ സമ്മേളിക്കുന്ന സഭ പിന്നീട് 27നു വീണ്ടും ചേരും. മാര്‍ച്ച് 30 വരെ സമ്മേളനം നീളും. ബജറ്റ് പാസാക്കിയാണു സഭ പിരിയുക. വെള്ളിയാഴ്ചയാണു ബജറ്റ്.
al
https://www.facebook.com/Malayalivartha


























